ഈയാംപാറ്റകളാകരുത്; സ്വയം ഹോമിക്കപ്പെടുകയും വെളിച്ചം കെടുത്തുകയും ചെയ്യുന്ന ഈയാംപാറ്റകളാകാനാണ് ചിലര്‍ ശ്രമിക്കുന്നത്, നെഞ്ചുപൊട്ടി ആരോഗ്യമന്ത്രി കെ.കെ ശൈലജ

അമ്മമാർ മക്കളോട് നെഞ്ചുപൊട്ടി പറയുന്ന വാക്കുകളാണ് "മക്കളെ ജീവൻ വെച്ച് കളിക്കരുത് " എന്ന് . നമ്മുടെ ആരോഗ്യമന്ത്രിയും ഇപ്പോൾ അതെ വാക്കുകൾ കേരളത്തോട് പറയുകയാണ് . കാരണം നമ്മൾ കേരളത്തിന്റെ തെരുവീഥികളിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു സ്വര്‍ണക്കടത്തിന്റെ പേരിലുള്ള പ്രതിഷേധ സമരങ്ങൾ.നമുക്ക് പ്രതിഷേധിക്കാൻ,പലക്ഷേ ഇപ്പോഴല്ല അതിനുള്ള സമയവും വേദിയും. രാഷ്ട്രീയവും വൈരാഗ്യവുമൊക്കെ കുറച്ചു നാളത്തേക്ക് നമുക്കു മാറ്റിവെക്കാം. അതിനു ആദ്യം നാം ജീവനോടെ വേണം . മനുഷ്യത്വമാണ് നമ്മുടെ രാഷ്ട്രീയമാവേണ്ടത്.
രാഷ്ട്രീയ അണികളെ പറഞ്ഞുവിട്ടിട്ട് അന്തപുരങ്ങളിൽ ,ചാനൽചർച്ചകളിൽ ഇരുന്നു ഊറ്റം കൊള്ളുന്ന രാഷ്ട്രീയ കോമരങ്ങളുടെ ശ്രദ്ധയ്ക്ക് ; നാളെ ഇവിടെ ഒരു കൂട്ട മരണത്തിനു നമ്മുടെ നാട് സാക്ഷ്യം വഹിക്കേണ്ടിവന്നാൽ ഈ കൂട്ടമരണങ്ങൾക്കുത്തരവാദി നിങ്ങൾകൂടിയാകരുത് ..ഇത്രയും ആവേശം കൊണ്ടത് മറ്റൊന്നും കൊണ്ടല്ല ആറുമാസം കൊണ്ട് ഇവിടുത്തെ ആരോഗ്യ പ്രവർത്തകർ ഉണ്ണാതെ ഉറങ്ങാതെ നമ്മുടെ നാടിനെ കോറോണയിൽ നിന്നും രക്ഷിക്കാൻ ചേർത്ത് പിടിച്ചു മുന്നോട്ട് പോകുന്ന ഈ സാഹചര്യത്തിലാണ് എല്ലാം അവതാളത്തിലാക്കാൻ കുറച്ചുപേർ മുന്നിട്ടിറങ്ങിയിരിക്കുന്നത് . ഒന്ന് കൂടി ആവർത്തിക്കുകയാണ് . മനുഷ്യത്വമാണ് നമ്മുടെ രാഷ്ട്രീയമാവേണ്ടത്.
ഇനി ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ വാക്കുകളിലേക്ക് വരാം
സ്വയം ഹോമിക്കപ്പെടുകയും വെളിച്ചം കെടുത്തുകയും ചെയ്യുന്ന ഈയാംപാറ്റകളാകാനാണ് ചിലര്‍ ശ്രമിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ വിലക്കുകള്‍ ഞങ്ങള്‍ ലംഘിക്കും എന്നുപറഞ്ഞ് ആര്‍ക്കെതിരെയാണ് ഇവര്‍ ആക്രോശിക്കുന്നത്. ഇതൊരു മഹാമാരിയാണ്. കേരളത്തില്‍ ഈ രോഗത്തിന്റെ പകര്‍ച്ചാനിരക്കും മരണ നിരക്കും കുറച്ച് നിര്‍ത്തുന്നത് ആരെങ്കിലും കാണിക്കുന്ന മാജിക് കൊണ്ടല്ല. നേരത്തെ ചിലര്‍ പറഞ്ഞ് പോലെ കേരളത്തിന്റെ അന്തരീഷ ഊഷ്മാവില്‍ വൈറസ് ഉരുകി പോകുന്നതുമല്ല. ആയിരക്കണക്കിന് മനുഷ്യരുടെ 6 മാസമായുള്ള അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണത്. ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സന്നദ്ധ വോളണ്ടിയര്‍മാര്‍ തുടങ്ങിയവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളുടെ ഫലം. സര്‍ക്കാരിന്റെ ശാസ്ത്രീയമായ ആസൂത്രണത്തിന്റേയും ഇടപെടലിന്റേയും ഫലം. ലോകരാജ്യങ്ങള്‍ കേരളത്തെ ഉറ്റുനോക്കുന്നത് മറ്റൊന്നും കൊണ്ടല്ല. മരണം ഭീമാകാരം പൂണ്ട് മനുഷ്യരാശിയെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഈ കുഞ്ഞ് കേരളത്തില്‍ നിന്ന് ആശ്വാസത്തിന്റെ വാര്‍ത്തകള്‍ കേള്‍ക്കുന്നത് കൊണ്ടാണ്.
അതില്‍ അസൂയ പ്രകടിപ്പിക്കാന്‍ മുതിര്‍ന്നാല്‍ തുലഞ്ഞുപോകുക സ്വന്തം കുടുംബാംഗങ്ങളുടെ ജീവന് കൂടിയാണെന്ന് ഓര്‍ക്കുക. മഹാമാരിയുടെ ഭാഗമായി നാം പ്രഖ്യാപിച്ച നിബന്ധനകള്‍ ലംഘിച്ച് നൂറുകണക്കിനാളുകള്‍ മാസ്ക് പോലും ധരിക്കാതെ ധിക്കാരപരമായി ഒത്തുകൂടുന്നത് എത്ര വലിയ വിപത്തിലേക്ക് സമൂഹത്തെ തള്ളിവിടുക എന്നത് മനസിലാക്കാന്‍ കഴിയുന്നവര്‍ ഇവര്‍ക്ക് പറഞ്ഞ് കൊടുക്കണം. പ്രതിഷേധമൊക്കെ ആയിക്കൊള്ളൂ. പക്ഷെ നാടിനെ രക്ഷിക്കാന്‍ അത്യധ്വാനം ചെയ്യുന്നവരുടെ ഒരു ഭാഗമായതു കൊണ്ട് പറഞ്ഞ് പോകുകയാണ്. ദയവ് ചെയ്ത് വിവേകമുള്ളവര്‍ ഇവരെ ഉപദേശിക്കുക.
നമുക്ക് കേരളത്തിന്റെ സുരക്ഷാമതില്‍ തകര്‍ന്നു പോകാതെ സംരക്ഷിക്കാം . എല്ലാവർക്കും സഹകരിക്കാം
https://www.facebook.com/Malayalivartha
























