കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബലികര്‍മമോ മാംസവിതരണമോ പാടില്ല; ബക്രീദ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു; ബലിപെരുനാള്‍ നാളെ

ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബലികര്‍മമോ മാംസവിതരണമോ പാടില്ല എന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കളക്ടറുടെ ഉത്തരവിലുണ്ട്. ബലികര്‍മത്തിന് ആളുകള്‍ കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകാമെന്ന് വിലയിരുത്തിയാണ് ഉത്തരവ്. ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രങ്ങള്‍ സംബന്ധിച്ച് തീരുമാനമായത്. തുടര്‍ന്നാണ് എറണാകുളം ജില്ലാ കളക്ടര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.
കണ്ടെയ്‌മെന്റ് സോണുകളില്‍ ബലികര്‍മവുമായി ബന്ധപ്പെട്ട ഒരു പ്രവൃത്തിയും അനുവദിക്കില്ലെന്ന് ജില്ലയിലെ ദുരന്തനിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ വൃന്ദ ദേവി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഉത്തരവിറക്കിയിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പള്ളികളിലായാലും വീടുകളിലായാലും ബലികര്‍മത്തിനോ മാംസ വിതരണത്തിനോ അനുമതിയില്ല. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ബലികര്‍മം നടത്താം ഡെപ്യൂട്ടി കളക്ടര്‍ പറഞ്ഞു. വീടുകളില്‍ ബലികര്‍മം നടത്തുമ്പോള്‍ പരമാവധി അഞ്ചു പേര്‍ മാത്രമേ എത്താവൂ. ക്വാറന്റീനില്‍ കഴിയുന്നവരും കഴിഞ്ഞ 14 ദിവസത്തിനുള്ള പനിയോ മറ്റു കോവിഡ് ലക്ഷണങ്ങളോ ഉള്ളവരും കര്‍മത്തില്‍ പങ്കെടുക്കാന്‍ പാടില്ല. ബലികര്‍മ വേളയിലും അതിനു ശേഷം വീടുകളില്‍ മാംസം വിതരണം ചെയ്യുമ്പോഴും പൂര്‍മണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചിരിക്കണം. പള്ളികളില്‍ ബലികര്‍മവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും ഇടപെടുന്നവരും കോവിഡ് ടെസ്റ്റ് നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് കളക്ടറുടെ ഉത്തരവിലുള്ളത്.
ആഘോഷങ്ങള്‍ പരമാവധി ചുരുക്കി നിര്‍ബന്ധിത ചടങ്ങുകള്‍ മാത്രം നിര്‍വഹിക്കുക, കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിക്കുക, പൊതുസ്ഥലങ്ങളിലെ ഈദ് ഗാഹ് ഒഴിവാക്കി പള്ളികളില്‍ മാത്രം പെരുന്നാള്‍ നമസ്‌കാരം നടത്തുക, പള്ളികളിലെ നമസ്‌കാരത്തിന് സാമൂഹിക അകലം പാലിച്ച് പരമാവധി നൂറുപേര്‍ മാത്രം പങ്കെടുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഉത്തരവിലുണ്ട്. ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ നടത്താന്‍ പാടുള്ളു. ആഘോഷങ്ങള്‍ പരമാവധി ചുരുക്കി ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ശ്രമിക്കണം. പെരുന്നാള്‍ നമസ്‌കാരം പള്ളികളില്‍ മാത്രമായി നടത്താന്‍ ശ്രമിക്കണം. ഈദ് ഗാഹുകള്‍ ഒഴിവാക്കണം. വീടുകളില്‍ ബലി കര്‍മങ്ങള്‍ നടത്തുമ്പോള്‍ അഞ്ച് പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു.ബലിക്കര്‍മവുമായി ഇടപെടുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും താപനില പരിശോധന നടത്തണം. ടൗണിലെ പള്ളികളില്‍ അപരിചിതര്‍ എത്തുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. പെരുന്നാള്‍ നമസ്‌കാരത്തിന് പരമാവധി 100 പേരെ മാത്രമേ അനുവദിക്കൂ. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha