സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയേയും മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിനെയും സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്! സ്വപ്ന സുരേഷിനെതിരെ കേസെടുക്കണമെന്ന് ഡിജിപിയ്ക്ക് രമേശ് ചെന്നിത്തലയുടെ കത്ത്
ഐടി മേഖലയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വപ്ന സുരേഷ് ജോലി നേടിയതിനെതിരെ പോലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയേയും മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിനെയും സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സ്വപ്ന സുരേഷിനെതിരെ കേസെടുക്കുന്നതുമായി സംബന്ധിച്ച് ഡിജിപിക്ക് കത്തു നല്‍കിയിട്ടുണ്ടെന്നും ഇനിയും നടപടിയൊന്നും ഉണ്ടാവുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
പോലീസ് സ്വപ്നക്കെതിരെ കേസെടുക്കുകയാണെങ്കില്‍ തനിക്ക് മുമ്ബ് ക്രിമിനല്‍ പശ്ചാതലം ഉണ്ടായിരുന്നില്ലായെന്ന് കോടതിയില്‍ വാദിക്കാന്‍ സ്വപ്നയ്ക്ക് കഴിയില്ല.
ഈ കേസില്‍ സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് നോക്കിനില്ക്കാന് ഉദ്ദേശിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha