അഴിമതി ഉദ്യോഗസ്ഥന്റെ നിയമനം; സര്‍ക്കാരിനെതിരെയും ഉദ്യോഗസ്ഥനെതിരെയും ഹൈക്കോടതി നോട്ടീസ് അയച്ചു; സി.കെ ബൈജു അഴിമതിക്കാരനെന്ന് ഹൈക്കോടതി; ആളില്ലെങ്കില്‍ അഴിമതിക്കാരനെയാണോ നിയമിക്കുന്നതെന്ന് കോടതിയുടെ ചോദ്യം; രണ്ടാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കണം

മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സി.കെ ബൈബുവിനെതിരെ പൊതുതാല്‍പര്യ ഹര്‍ജിയില്‍ സര്‍ക്കാരിനും ഉദ്യോഗസ്ഥനും എതിരെ ഹൈക്കോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. പകരം ഉദ്യോഗസ്ഥരില്ലാത്താണ് സി.കെ ബൈജുവിനെ മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടര്‍ ഇന്‍ ചാര്‍ജായി നിയമിക്കാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതയില്‍ വാദിച്ചത്. എന്നാല്‍ പകരം ഉദ്യോഗസ്ഥനില്ലെങ്കില്‍ അഴിമതിക്കാരനായ ഉദ്യോഗസ്ഥനെയാണോ ഉന്നത പദവിലേക്ക് നിയമിക്കുകയെന്ന് ഹൈക്കോടതി ചോദിച്ചു. ഹൈക്കോടതി ചീഫ് ജഡ്ജി എസ് മണികുമാര്‍, ജഡ്ജി ഷാജി പി.ചാലി എന്നിവര്‍ അടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സര്‍ക്കാര്‍ രണ്ടാഴ്ച്ചക്കുള്ളില്‍ നോട്ടിസിന് മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൃയയെന്ന സംഘടനയാണ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സി.കെ ബൈജുവിന്റെ അഴിമതികളെ കുറിച്ച് അന്വേഷിച്ച വിജിലന്‍സും കോടതിയും ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് സംബന്ധിച്ചും വിശദാമായ വാര്‍ത്ത തെളിവുകളുടെ അടിസ്ഥാനത്തില്‍ മലയാളി വാര്‍ത്ത നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന ആവശ്യങ്ങള്‍ വിവിധ തലത്തില്‍ നിന്നുണ്ടായിയെങ്കിലും ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് വകുപ്പ് മന്ത്രി ഇ.പി ജയരാജനില്‍ നിന്നുമുണ്ടായത്. ഹൈക്കോടതി കുറ്റക്കാരനെന്ന് പറഞ്ഞാലെങ്കിലും സര്‍ക്കാരിന്റെ നിലപാടിന് മാറ്റമുണ്ടാകുമോയെന്ന് കണ്ടറിയേണ്ടതാണ്. മുമ്പ് വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ഇയാളുടെ വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത ലക്ഷകണക്കിന് രൂപയും മറ്റു രേഖകളും കണ്ടെത്തയിരുന്നു. ഇതിനെ തുടര്‍ന്ന് അന്ന് എം.എല്‍.എയായിരുന്ന കെ.മുരളീധരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ അന്ന് ഇയാളെ സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ സ്ഥാന കൈയറ്റത്തോടെ ഈ ഉദ്യോഗസ്ഥന്‍ മടങ്ങിയെത്തിയത് സര്‍ക്കാരിലുള്ള ഇയാളുടെ ബന്ധമാണ് സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായും ഇയാള്‍ക്ക് അടുത്തബന്ധമുണ്ടെന്നാണ് ആരോപിക്കപ്പെടുന്നത്.
ക്വാറി മാഫിയയുമായി ചേര്‍ന്ന് കോടികളുടെ അഴിമതിയാണ് ഈ ഉദ്യോഗസ്ഥന്‍ നടത്തിട്ടുള്ളത്. സീനിയര്‍ ജിയോളജിസ്റ്റ് തലം മുതല്‍ അഴിമതി നടത്തിയ ഉദ്യോഗസ്ഥനാണ് ഡോ. സി.കെ ബൈജു. രാഷട്രീയ നേതൃത്വം സംരക്ഷിക്കുന്ന ഈ അഴിമതിക്കാരനായ ഉദ്യോഗസ്ഥന് ഒത്താശചെയ്യുന്നത് ക്വാറി മാഫിയെയും. ഇതിന്റെ ബലത്തിലാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കേണ്ട ഡയറക്ടര്‍ സ്ഥാനത്തേക്കാണ് സിവില്‍ സര്‍വീസുകാരനല്ലാത്ത ഈ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. സി.കെ ബൈജുവിനെ ഡയറക്ടറുടെ പൂര്‍ണ ചുമതലയുള്ള ഡയറക്ടര്‍ ഇന്‍ ചാര്‍ജായി നിയമിച്ചത് ഈ വര്‍ഷം മാര്‍ച്ച് 20 നാണ്. കോവിഡിന്റെ മറവിലുള്ള നിയമനം.
https://www.facebook.com/Malayalivartha