Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പത്തനംതിട്ടയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘകര്‍ക്കെതിരെ നടപടിയുമായി പോലീസ്; പിഴ നേരിട്ട് ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്; ക്വാറന്റൈനെ ലംഘിച്ചവർക്കെതിരെയും കേസ്

12 JULY 2020 06:46 AM IST
മലയാളി വാര്‍ത്ത

പത്തനംതിട്ടയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘകര്‍ക്കെതിരെ പിഴ ഈടാക്കുന്നത് ഉള്‍പ്പെടെ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പോലീസ്. കോവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും നിബന്ധനകളും ലംഘിക്കുന്നവരില്‍ നിന്നും പിഴ നേരിട്ട് ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. യുവാവിന് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്നു സമ്ബര്‍ക്കരോഗികളുടെയും ഉറവിടമറിയാത്ത രോഗികളുടെയും എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കര്‍ശനമായി തടയുമെന്നു ജില്ലാപോലീസ് മേധാവി കെജി സൈമണ്‍ അറിയിച്ചു.

കണ്ടെയ്ന്‍മെന്റ് സോണ്‍, ഹോട്ട്‌സ്‌പോട്ട് പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തില്‍ അതുമായി ബന്ധപ്പെട്ട എല്ലാപോലീസ് നടപടികളും തുടരുന്നു. ഈ മേഖലകളില്‍ ഉള്‍പ്പെടെ പ്രത്യേക പരിശോധന നടത്തുന്നുണ്ട്. കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ബൈക്ക് പട്രോളിംഗ് ഉള്‍പ്പെടെ കൂടുതല്‍ പട്രോളിംഗ് വാഹനങ്ങള്‍ ഡ്യൂട്ടിയിലുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ചു വിവിധ ലംഘനങ്ങള്‍ക്കു നിശ്ചിത തുക പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങി. സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്‌ക് ധരിക്കാതിരിക്കുക, നിയന്ത്രണ മേഖലകളിലേക്ക് കടക്കലും പുറത്തു പോകലും, പൊതുസ്ഥലത്തു തുപ്പുക, ലോക്ക് ഡൗണ്‍ നിയമലംഘനം തുടങ്ങിയവയ്ക്കു 200 രൂപ വീതവും, പൊതുചടങ്ങുകള്‍, വിവാഹം, ശവസംസ്‌കാരച്ചടങ്ങുകള്‍ തുടങ്ങിയ ആള്‍ക്കൂട്ടം, കടകള്‍ മാളുകള്‍ സ്‌കൂള്‍ തുടങ്ങി ആളുകള്‍ കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ തുറക്കല്‍, തുടങ്ങിയവയ്ക്ക് 500 രൂപ വീതവും, നിയന്ത്രണങ്ങള്‍ മറികടന്ന് ധര്‍ണകളും മറ്റും നടത്തുക, ക്വാറന്റീന്‍ ലംഘനം തുടങ്ങിയവയ്ക്ക് 1000 രൂപ എന്ന ക്രമത്തില്‍ പിഴ ഈടാക്കുമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ചു. ഇന്നലെ മാത്രം 158 പേര്‍ക്കെതിരെ നിയമ നടപടി കൈക്കൊണ്ടതായി ജില്ലാപോലീസ് മേധാവി അറിയിച്ചു. ക്വാറന്റീനില്‍ കഴിയുന്നവര്‍ അതു ലംഘിച്ചു പുറത്തിറങ്ങുന്നത് കര്‍ശനമായി തടഞ്ഞു കേസെടുത്തു.

കഴിഞ്ഞ രണ്ടുദിവസമായി നടത്തിയ സ്‌പെഷല്‍ ഡ്രൈവിലൂടെ ജില്ലയില്‍ ക്വാറന്റീനില്‍ കഴിയുന്നവരുമായി ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ ഫോണില്‍ ബന്ധപ്പെട്ടു വിവരങ്ങള്‍ ശേഖരിച്ചു. അതേസമയം, നിരീക്ഷണത്തില്‍ കഴിഞ്ഞുവന്ന രണ്ടുപേര്‍ ക്വാറന്റീന്‍ ലംഘിച്ചു പുറത്തിറങ്ങിയതിന് പന്തളം പോലീസ് കേസെടുത്തു. '

ആരോഗ്യപ്രവര്‍ത്തകരും നാട്ടുകാരും അറിയിച്ചതിനെ തുടര്‍ന്ന് ജനമൈത്രി പോലീസ് എത്തി അന്വേഷണം നടത്തുകയും പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുകയായിരുന്നു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിലെ വകുപ്പുകള്‍ കൂടിച്ചേര്‍ത്താണ് കേസെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends