നാളെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ; പൊന്നാനി താലൂക്കില്‍ കർശന നിയന്ത്രണം

പൊന്നാനി താലൂക്കില്‍ കർശന നിയന്ത്രണം. കോവിഡ് സമ്ബര്‍ക്ക വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. നിരോധനാജ്ഞ നിലനില്‍ക്കുന്ന താലൂക്കില്‍ നാളെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍. സമ്ബര്ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ദിവസം താലൂക്കില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിരോധനാജ്ഞ നിലവിലുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ കൂടി പ്രഖ്യാപിച്ചത്.
നേരത്തെ രോഗികളുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇത് പിന്‍വലിച്ചത്. അതിന് ശേഷവും സമ്ബര്ക്കത്തിലൂടെയുള്ള രോഗ വ്യാപനം ഉയരുകയാണ്. ഇന്നലെ മാത്രം സമ്ബര്‍ക്കത്തിലൂടെ രോഗവ്യാപനം ഉണ്ടായത് 23 പേര്‍ക്കാണ്. ഇതില്‍ 21 പേര് പൊന്നാനിയിലാണ്. 55 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. നിലവില്‍ സംസ്ഥാനത്ത് ഏറ്റവുമധികം പേര് ചികിത്സയില്‍ കഴിയുന്നത് മലപ്പുറത്താണ്. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് 431 പേരാണ്.
https://www.facebook.com/Malayalivartha
























