മകന്റെ മരണം അപകടമല്ല... അത് കൊലപാതകം തന്നെയാണ്... അതിലേക്കുള്ള സംശയങ്ങൾ ബലപ്പെട്ട് വരുകയാണ്... ബാലഭാസ്‌കറിന്റെ കേസ് സിബിഐ ഏറ്റെടുത്തതിന് പിന്നാലെ ബാലഭാസ്‌കറിന്റെ പിതാവിന്റെ വെളിപ്പെടുത്തൽ

ദേശീയ പാതയില്‍ പള്ളിപ്പുറം 2018 സെപ്തംബര്‍ 25 ന് പുലര്‍ച്ചെയായിരുന്നു അപകടം. ഭാര്യ ലക്ഷമി, മകള്‍ തേജസ്വിനി ബാല, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവര്‍ക്ക് ഒപ്പം തൃശൂരില്‍ ക്ഷേത്ര ദർശനത്തിനായി പോയി മടങ്ങി വരവേയായിരുന്നു ബാലഭാസ്കറിന്റെ കാർ റോഡരികിലെ മരത്തിൽ ഇടിച്ചു തകർന്നത്. ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജറായ പ്രകാശ് തമ്പിയും സുഹൃത്ത് വിഷ്ണു സോമസുന്ദരവും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായതോടെ കേസിന് പുതിയ മാനം കൈവന്നു. അപകടം നടന്ന സ്ഥലത്തുകൂടി പോയ കലാഭവൻ സോബിയുടെ വെളിപ്പെടുത്തലുകളും സിബിഐ അന്വേഷണമെന്ന ആവശ്യത്തിന് ശക്തി പകർന്നു. അപകട സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ ചിലരെ കണ്ടെന്നാണ് സോബിയുടെ വെളിപ്പെടുത്തൽ.
അതേസമയം ബാലഭാസ്‌കര്‍ മരണപ്പെട്ട അപകടത്തിലല്ല അത് കൊലപാതകമാണെന്ന് ഉറപ്പിച്ച് പിതാവ് കെസി ഉണ്ണി. ഈ സംശയം നേരത്ത തന്നെ ഉണ്ടായിരുന്നു. അത്തരത്തിലുള്ള സംശയങ്ങളാണ് ഇപ്പോള്‍ ബലപ്പെട്ട് വരുന്നത്. സി.ബി.ഐ അന്വേഷണത്തിലൂടെ ഇവയെല്ലാം മാറിക്കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബാലഭാസ്‌കറിന്റെ കേസ് സിബിഐ ഏറ്റെടുത്തതിന് പിന്നാലെയാണ് പിതാവിന്റെ പ്രതികരണം. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബാലഭാസ്‌കറിന്റെ പിതാവ് നേരത്തെ തന്നെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
ബാലഭാസ്‌കറിന്റെ അക്കൗണ്ടില്‍ ചില തിരിമറികള്‍ ഉണ്ടായതായും കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ കേസ് അന്വേഷിക്കാന്‍ സി.ബി.ഐയോട് ശുപാര്‍ശ ചെയ്തത്. പുതിയ സാഹചര്യത്തില്‍ കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. കേസില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണ പരിധിയില്‍ വരും.
https://www.facebook.com/Malayalivartha