മൂന്നു വർഷത്തെ പ്രണയം... ലോക് ഡൗൺ ആയതോടെ പരസ്പരം കാണാതിരിക്കാനായില്ല; കാമുകിയെ കൂട്ടാന്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ഒളിച്ചു കടന്ന കമിതാക്കളെ പോലീസ് കയ്യോടെ പൊക്കി... പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...

അങ്കമാലി തുറവൂരില്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒളിച്ചോടി വിവാഹം ചെയ്ത യുവാവിനെയും പെണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തു.
കണ്ടെയ്ന്‍മെന്റ് സോണിന്റെ അകത്ത് കടന്നതിന് യുവാവിനെതിരെയും പുറത്തു കടന്നതിന് പെണ്‍കുട്ടിക്കെതിരെയുമാണ് കേസെടുത്തത്. അറസ്റ്റ് ചെയ്ത ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.
തുറവൂര്‍ പഞ്ചായത്തില്‍ കണ്ടെയ്ന്‍മെന്റ് സോണായ നാലാം വാര്‍ഡിലാണ് സംഭവം. മൂന്നുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. യുവാവിന് 22 വയസുണ്ട്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതിന് വേണ്ടി കാത്തിരുന്നപ്പോഴാണ് ലോക്ക്ഡൗണ്‍ വന്നത്.
18 വയസ് പൂര്‍ത്തിയായി മൂന്നുമാസം ആകാറായ പെണ്‍കുട്ടിയുടെ ഹയര്‍സെക്കന്‍ഡറിയുടെ പരീക്ഷാഫലം കൂടി വന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷം വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ താമസസ്ഥലം കണ്ടെയന്‍മെന്റ് സോണായത്.
കണ്ടെയ്ന്‍മെന്റ് സോണില്‍ അകത്തേയ്ക്കും പുറത്തേയ്ക്കുമുളള വഴികള്‍ അടച്ചിരുന്നു. സദാസമയവും പൊലീസ് നിരീക്ഷണവും ഉണ്ടായിരുന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ച്‌് അകത്തുകടന്ന യുവാവ് പുലര്‍ച്ചെ മൂന്നിന് പെണ്‍കുട്ടിയുമായി കടക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷിച്ചത്. പറവൂരിലെ ക്ഷേത്രത്തില്‍ വിവാഹിതരായ ഇരുവരും സുഹൃത്തിന്റെയും ബന്ധുവിന്റെയും വീടുകളില്‍ പോയി.
https://www.facebook.com/Malayalivartha