യാത്രക്കാരില്ല; ഇന്ത്യന്‍ റെയില്‍വേയുടെ നഷ്ടം 35000 കോടി രൂപ; കാരണം ലോക്ഡൗണും ട്രെയിന്‍ റദ്ദാക്കലും

കൊവിഡ് വ്യാപനത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ നഷ്ടം 35000 കോടി രൂപ. 2021 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ റെയില്‍വേയ്ക്ക് 35,000 കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. യാത്രാക്കൂലി വിഭാഗത്തില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം 50,000 കോടി രൂപയായിരുന്നുവെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് പറഞ്ഞു.കൊവിഡ് വ്യാപനവും ലോക്ക് ഡൌണും തുടര്‍ന്നുള്ള ട്രെയിന്‍ റദ്ദാക്കലുകളും കാരണം യാത്രക്കാരില്‍ നിന്നുള്ള വരുമാനത്തില്‍ കുറവുവന്നതാണ് റെയില്‍വേയുടെ നഷ്ടത്തിന് കാരണം.
കൊവിഡ് 19 കേസുകളുടെ ദ്രുതഗതിയിലുള്ള വര്‍ധനയും രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൌണും കൂടുതല്‍ ട്രെയിനുകളുടെ സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ റെയില്‍വേയെ നിര്‍ബന്ധിതരാക്കി. പാസഞ്ചര്‍ വിഭാഗം നിലവില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. 230 ട്രെയിനുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. ഈ ട്രെയിനുകളിലും പൂര്‍ണ്ണമായും യാത്രക്കാര്‍ ഉള്‍ക്കൊള്ളുന്നില്ല. 75% പേര്‍ മാത്രമാണ് യാത്ര ചെയ്യുന്നത്. നിലവില്‍ ഇന്ത്യന്‍ റെയില്‍വേയുടെ 230 പ്രത്യേക ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. റെയില്‍വേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഈ ട്രെയിനുകളില്‍ നാലിലൊന്ന് മാത്രമേ 100% യാത്രാ നിരക്ക് ഉള്ളൂ. എന്നാല്‍ നിലവിലെ ഈ നഷ്ടം ചരക്കു ഗതാഗതത്തില്‍ നിന്നുള്ള വരുമാനം കൊണ്ടു നികത്താന്‍ ശ്രമിക്കുകയാണു റെയില്‍വേ. ചരക്കു നീക്കം കഴിഞ്ഞ വര്‍ഷത്തേതിനു ഏകദേശം തുല്യമായി നടക്കുന്നുണ്ട്.
230 സ്‌പെഷല്‍ ട്രെയിനുകളാണ് റെയില്‍വേ ഓടിക്കുന്നത്. ഇതില്‍ വിരലില്‍ എണ്ണാവുന്നവ ഒഴിച്ച് ബാക്കിയുള്ളതില്‍ കഷ്ടിച്ച് 75% ആണ് യാത്രക്കാരുളളത്. ഈ സാമ്പത്തിക വര്‍ഷം റെയില്‍വേയുടെ ചരക്ക് വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം ഉയരുമെന്നും യാദവ് പറയുന്നു. എന്നാല്‍ പാസഞ്ചര്‍ വിഭാഗ വരുമാനം 1015% മാത്രമായിരിക്കുമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. അതായത് 35000ത്തിനും 40000 കോടിക്കും ഇടയില്‍ നഷ്ടമുണ്ടാകും. റെയില്‍വേ 202021 കാലയളവില്‍ ചരക്കുനീക്കത്തില്‍ നിന്നുള്ള വരുമാനം 1.47 ട്രില്യണ്‍ രൂപയായിരിക്കും. പാസഞ്ചര്‍ വരുമാനം 61,000 കോടി രൂപയായി ഉയരുമെന്നാണ് ബജറ്റ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചരക്കു നീക്കം കഴിഞ്ഞ വര്‍ഷം ഇതേ സമയം 3.12 മില്യണ്‍ ടണ്ണായിരുന്നത് 0.3% ഉയര്‍ന്ന് 3.13 മില്യണ്‍ ടണ്ണായിട്ടുണ്ട്.
റെയില്‍വേ ഏര്‍പ്പെടുത്താനുദ്ദേശിക്കുന്ന സീറോ ബേസ്ഡ് ടൈം ടേബിള്‍ വരുന്നതോടെ ചരക്കു നീക്കം കൂടുതല്‍ സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ചരക്കുനീക്കം 50% വര്‍ധിപ്പിക്കാനാണ് റെയില്‍വേ ലക്ഷ്യമിട്ടിരുന്നത്. ഇളവുകളും ആനുകൂല്യങ്ങളും കഴിഞ്ഞ വര്‍ഷം മുതല്‍ നല്‍കുന്നുണ്ട്. കൊണ്ടു പോകുന്നതില്‍ ഏറെയും ഭക്ഷ്യ ധാന്യങ്ങളാണ്. ഈ വര്‍ഷം ഗുഡ്‌സ് ട്രെയിനുകളുടെ ശരാശരി വേഗം മണിക്കൂറില്‍ 46.16 കിലോമീറ്ററാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 22.52 കിലോമീറ്റര്‍ ആയിരുന്ന സ്ഥാനത്താണ് ഈ വര്‍ധനവ്.
https://www.facebook.com/Malayalivartha