ചെലോർക്ക് ചെറിയ തല്ല് ; ചെലോർക്ക് വലിയ തല്ല്; തല്ല് എങ്ങനെയായാലും പൊരിഞ്ഞയടി പകർത്തിയ ക്യാമറ മാൻ ജീവനോടയുണ്ട് !!! സാമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായി മാറിയ ആ വീഡിയോ പകർത്തിയ അർജുൻ ഇപ്പോൾ നാട്ടിലെ താരം

സാമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായി മാറിയതായിരുന്നു ആലപ്പുഴ ആറാട്ടുപുഴയിലെ കൂട്ടതല്ല്. വഴി തർക്കത്തിന്റെ പേരിൽ അരങ്ങേറിയ കൂട്ട തല്ല് നാട് കടന്നു ദേശീയ മാദ്യമങ്ങൾ വരെ വാർത്തയാക്കിയിരുന്നു . എന്നാൽ ആ വീഡിയോ കണ്ട പലരും ഒടുവിൽ തെരഞ്ഞത് ഇത് പകർത്തിയ ക്യാമറമാനെയായിരുന്നു. കേരളം ഒന്നാകെ ചോദിച്ചു ആ ക്യാമറ മാൻ ഇപ്പോൾ ജീവനോടെ ഉണ്ടോ എന്ന്? കാരണം ആ വീഡിയോ അവസാനം വരെ കണ്ടവർക്ക് മനസിലാകും ക്യാമറ മാൻ എന്ത് ത്യാഗം സഹിച്ചെന്ന്. ഏതായാലൂം ആ ദൃശ്യങ്ങൾ പകർത്തിയ ക്യാമറമാന്‍ ഇപ്പോള്‍ നാട്ടിലെ താരമായി മാറിയിരിക്കുകയാണ്. ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അര്‍ജുനാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോള്‍ ഇത് വലിയ സംഭവമാകുമെന്ന് ഈ കൊച്ചു മിടുക്കന്‍ കരുതിയത് പോലുമില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു.കൂട്ടുകാരന്റെ വീട്ടില്‍ ഇരുന്ന് കളിക്കുകയായിരുന്നു അര്‍ജുന്‍. അപ്പോഴായിരുന്നു വഴക്കിന്റെ ബഹളം കേട്ടതും. സംഭവ സ്ഥലത്തേക്ക് എത്തിയതും .
എന്നാൽ സംഭവസ്ഥലത്ത് പൊരിഞ്ഞ അടിയായിരുന്നു നടന്നത് . തർക്കത്തിനിടെ അമ്മാവന്‍ അടിയേറ്റ് വീണിട്ടും അര്‍ജുന്‍ വീഡിയോ പകര്‍ത്തുന്നത് നിര്‍ത്തിയില്ല. ഒടുവിൽ തർക്കത്തിനിടയിൽ ഒരു സ്ത്രീ വന്നു വഴക്ക് പറയുന്നതോടെയായിരുന്നു അർജുൻ ക്യാമറ പിടിത്തം ഇട്ട് ഓടി കളഞ്ഞത് . തര്‍ക്കത്തിനിടെ ക്യാമറ സംരക്ഷിക്കുന്നത്തിനിടെ അര്‍ജുനും നെറ്റിയിൽ ചെറിയ പരിക്കേറ്റു.ചെരുപ്പില്‍ തട്ടി വീണ അര്‍ജുന്റെ നെറ്റിക്കും കാല്‍മുട്ടിനും പരിക്കേൽക്കുകയും ചെയ്തു . ഇരുപതിലധികം ആളുകള്‍ ഉള്‍പ്പെട്ട സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്കാണ് പരിക്കേറ്റത്. ഈ വീഡിയോ എവരും ഏറ്റെടുത്തപ്പോൾ മനസ് കൊണ്ട് പലരും സ്മരിച്ചത് ക്യാമറ മാനെയായിരുന്നു . ഇപ്പോൾ ആളെ കണ്ടെത്തിയിരിക്കുകയാണ്. പരിക്കുകൾ പറ്റിയെങ്കിലും അർജുൻ ഇപ്പോൾ നാട്ടിൽ താരമായിരിക്കുകയാണ്.
ആറാട്ടുപുഴ പെരുമ്ബള്ളിയിലെ വഴിയുടെ പേരിലായിരുന്നു കൂട്ടത്തല്ല്. ഒരു മാസത്തിലധികമായി ഇരുവിഭാഗങ്ങളായി തിരിഞ്ഞ് തര്‍ക്കമുണ്ട്. ഞായറാഴ്ച സംഗതി വൈകിട്ടുപോകുകയായിരുന്നു . സംഭവം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായപ്പോള്‍ ഭൂമി അളന്ന് തിരിച്ച് പ്രശ്‌നം പരിഹരിക്കാനാണ് ആറാട്ടുപുഴ പഞ്ചായത്തിന്റെ ശ്രമം.ആറാട്ടുപുഴയിലെ കൂട്ടത്തല്ല് നവമാധ്യമങ്ങളില്‍ അടക്കം വലിയ ചര്‍ച്ചയായിരുന്നു. വഴിതര്‍ക്കത്തിന്‍റെ പേരിലുണ്ടായ പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ പഞ്ചായത്ത്. ഇരുപതിലധികം ആളുകള്‍ ഉള്‍പ്പെട്ട സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്കാണ് പരിക്കേറ്റത്.
ആറാട്ടുപുഴ പെരുമ്ബള്ളിയിലെ ഈ വഴിയുടെ പേരിലായിരുന്നു കൂട്ടത്തല്ല്. ഒന്നരമീറ്റര്‍ വഴി മൂന്ന് മീറ്ററായി വീതി കൂട്ടണമെന്നാണ് ഒരു വിഭാഗം പറയുന്നത്. മറ്റൊരു ഭാഗം പറയുന്നത് മറിച്ചും.ഒരു മാസത്തിലധികമായി ഇരുവിഭാഗങ്ങളായി തിരിഞ്ഞ് തര്‍ക്കമുണ്ട്. . .അതിനിടെ കൊവിഡ് കാലത്തെ കൂട്ടത്തല്ലിനെ പരിഹസിച്ച് നവമാധ്യമങ്ങളില്‍ ട്രോള്‍ മഴയാണ്. സ്ഥലത്ത് മാസ്ക് ധരിച്ചുനിന്ന വിജയന്‍ ചേട്ടന്‍ ഹീറോയുമായി.. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നത് ആശ്വാസകരമാണ് . കൂട്ടത്തല്ലുകേസിലെ പ്രതികളെ ഇതുവരെ പിടികൂടാനായില്ല. എല്ലാവരും ഒളിവിലാണെന്നാണ് തൃക്കുന്നപ്പുഴ പോലീസ് പറയുന്നത്. ഏറ്റുമുട്ടലില്‍ സാരമായിപരിക്കേറ്റ പെരുമ്ബള്ളി നിഖിലാലയത്തില്‍ വാമദേവന്റെ ഭാര്യ ശാന്തയുടെ മൊഴിപ്രകാരം അരുണ്‍രാജ്, ഭാവന, ഗിരീഷ്, രതീഷ്, രമേശന്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.അതിനിടെ തങ്ങളെ ആക്രമിച്ചെന്ന് കാണിച്ച് പത്തോളം പേര്‍ക്കെതിരേ പ്രതികളും പരാതി നല്‍കിയിരുന്നു. ഇവിടെ പടിഞ്ഞാറുള്ള വട്ടക്കായല്‍ഭാഗത്തെ ആറു വീട്ടുകാര്‍ മെച്ചപ്പെട്ട യാത്രാസൗകര്യത്തിനായി പുറമ്ബോക്കു ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് റവന്യൂ അധികൃതരെയും പഞ്ചായത്തിനെയും സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നിലനിന്നുവന്ന തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.
.
https://www.facebook.com/Malayalivartha