മലപ്പുറത്തെ പൊന്നാനി താലൂക്കില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍...സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണു നടപടി

മലപ്പുറത്തെ പൊന്നാനി താലൂക്കില്‍ ഞായറാഴ്ച സന്പൂര്‍ണ ലോക്ക്ഡൗണ്‍. സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണു നടപടി. ഞായറാഴ്ച താലൂക്ക് പൂര്‍ണമായി അടച്ചിടും. കഴിഞ്ഞ ദിവസം താലൂക്കില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സിആര്‍പിസി സെക്ഷന്‍ 144 വകുപ്പ് പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മേഖലയിലെ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍, വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ തുടങ്ങി ഇരുപത്തിയഞ്ചിലധികം വ്യക്തികള്‍ക്കു ഉറവിടം വ്യക്തമാകാതെ സന്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രദേശത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
അവശ്യവസ്തുക്കള്‍ ലഭിക്കുന്ന സ്ഥലങ്ങളിലൊഴികെ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്ക്കുവാന് പാടില്ല. മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തര സാഹചര്യങ്ങളില്‍ അല്ലാതെയുള്ള യാത്രകള്‍ നിരോധിച്ചിട്ടുണ്ട്. നഗരസഭാ പരിധിയില്‍ മത്സ്യമാംസാദികളുടെ വില്‍പ്പന പാടില്ല. പത്തുവയസില്‍ താഴെയുള്ള കുട്ടികള്‍, 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ ചികിത്സാ ആവശ്യങ്ങള്‍ക്കല്ലാതെ യാത്ര ചെയ്യരുത്. നാലുചക്ര സ്വകാര്യ, ടാക്സി വാഹനങ്ങളില്‍ ്രെഡെവര്‍ അടക്കം പരമാവധി മൂന്നുപേര്‍ മാത്രമേ യാത്ര ചെയ്യുവാന്‍ പാടുള്ളൂ. ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍ എന്നിവിടങ്ങളിലെ ആരാധനകള്‍, ആഘോഷങ്ങള്‍, അന്നദാനങ്ങള്‍ എന്നിവ നിരോധിച്ചു. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് നിരോധിച്ചു.
" f
https://www.facebook.com/Malayalivartha
























