ജൂലൈ 13 മുതൽ കേരളത്തിൽ കാലവർഷം ശക്തിപ്പെടും..നാളെ സംസ്ഥാനത്തിലെ മുഴുവൻ ജില്ലകളിലും നേരിയ മഴ ലഭിക്കും
കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം പൊതുവെ ദുർബലമാണ് . ഇന്നു കേരളത്തട്ടിൽ വളരെ കുറച്ചു പ്രദേശങ്ങളിൽ മാത്രമാണ് നേരിയ മഴ ലഭിച്ചത്. കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലും കാസർഗോഡ് ജില്ലയിലെ ഹോസ്ദർഗിലും 3 സെന്റിമീറ്റർ മഴ ലഭിച്ചു. ഇടുക്കി ജില്ലയിലെ പീരുമേടിൽ 2 സെന്റിമീറ്ററും കോഴിക്കോട് ഒരു സെന്റിമീറ്ററും മഴ ലഭിച്ചു.
നാളെ കഴിഞ്ഞാൽ കേരളത്തിൽ കാലവർഷം ശക്തിപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടിലുളളത്. ജൂലൈ 13 മുതൽ കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. 13, 14, 15 തീയതികളിൽ ഒന്നു രണ്ടിടങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു . മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കനത്ത മഴയാണ് ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്
https://www.facebook.com/Malayalivartha