കൊച്ചിയിലെ മഴവെള്ളക്കെട്ട്; ജില്ലാ കളക്ടറും കോര്‍പ്പറേഷന്‍ സെക്രട്ടറിയും അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം; അധികൃതരോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചിയെ വെട്ടിലാക്കിയ വെള്ളക്കെട്ട് സംബന്ധിച്ച് ഹൈക്കോടതി അധികൃതരോട് വിശദീകരണം തേടി. ജില്ലാ കളക്ടറും കോര്‍പ്പറേഷന്‍ സെക്രട്ടറിയും അഞ്ച് ദിവസത്തിനകം ഈ വിഷയത്തിൽ റിപ്പോര്‍ട്ട് നല്‍കണം.മുല്ലശേരി കനാലിലെ തടസ്സമാണ് വെള്ളക്കെട്ടിന് കാരണമെന്നും തടസ്സം നീക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി എടുക്കുമെന്നും സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി. കനാല്‍ ശുചീകരണം കോര്‍പ്പറേഷന് തനിച്ച് സാധ്യമാവുന്നില്ലങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം കളക്ടറോട് ഏറ്റെടുക്കാനും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചിരുന്നു.കഴിഞ്ഞ ദിവസമായിരുന്നു മഴ പെയ്തതോടെ കൊച്ചിയിൽ വെള്ളക്കെട്ട് ഉണ്ടായത്..
ഈ വിഷയത്തിൽ ജില്ലാ കളക്ടറെ മേയർ വിമർശിച്ചിരുന്നു. . ഓപ്പറേഷന്‍ ബ്രേക്ക്ത്രൂവിനെ സംബന്ധിച്ച കാര്യങ്ങളൊന്നും നഗരസഭയെ അറിയിച്ചിട്ടില്ലെന്നും കളക്ടറുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ഓപ്പറേഷന്‍ വിജയകരമാണോ എന്ന്പ രിശോധിക്കേണ്ടിയിരിക്കുന്നുവെന്നും കൊച്ചി മേയര്‍ സൗമിനി ജെയിന്‍ വ്യക്തമാക്കുകയും ചെയ്തു .മറ്റു വകുപ്പുകള്‍ക്ക് ചുമതലയുള്ള പദ്ധതികളില്‍ നഗരസഭയെ പഴിക്കേണ്ടതില്ലെന്നും മേയര്‍ സൗമിനി ജയൻ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha