പ്രതിഷേധം കെട്ടടങ്ങി; പൂന്തുറ ശാന്തം; എല്ലാം ശരിയാക്കി

ലോക്ക്ഡൗണ്‍ ലംഘിച്ച് ജനം തെരുവില്‍ ഇറങ്ങി പ്രതിഷേധം നടത്തിയ പൂന്തുറയില്‍ ഇപ്പോൾ സ്ഥിതി ശാന്തം. പ്രദേശത്ത് കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി ക്വിക്ക് റെസ്പോണ്‍സ് ടീമിനെ നിയോഗിച്ചുക്കുകയുണ്ടായി . ആരോഗ്യ, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരാണ് ടീമിലുള്ളത്.
കൂടാതെ, ജനങ്ങളുടെ ആവശ്യപ്രകാരം അവശ്യ സാധനങ്ങളുടെ വില്പനയ്ക്കായി മൊബൈല്‍ ഷോപ്പുകളും സ്ഥലത്ത് വിന്യസിച്ചു. കണ്‍സ്യൂമര്‍ ഫെഡിന്റെ സഞ്ചരിക്കുന്ന വിപണന കേന്ദ്രങ്ങളാണ് തുറന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമാണ് വിപണന കേന്ദ്രങ്ങള്‍ തുറന്നത്.
ഇന്ന് പൂന്തുറയിലെ ജനങ്ങള്‍ കോവിഡ് പരിശോധയോട് സഹകരിച്ചുവെന്ന് പൂന്തുറ കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ പത്മനാഭന് പറഞ്ഞു. ജനങ്ങളുടെ സംശയങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























