ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ വിജയകരമാണോ? ഓപ്പറേഷന്‍ ബ്രേക്ക്ത്രൂവിനെ സംബന്ധിച്ച കാര്യങ്ങളൊന്നും നഗരസഭയെ അറിയിച്ചിട്ടില്ല; ജില്ലാ കലക്ടറെ വിമര്‍ശിച്ച് കൊച്ചി മേയര്‍ സൗമിനി ജെയിന്‍

ഒറ്റ രാത്രി കൊണ്ട് പെയ്തിറങ്ങിയ മഴയിൽ കൊച്ചിക്കാർ ദുരിതമനുഭവിച്ചത് കഴിഞ്ഞ ദിവസം കേരളം കണ്ടിരുന്നു. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ഉണ്ടായ വെള്ളക്കെട്ടില്‍ ജില്ലാ കളക്ടറിനെ വിമര്‍ശിച്ച് കൊച്ചി മേയര്‍ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നു . ഓപ്പറേഷന്‍ ബ്രേക്ക്ത്രൂവിനെ സംബന്ധിച്ച കാര്യങ്ങളൊന്നും നഗരസഭയെ അറിയിച്ചിട്ടില്ലെന്നും കളക്ടറുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ഓപ്പറേഷന്‍ വിജയകരമാണോ എന്ന്പ രിശോധിക്കേണ്ടിയിരിക്കുന്നുവെന്നും കൊച്ചി മേയര്‍ സൗമിനി ജെയിന്‍ വ്യക്തമാക്കുകയും ചെയ്തു .മറ്റു വകുപ്പുകള്‍ക്ക് ചുമതലയുള്ള പദ്ധതികളില്‍ നഗരസഭയെ പഴിക്കേണ്ടതില്ലെന്നും മേയര്‍ സൗമിനി ജയൻ പറഞ്ഞു.
ആപത്ത് വേളയിൽ സംയുക്തമായ പ്രവര്‍ത്തനമാണ് വേണ്ടതെന്നും ഒരുവശത്ത് കളക്ടറും മറുവശത്ത് നഗരസഭയും പ്രവര്‍ത്തിച്ചത് കൊണ്ട് ഫലം ഉണ്ടാകില്ലെന്നും കൊച്ചി മേയര്‍ പറഞ്ഞു . ചൊവ്വാഴ്ച രാത്രി മുതല്‍ ആരംഭിച്ച മഴയില്‍ കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലും വന്‍ വെള്ളക്കെട്ടാണ് ഉണ്ടായത്. മാത്രമല്ല, നിരവധി വീടുകളിലും കടകളിലും വെള്ളം കയറിയിരുന്നു.ഇതിനൊക്കെ പിന്നാലെയാണ് ഇപ്പോൾ പ്രതികരണവുമായി മേയര്‍ എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha