കോട്ടയം-ചിങ്ങവനം റെയില്‍വേ പാതയില്‍ റെയില്‍ ഗതാഗതം തടസ്സപ്പെട്ടു, മുട്ടമ്പലം തുരങ്കത്തില്‍ മണ്ണിടിച്ചില്‍

കോട്ടയം-ചിങ്ങവനം റെയില്‍വേ പാതയില്‍ റെയില്‍ ഗതാഗതം തടസ്സപ്പെട്ടു.
ഇന്നലെ പുലര്‍ച്ചെ മുട്ടമ്പലം തുരങ്കത്തിനു മുന്നില്‍ മണ്ണിടിഞ്ഞു വീണതിനാലാണ് ഗതാഗതം തടസ്സപ്പെട്ടത്.
തുരങ്കത്തിനു മുന്നിലേക്ക് മണ്ണും കല്ലും ഉള്‍പ്പെടെയാണ് ഇടിഞ്ഞു വീണത്. വൈദ്യുത പോസ്റ്റുകള്‍ക്കും നാശം സംഭവിച്ചു.
15 അടിയോളം ഉയരത്തില്‍ നിന്നാണ് മണ്ണിടിഞ്ഞത്. കോവിഡ് മൂലം ട്രെയിന്‍ സര്‍വീസ് കുറവാണ്.
ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ജോലി ഇന്നലെ വൈകിയും പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha