കളിയിക്കാവിളയില്‍ സബ് ഇന്‍സ്പെക്ടറെ കൊലപ്പെടുത്തിയ കേസ്; ആറു പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തി കുറ്റപത്രം; പ്രതികള്‍ ഐ.എസ് ഭീകരര്‍

കളിയിക്കാവിള സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍ വില്‍സന്റെ കൊലപാതക കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. ചെന്നൈയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അബ്ദുള്‍ ഷെമീം, തൗഫീക്ക് ഉള്‍പ്പടെ ആറ് പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി. ഐ.എസ് പ്രവര്‍ത്തകനായ ഖാജാ മൊയ്തീനാണ് അക്രമണത്തിന്റെ പ്രധാന സൂത്രധാരനെന്ന് എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നു.
തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കൊലപാതകം നടത്തിയത്. ജിഹാദ് പ്രവര്‍ത്തനങ്ങള്‍ക്കായി ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. ഖാജാ മൊയ്തീന്റെ നിര്‍ദേശപ്രകാരം മെഹബൂബ് പാഷ, ഇജാസ് പാഷ, ജാഫര്‍ അലി എന്നിവര്‍ മുംബൈയില്‍ നിന്നാണ് ആയുധങ്ങള്‍ എത്തിച്ചത്. കൊലപാതകത്തിന് ശേഷം കേരളത്തിലേക്കും പിന്നീട് കര്‍ണാടകത്തിലേക്കും കടന്ന പ്രതികള്‍ മുംബൈയിലേക്ക് തിരിച്ചു പോകാനാണ് പദ്ധതിയിട്ടിരുന്നത്.
ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കളിയിക്കാവിള മാര്‍ക്കറ്റ് റോഡ് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.എസ്.ഐ വില്‍സണ്‍ കൊലപ്പെട്ടത്. ഫെബ്രുവരി ഒന്നിന് എന്‍.ഐ.എ കേസ് ഏറ്റെടുത്ത് പിന്നാലെ കര്‍ണാടകയില്‍ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. കേസ് ഏറ്റെടുത്ത് അഞ്ച് മാസങ്ങള്‍ക്കകമാണ് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
https://www.facebook.com/Malayalivartha
























