ചോദിക്കാന്‍ പാടില്ല എന്നു പറയാന്‍ ഇത് തമ്പ്രാന്റെ വകയല്ല; മുഖ്യമന്ത്രിക്കെതിരെ കത്തിക്കയറി ഷാഫി പറമ്പില്‍ എം.എല്‍.എ; എല്ലാ അഴിമതികള്‍ക്ക് മുന്നിലും മുഖ്യമന്ത്രിയുടെ ഓഫീസ്; സമരം തുടരുമെന്നും എം.എല്‍.എ

ചോദിക്കാന്‍ പാടില്ല എന്നു പറയാന്‍ ഇത് തമ്പ്രാന്റെ വകയല്ലെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. സ്വര്‍ണ്ണക്കടത്ത് വിവാദത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരായുള്ള സമരത്തിന്റെ ഭാഗമായി എറണാകുളം കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് ഷാഫി പറമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ഏതു അഴിമതിയുടെയും മുന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉണ്ട്. ജനാധിപത്യമാണ്. അസാധാരണ കാലത്തെ അസാധാരണ കൊള്ളക്കെതിരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കള്ളക്കടത്തുകാരുമായി മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ സാമൂഹിക, സാമ്പത്തിക, ശാരീരിക അകലം പാലിച്ചിരുന്നു എങ്കില്‍ പ്രതിപക്ഷത്തിന് ഇങ്ങനെ സമരം ചെയ്യേണ്ടി വരില്ലായിരുന്നു. സ്വര്‍ണക്കടത്ത് കേസ് എന്‍.ഐ.എയുടെ അന്വേഷണത്തില്‍ വന്നിതനാല് മുഖ്യമന്ത്രി രാജി വെക്കണം. അവതാരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളില്‍ ആണ് ഉള്ളത്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നാണ് സ്വപ്ന സുരേഷ് സംസാരിക്കുന്നത്. ഉന്നതരുടെ പേര് പറയാതിരിക്കാന്‍ സ്വപ്നക്ക് പരിശീലനം നല്‍കുകയാണ്. ഇതിനുള്ള ഗവേഷണം ഡിജിപിയുടെ നേതൃത്വത്തില്‍ നടക്കുന്നു. എന്‍ഐഎയുടെ അന്വേഷണത്തിനൊപ്പം സിബിഐ അന്വേഷണവും നടത്തണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
സമരത്തില്‍ പി.വി.സി പൈപ്പ് കൊണ്ട് ചതുരം ഉണ്ടാക്കി അതിനുള്ളില്‍ നിന്നായിരുന്നു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധത്തില്‍ നേരിയ സംഘര്‍ഷവുമുണ്ടായി.
https://www.facebook.com/Malayalivartha
























