ലോക്ക് ഡൌണ്‍ ഇളവുകള്‍ ആളുകള്‍ ദുരുപയോഗം ചെയ്തു; മുമ്ബില്‍ വരുന്ന ഓരോരുത്തരും പോസിറ്റീവ് ആണെന്ന് കരുതി മുന്‍കരുതല്‍ എടുക്കണം; കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ കോവിഡ് സൂപ്പര്‍ സ്പ്രെഡ് വരാനിരിക്കുന്നു; മുന്നറിയിപ്പുമായി ഐ എം എ

കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ കോവിഡ് സൂപ്പര്‍ സ്പ്രെഡ് വരാനിരിക്കുന്നുവെന്ന് ഐഎംഎ ( ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്) മുന്നറിയിപ്പ് വീണ്ടും . ലോക്ക്ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്തുവെന്നും വളരെ അപകടകരമായ സാഹചര്യമാണിതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസും സെക്രട്ടറി ഡോ. പി. ഗോപകുമാറും വ്യക്തമാക്കുകയും ചെയ്തു. മുമ്ബില്‍ വരുന്ന ഓരോരുത്തരും പോസിറ്റീവ് ആണെന്ന് കരുതി മുന്‍കരുതല്‍ എടുക്കണം. രോഗവ്യാപനം വളരെ അധികം കൂടുകയാണ്. എന്നിട്ടും,ലോക്ക് ഡൌണ്‍ ഇളവുകള്‍ ആളുകള്‍ ദുരുപയോഗം ചെയ്തു. സാമൂഹിക അകലം ഒരിടത്തും പാലിക്കുന്നില്ല. ഇപ്പോഴത്തെ ചുറ്റുപാടില്‍ രോഗത്തെ അതിജീവിക്കാന്‍ കഴിയില്ല. അത്ര മോശമായ സാഹചര്യമാണ് നിലവിലുള്ളത്. ഇത് ജനങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ലെന്നും ഐഎംഎ പറയുകയുണ്ടായി . സംസ്ഥാനത്ത് കൂടുതല്‍ തീവ്ര രോഗവ്യാപനമുള്ള ക്ലാസ്റ്ററുകള്‍ ഉണ്ടാകും. അതാണ് തലസ്ഥാന നഗരിയില്‍ കാണുന്നത്.
ക്ലസ്റ്ററുകളാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കൂട്ടി രോഗബാധിതരെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണം. ആളുകള്‍ കൂട്ടംകൂടുന്ന സാഹചര്യം, ചെറിയ മുറികളില്‍ കൂടുതല്‍ പേര് തിങ്ങിത്താമസിക്കുന്ന അവസ്ഥ, വായുസഞ്ചാരം കുറഞ്ഞ മുറികള്‍, ശുചിത്വക്കുറവ് ഇവയെല്ലാം രോഗവ്യാപനം രൂക്ഷമാക്കും.പൂന്തുറ അടക്കമുള്ള സ്ഥലങ്ങളില്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. ഐസിഎംആര്‍ മാര്‍ഗരേഖ അനുസരിച്ച് സ്വകാര്യമേഖലയില്‍ കൂടുതല്‍ ടെസ്റ്റ് ചെയ്യാനുള്ള സാധ്യതകളുണ്ട്. അത് പ്രയോജനപ്പെടുത്തണമെന്നും ഐഎംഎ ഭാരവാഹികള്‍ അറിയിക്കുകയും ചെയ്തു . : കോവിഡ് സൂപ്പര്‍ തലത്തിലെത്തിയ സാഹചര്യത്തില്‍ അതിജാഗ്രത അനിവാര്യമെന്ന് ഐ.എം.എ. രോഗികളെ എത്രയും വേഗം കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണമെന്നും അവർ പറഞ്ഞു.
https://www.facebook.com/Malayalivartha
























