Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സി.പി.എമ്മിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി വി. മുരളീധരന്‍; കള്ളക്കടത്തുകാരെ നരേന്ദ്രമോദിയും അമിത് ഷായും കണ്ടെത്തും; കോടിയേരിയുടെ ശ്രമം അന്വേഷണത്തിന്റെ ശ്രദ്ധതിരിപ്പിക്കാനെന്ന് വി.മുരളീധരന്‍

12 JULY 2020 04:18 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിന് മറുപടിയുമായി അദ്ദേഹം രംഗത്ത് എത്തി. കോടിയേരി ബാലകൃഷ്ണനും മാര്‍ക്‌സിസ്റ്റ് നേതാക്കളും ശ്രമിക്കുന്നത് സ്വര്‍ണക്കടത്ത് അന്വേഷണത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നു വി.മുരളീധരന്‍ ആരോപിച്ചു. ഇതു നടക്കാന്‍ പോകുന്നില്ല. ഈ കള്ളക്കടത്തിനു സഹായം നല്‍കിയവര്‍ എത്ര ഉന്നതരായാലും അവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

വി.മുരളീധരന്‍ സംശയത്തിന്റെ നിഴലിലാണ് എന്നാണു കോടിയേരി പറയുന്നത്. അതില്‍ കോടിയേരി വിഷമിക്കേണ്ട. അങ്ങനെയുണ്ടെങ്കില്‍ ബി.ജെ.പി നേതാക്കളുണ്ട്. മോദിയുടെ കീഴില്‍ ഒരു കള്ളക്കടത്തുകാരനും അതിനു കൂട്ടു നില്‍ക്കുന്നവനും സംരക്ഷണം കിട്ടില്ല. കോടിയേരി സ്വന്തം പാര്‍ട്ടിയുടെയും സ്വന്തം സര്‍ക്കാരിന്റെയും കാര്യം നോക്കിയാല്‍ മതി. ഡിപ്ലോമാറ്റിക് ബാഗേജ് അല്ല എന്ന് വി.മുരളീധരന്‍ പറഞ്ഞു എന്നാണ് കോടിയേരിയുടെ ആരോപണം. എന്‍.ഐ.എ പറഞ്ഞത് കാമൊഫ്‌ലാഷ് ഇന്‍ ഡിപ്ലോമാറ്റിക് ബാഗ് എന്നാണ്. ഒരു വാചകം പൂര്‍ണമായി തെറ്റു കൂടാതെ വായിച്ചു മനസ്സിലാക്കാന്‍ കഴിയാത്തവരെ ഉപദേശകരായി നിയമിച്ചാല്‍ ഇങ്ങനെ വരും. കാമൊഫ്‌ലാഷിന്റെ അര്‍ഥം അറിയില്ലെങ്കില്‍ നിഖണ്ടു നോക്കണം. പ്രാഗ്മാറ്റിക് അപ്രോച്ചിനു കോംപ്ലിമെന്റ് എന്നു പറഞ്ഞപ്പോള്‍ അതിനെപ്പിടിച്ചായിരുന്നു വിവാദം. ചര്‍ച്ച വഴിതിരിച്ചു വിടുക എന്നതാണു ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

സ്വര്‍ണക്കടത്തുകാരി കഴിഞ്ഞ ദിവസം പറഞ്ഞതു തന്നെയാണ് കോടിയേരിയും പറയുന്നത്. അതായത് യു.എ.ഇയുടെ നയതന്ത്ര പ്രതിനിധി ആവശ്യപ്പെട്ടതു പ്രകാരമാണ് അവര്‍ സ്വര്‍ണം കടത്താന്‍ സഹായിച്ചത് എന്ന്. അതായത് യു.എ.ഇ സര്‍ക്കാര്‍ നയതന്ത്രബന്ധം ഉപയോഗിച്ചു കള്ളക്കടത്തു നടത്തി എന്ന്. കോടിയേരി പറയാന്‍ ശ്രമിക്കുന്നത് എന്താണെന്നു മനസ്സിലാക്കാനുള്ള ബുദ്ധി ജനങ്ങള്‍ക്കുണ്ട്. കേരള സര്‍ക്കാര്‍ അന്വേഷണത്തിന് ഇന്നലെ പോലീസ് സംഘത്തെ നിയോഗിച്ചു. ദുഷ്ടലാക്കോടെയാണ് ഇത്. പ്രതികള്‍ നാട്ടിലെത്തി ഈ സംഘത്തിനു മുന്നില്‍ കീഴടങ്ങി സ്വസ്ഥമായി കഴിയാം എന്ന വ്യാമോഹത്തിലാണ് ഇതു ചെയ്തത്. എന്നാല്‍ അതിനുമുമ്പ് അവര്‍ എന്‍െഎഎയുടെ പിടിയിലായി. എന്‍െഎഎ അന്വേഷണത്തോട് സഹകരിക്കുകയാണു നല്ലത് എന്ന് കേരള പോലീസ് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കണമെന്നും വി. മുരളീധരന്‍ പറഞ്ഞു.

സ്വര്‍ണക്കടത്തിനും കള്ളക്കടത്തിനും മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും കൂട്ടു നില്‍ക്കുന്നത് കേരളത്തിലല്ലാതെ മറ്റെങ്ങും കാണില്ല. കോവിഡ് കാലത്ത് ജീവന്‍ പോലും പണയംവച്ച് ജനങ്ങള്‍ സമരം ചെയ്യുകയാണ്. കാരണം ഈ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളുടെ ജീവന്‍ കൊണ്ടു പന്താടുകയാണ്. നടപടി എടുക്കേണ്ട മുഖ്യമന്ത്രിയാണ് സ്വര്‍ണക്കടത്തുകാര്‍ക്ക് കൂട്ടുനില്‍ക്കുന്നത്. ഇതില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് കോടിയേരിയും കൂട്ടരും നോക്കുന്നത് വി.മുരളീധരന്‍ ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (15 minutes ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (2 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (2 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (3 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (3 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (4 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (4 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (7 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (7 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (7 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (7 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (8 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (8 hours ago)

Malayali Vartha Recommends