വ്യാജ വാര്‍ത്ത; ഐ.ജി ശ്രജിത്ത് ഡി.ജി.പിക്ക് നല്കിയ പരാതി സര്‍ക്കാരിന് കൈമാറി; വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്

സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി െ്രെകംബ്രാഞ്ച് ഐ.ജി ശ്രജിത്തിന് ബന്ധമുണ്ടെന്ന തരത്തില്‍ വന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ അദ്ദേഹം ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയാണ് ഇപ്പോള്‍ ഡിജിപി ലോക്നാഥ് ബെഹ്റ സര്‍ക്കാരിനു കൈമാറിയത്. സര്‍ക്കാരിന്റെ അഭിപ്രായം തേടിയശേഷം തുടര്‍ നടപടികളുമായി മുന്നോട്ടുപോകാനാണ് പോലീസിന്റെ തീരുമാനം. െ്രെകംബ്രാഞ്ച് ഐ.ജിക്ക് സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന തരത്തില്‍ ഒരു മാധ്യമത്തില്‍ വാര്‍ത്ത വന്നിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ സ്വപ്നയെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയതിന് ഐ.എ.എസ് ഉന്നതന് അതൃപ്തി അറിയിച്ചെന്നും, തുടര്‍ന്ന് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് സ്വപ്നയെ സഹായിച്ചെന്നുമാണ് വാര്‍ത്തയിലുണ്ടായിരുന്നത്. സ്വപ്നയുടെ ബന്ധുവിന്റെ വിവാഹത്തിന് പോലീസ് ഉന്നതന് പങ്കെടുത്തതായും വാര്‍ത്തയില്‍ പരാമര്‍ശമുണ്ടായിരുന്നു.
ഇതേത്തുടര്‍ന്ന് വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത് ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് ഇന്നലെ കത്തു നല്കി. സ്വപ്ന സുരേഷുമായി ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന പ്രചാരണം മുതിര്‍ന്ന ഉദ്യോഗസ്ഥരെയാകെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്നും ഇതില്‍ അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
സ്വപ്ന ഉള്‍പ്പെട്ട വ്യാജ പീഡനാരോപണ പരാതി അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്. കേസിന്റെ മേല്‍നോട്ടച്ചുമതല ശ്രീജിത്തിനും. ക്രൈംബ്രാഞ്ച് ഐ.ജിയെന്ന വാര്‍ത്തയിലെ പരാമര്‍ശം തന്റെയും തലസ്ഥാനത്തെ മറ്റു ഐ.ജിമാരുടെയും നേര്‍ക്ക് ആരോപണം ഉയരാന്‍ കാരണമായതായി ശ്രീജിത്ത് ചൂണ്ടിക്കാട്ടി. യാതൊരു തെളിവുകളില്ലാതെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കുമെന്നും നിലവിലെ അന്വേഷണങ്ങളെ ബാധിക്കുമെന്നും ശ്രീജിത്ത് കത്തില്‍ വ്യക്തമാക്കിയിരുന്നു. സംഭവം നടന്നതായി വാര്‍ത്തയില്‍ പറയുന്ന സമയത്ത് താന്‍ കേരളത്തിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം ഡിജിപിയെ അറിയിച്ചു.
https://www.facebook.com/Malayalivartha
























