ചെലോർക്ക് സമ്മാനം കിട്ടും; ചെലോർക്ക് കിട്ടില്ല; തനിക്ക് കിട്ടിയ സമ്മാനം യാതൊരു പരിഭവവും കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഫായിസ്

ഒടുവിൽ ഫായിസ് വാക്ക് പാലിച്ചു. തനിക്ക് സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.പൂവുണ്ടാക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്ത് ഒരൊറ്റ ഡയലോഗിലൂടെ കേരളീയരുടെ മനം കവർന്ന സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ മലപ്പുറം കുഴിമണ്ണ കുഴിഞ്ഞൊളം പറക്കാട് സ്വദേശി മുഹമ്മദ് ഫായിസ് തനിക്ക് സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. മലപ്പുറം ജില്ലാ കളക്ടറേറ്റില്‍ എത്തിയാണ് മുഹമ്മദ് ഫായിസ് തുക കൈമാറിയത്..
തനിക്ക് സമ്മാനമായി ലഭിച്ച 10,313 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫായിസ് സംഭാവന ചെയ്തത്. പരാജയത്തില്‍ തളരരുതെന്ന ഒരു നല്ല സന്ദേശമാണ് ഫായിസ് നല്‍കിയതെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. മില്‍മ ഫായിസിന്റെ വാക്കുകള്‍ പരസ്യത്തിനായി ഉപയോഗിക്കുകയും ഫായിസിന് 10,000 രൂപ സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു. കുഴിമണ്ണ ഇസ്സത്തുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഫായിസ്. ഫായിസിന്റെ വാചകങ്ങൾ മിൽമ തങ്ങളുടെ പരസ്യ വാചകമായി എടുത്തിരുന്നു. ഇതിന് പ്രത്യുപകാരമായിട്ടായിരുന്നു ഫായിസിന് മിൽമ രൂപയും എൽ ഇ ഡി ടിവിയും സമ്മാനമായി കൊടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha