ലോകത്തെവിടെയും കോവിഡ് അവസാനിച്ചിട്ടില്ല, അവസാനിച്ചു എന്നു കരുതിയിടത്തെല്ലാം വീണ്ടും പടര്‍ന്നുകൊണ്ടിരിക്കുന്നു...കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തെ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി

ലോകത്തെവിടെയും കോവിഡ് അവസാനിച്ചിട്ടില്ല, അവസാനിച്ചു എന്നു കരുതിയിടത്തെല്ലാം വീണ്ടും പടര്‍ന്നുകൊണ്ടിരിക്കുന്നു...കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തെ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി. ആയിരക്കണക്കിനാളുകള്‍ മരിക്കുന്നു. കോവിഡിന്റെ രൂക്ഷമായ ഘട്ടമാണിപ്പോഴുള്ളത്. അയല്‍ സംസ്ഥാനങ്ങളിലും പ്രതിദിനം നൂറോളം ആളുകള്‍ മരിക്കുന്നു. നമ്മളും കൂട്ടത്തോടെ മരിച്ചുപോകാനുള്ള സാഹചര്യമുണ്ട്. എന്നാല്‍ നമ്മള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരത്തേതന്നെ തുടങ്ങിയിരുന്നുവെന്നും കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തെ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നും ആരോഗ്യമന്ത്രി. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 2000ത്തില്‍ കൂടിയാല്‍ നമ്മുടെ ആരോഗ്യ സംവിധാനത്തിന് താങ്ങാനാവില്ല.
ജീവന്‍ സംരക്ഷിക്കുന്നതിനൊപ്പം ജീവിതോപാധിയും സംരക്ഷിക്കേണ്ടതുണ്ട്. അതിനാല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടാക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ നേരത്തേ തന്നെ കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. കൂടുതല്‍ ആളുകള്‍ വിദേശത്തു നിന്ന് ഇവിടേക്ക് എത്തുന്നതോടെ കോവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് ആദ്യമേ പ്രതീക്ഷിച്ചിരുന്നു. പ്ലാന്‍ എ,ബി,സി തുടക്കത്തില്‍ തന്നെ ഉണ്ടാക്കി. അതിന്റെ ഭാഗമായാണ് കോവിഡ് ആശുപത്രികള്‍ക്ക് പുറമെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മന്റെ് സെന്ററുകള്‍ക്ക് കൂടി തുടക്കം കുറിച്ചത്. രോഗികള്‍ വര്‍ധിക്കുന്നതിനനുസരിച്ച് എന്ത് ചെയ്യണം, എവിടെ പ്രവേശിപ്പിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൃത്യമായി തീരുമാനമെടുത്തിട്ടുണ്ട്. അതനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ അനിയന്ത്രിതമായി രോഗികള്‍ കൂടിയാല്‍ നമ്മള്‍ വീണുപോകും. അതുകൊണ്ടാണ് കര്‍ശനമായ നിബന്ധനകള്‍ പാലിക്കണമെന്ന് പറയുന്നത്. രോഗപകര്‍ച്ചയുടെ കണ്ണി പൊട്ടിക്കാന്‍ എല്ലാ പൗരന്‍മാരും ഉത്സാഹിക്കണമെന്നും മന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha