ഇനി പത്തു ദിവസം മാത്രം ദേ ശിവശങ്കരന്‍ തീര്‍ന്നു ..കേന്ദ്രം പറഞ്ഞ വാക്കുകള്‍ അന്വര്‍ഥമാക്കി എന്‍ ഐ എ

മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രെട്ടറി ശിവശങ്കര്‍ ഊരാക്കുടുക്കിലേക്ക് നീങ്ങുകയാണ് .ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ശിവശങ്കറിനെ കുടുക്കാന്‍ ഉള്ള എല്ലാ തെളിവുകളും ലഭ്യമാകും എന്ന് തന്നെയാണ് വ്യക്തമാകുന്നത് .കേരളത്തിന് പുറത്തുള്ള ഹവാല ഇടപാടുകളും അതോടൊപ്പം തന്നെ അന്താരാഷ്ട്ര തലത്തിലുള്ള കള്ളക്കടത്തുമെല്ലാം കണ്ടെത്താനുള്ള തീവ്രപരിശ്രമത്തിലാണ് എന്‍ ഐ എ കേന്ദ്രം ഉറച്ച പിന്തുണ നല്‍കുന്നതിനാല്‍ തന്നെ അന്വേഷണം ത്വരിതപ്പടുത്തും എന്ന് വ്യക്തമായിരിക്കുകയാണ് . എന്‍ ഐ എ യും കസ്റ്റംസും നടത്തുന്ന ശ്രമങ്ങള്‍ ഒന്നും തന്നെ വ്യര്‍ത്ഥമാകില്ല എന്നതാണ് ഇപ്പോള്‍ ശരിവയ്ക്കുന്നത് .
ശിവശങ്കര്‍ സ്വപ്നയുടെ ഫ്‌ലാറ്റില്‍ നിത്യസന്ദര്‍ശനം നടത്തിയതും അവര്‍ നടത്തിയ പാര്‍ട്ടികളിലും മറ്റും പങ്കെടുത്തതും എല്ലാം മാനസികസമ്മര്‍ദ്ദം കുറകാനാണ് എന്ന് വ്യക്തമായിരിക്കുകയാണ് .ഇത്തരത്തിലുള്ള വിശദീകരണത്തില്‍ എന്‍ ഐ എ തൃപ്തികരമായി എന്ന് പറയുമ്പോഴും ഇപ്പോഴും അദ്ദേഹത്തിന്റെ പങ്കിനെപ്പറ്റിയുള്ള അന്വേഷണം തുടരുകയാണ് .
അരുണ്‍ ബാലചന്ദ്രനുമായും സരിത്തുമായും ശിവശങ്കറിന് ബന്ധമുണ്ട് എന്ന് പ്രഥമദൃഷ്ട്യാ മനസ്സിലായ സ്ഥിതിക്കാണ് ഇപ്പോള്‍ പുതിയ നീക്കം എന്‍ ഐ എ നടത്തുന്നത് .കേന്ദ്രം ഏതു വിധേനെയും ഇതിന്റെ നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതോടെ പുതിയ നീക്കത്തിലേക്ക് എന്‍ ഐ എ എത്തിനില്‍ക്കുന്നത് . എം.ശിവശങ്കറിന്റെ പങ്കാളിത്തത്തെപ്പറ്റി 10 ദിവസത്തിനകം കൃത്യമായ നിഗമനത്തിലെത്താന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് അന്വേഷണ സംഘങ്ങള്‍ക്കു നിര്‍ദേശം നല്‍കിയതും വിശ്വാസത്തിന്റെ ഭാഗമായാണ് .കേസില്‍ പ്രതിചേര്‍ക്കാതെ തന്നെ എന്‍ഐഎ 25 മണിക്കൂറും കസ്റ്റംസ് 9 മണിക്കൂറും ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.
സംസ്ഥാന സര്‍ക്കാരില്‍ നിര്‍ണായക സ്ഥാനം വഹിച്ചിരുന്ന മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ദീര്‍ഘകാലം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുതെന്നാണു ദേശീയ അന്വേഷണ ഏജന്‍സിക്കും (എന്‍ഐഎ) കസ്റ്റംസിനും ലഭിച്ച നിര്‍ദേശം.ഇതോടെ സെക്രട്ടേറിയറ്റിലെ ക്യാമറ ദൃശ്യങ്ങളുടെ പരിശോധന എന്‍ഐഎ വേഗത്തിലാക്കും. പ്രതികളുമായി ശിവശങ്കറിനെ ബന്ധിപ്പിക്കുന്ന നിര്‍ണായക കണ്ണിയായ രണ്ടാം പ്രതി സ്വപ്നയുടെ 6 മൊബൈല്‍ ഫോണ്‍, 2 ലാപ്‌ടോപ്, ഹാര്‍ഡ് ഡിസ്‌ക്, ഡിജിറ്റല്‍ റിക്കോര്‍ഡര്‍ എന്നിവയുടെ സൈബര്‍ ഫൊറന്‍സിക് പരിശോധനകളും ത്വരിതപ്പെടുത്തും.
മാരത്തണ്‍ ചോദ്യം ചെയ്യലില്‍ ഉടനീളം, തന്റെ ബന്ധുവിന്റെ ഭാര്യയായ സ്വപ്നയുമായി മാത്രമാണു തനിക്കു പരിചയമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ശിവശങ്കര്‍ . സ്വപ്നയുടെ മറ്റു ബന്ധങ്ങള്‍ മനസ്സിലാക്കുന്നതില്‍ വീഴ്ച പറ്റിയെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ സ്വപ്നവഴിയുള്ള പുതിയ പരിചയത്തിന്റെ കാര്യങ്ങള്‍ ഇതുവരെയും വ്യക്തമായിട്ടില്ല .അത് തെളിവുസഹിതം കണ്ടെത്താനുള്ള അവസാനവട്ട അന്വേഷണമാണ് നിലവില്‍ നടന്നുവരുന്നത് .
https://www.facebook.com/Malayalivartha