മന്ത്രി കെ ടി ജലീലിന് എട്ടിന്റെ പണി ... ജലീലിന് പൂട്ട് വീഴും.. റമീസ് പറഞ്ഞ ഭീകരര്‍ വിദേശത്ത് യു എ ഇ കോണ്‍സുലേറ്റിലെ ബന്ധം വന്‍ ട്വിസ്റ്റിലേക്ക്

സി ആപ്റ്റില്‍ വന്‍ ഗൂഢാലോചനയും അതുപിന്നാലെ അഴിമതിയും നടന്നതായുമുള്ള ആരോപണം കേരളത്തില്‍ പ്രതിപക്ഷം ഉന്നയിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് രാജ്യസുരക്ഷയെ ബാധിക്കുന്ന ഒട്ടനവധി പ്രശ്‌നങ്ങള്‍ കൂടിയാണ് ഉടലെടുത്തിരിക്കുന്നത് .സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിയെന്ന നിലയില്‍ നടത്തേന ഇടപെടലുകള്‍ അല്ല മന്ത്രി ജലീല്‍ നടത്തിയത് എന്നാണ് വ്യക്തമാകുന്നത് .പ്രോട്ടോക്കോള്‍ ചട്ടലംഘനത്തെക്കാള്‍ ഏറെ ഗുരുതരമായ ആരോപണം കൂടിയാണ് ജലീല് വഴി സംസ്ഥാന മുഖ്യമന്ത്രി നേരിടുന്നത് .
സംസ്ഥാനത്തെ മുഴുവന്‍ കീഴ്വഴക്കങ്ങളെയും കാറ്റില്‍ പരത്തിക്കൊണ്ടാണ് ജലീലിന്റെ ഇടപെടല്‍ നടന്നിരിക്കുന്നത് .ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സി ആപ്റ്റില്‍ എത്തിയ പാഴ്‌സലുകളും അവ തിരിച്ചയച്ചതുമുള്‍പ്പടെ വന്‍ അഴിമതിക്കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ് .ഇതില്‍ ഭീകരവാദബന്ധമുള്‍പ്പെടുന്ന ഗുരുതരമായ ദേശദ്രോഹ കുറ്റകൃത്യങ്ങള്‍ക്കും കാരണമാകുന്ന ചില തെളിവുകളുടെ അടിസ്ഥാനത്തിലാണ് എന്‍ ഐ എ സംഘം പരിശോധന നടത്തി വരുന്നത് .സംസ്ഥാന മന്ത്രിസഭയുടെ പ്രോട്ടോക്കോള്‍ ലംഘിച്ച് യുഎഇ കോണ്‍സുലേറ്റില്‍നിന്ന് ഉപഹാരം സ്വീകരിച്ച മന്ത്രി കെ. ടി. ജലീലിനെതിരെ നടപടികള്‍ പരിശോധിച്ചു വരികയാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഇതിനോടകം തന്നെ പ്രസ്താവിച്ചിരുന്നു .
പ്രോട്ടോക്കോള്‍ ലംഘനത്തെക്കാള്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ ജലീലിനെതിരെ ഉയരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ മുഖ്യകണ്ണി യായ കെ.ടി.റമീസ്, കൂട്ടാളി എ.എം.ജലാല്‍ എന്നിവരുമായുള്ള അടുത്ത ബന്ധമാണു മുഹമ്മദ് അലി, മുഹമ്മദ് അലി ഇബ്രാഹിം എന്നിവരെ കുടുക്കിയത്.ഇതില്‍ റമീസിന്റെ മൊഴിയില്‍ പറയുന്ന ഭീകരബന്ധമുള്‍പ്പടെയുള്ള ഗുരുതര പ്രശ്‌നങ്ങളില്‍
സംസ്ഥാന സര്‍ക്കാരിന് വന്‍ തലവേദന സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ് .ഹവാല ഇടപാടും പല തരത്തിലുള്ള
കൊട്ടേഷനലുകളും ഏറ്റെടുത്തു നടത്തുന്ന മൂവാറ്റുപുഴ സംഘം യു എ ഇ യിലെ കള്ളക്കടത്തുകാരുമായി
ഉന്നത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്
കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം വില്‍പന നടത്തി പണമാക്കുന്നത് ഇവരാണെന്നാണു സൂചന. ജലാലിനു നിയമ സഹായം ഉറപ്പാക്കാനും കസ്റ്റംസിനു കീഴടങ്ങാനും സഹായം ലഭ്യമാക്കിയത് ഇവരായിരുന്നു. പ്രത്യേകിച്ചു ജോലിയൊന്നുമില്ലാതെ ആര്‍ഭാട ജീവിതം നയിച്ചിരുന്ന ഇരുവരുടെയും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചു നേരത്തേയും അന്വേഷണം നടന്നിരുന്നു. സ്വര്‍ണ വില്‍പനയിലൂടെ ലഭിച്ചിരുന്ന പണം തീവ്രസ്വഭാവമുള്ള സംഘടനകളിലേക്കും മറ്റും എത്തിയിരുന്നത് ഇവരിലൂടെയാണോ എന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്.സ്വര്‍ണക്കള്ളക്കടത്ത്, ഹവാല ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മൂവാറ്റുപുഴ റാക്കറ്റിന്റെ ഭാഗമാണിവര്‍ എന്ന വിവരം ലഭ്യമായതോട അന്വേഷണം ആ വഴിക്കും നീങ്ങുകയാണ് . മുഹമ്മദ് അലി ഇബ്രാഹിം അറസ്റ്റിലായ ജലാലിന്റെ ഡ്രൈവര്‍ കൂടിയാണ്. അന്വേഷണം ഇവരിലേക്കു കൂടി എത്തുന്നുവെന്നറിഞ്ഞതോടെ ഇവര്‍ എറണാകുളത്തുള്ള അഭിഭാഷകനെ നേരത്തെ സമീപിച്ചിരുന്നു. ഇവിടെ നിന്ന് തിരിച്ചു പോകുമ്പോളാണ് എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത് .
നാളെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന കെ.ടി. റമീസിനെ വീണ്ടും വിട്ടുകിട്ടാന്‍ അന്വേഷണ സംഘം കോടതിയെ സമീപിക്കുമെന്ന് വ്യക്തമായിരിക്കുകാണ് . കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന പ്രതിഭാഗം വാദത്തിന്റെ നിജസ്ഥിതി അറിയാന്‍ കേസ് ഡയറി കോടതി വിശദമായി പരിശോധിക്കും.മലപ്പുറം, മൂവാറ്റുപുഴ, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ 2 കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍, ഒരു ടാബ്, 8 മൊബൈല്‍ ഫോണുകള്‍, 6 സിംകാര്‍ഡുകള്‍, ഒരു ഡിജിറ്റല്‍ വിഡിയോ റിക്കോര്‍ഡര്‍, 5 ഡിവിഡികള്‍, ബാങ്ക് നിക്ഷേപരേഖകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, യാത്രാരേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുക്കുകയും അവ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു .ഈ രാജ്യത്തെ നിയമങ്ങള്‍ പാലിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ജലീല്‍, എങ്ങനെയാണ് അന്യരാജ്യവുമായി വഴിവിട്ട ബന്ധമുണ്ടാക്കുന്നത് എന്നതിനെക്കുറിച്ച്എം എന്‍ ഐ എ അന്വേഷണസംഘം പരിശോധിക്കും . അവിടുന്നു കിട്ടിയ സൗജന്യങ്ങള്‍ എന്നു പറഞ്ഞു സര്‍ക്കാര്‍ വാഹനങ്ങളുപയോഗിച്ച് എന്തൊക്കെ എത്തിച്ചു കൊടുത്തു എന്നത് അറിയേണ്ടതുണ്ട്.
സ്വര്‍ണക്കടത്ത് നടത്തിയത് യുഎഇ ഉദ്യോഗസ്ഥരാണ് എന്നു വരുത്തിത്തീര്‍ക്കാനുള്ള പ്രതികളുടെ ശ്രമത്തിനു പിന്നില്‍ സിപിഎമ്മാണ്.അതു പഠിപ്പിച്ചു കൊടുക്കാനാണ് 4 ദിവസം അവരെ ഒളിപ്പിച്ചു വച്ചത്. ജലീല്‍ നടത്തിയ പ്രോട്ടോക്കോള്‍ ലംഘനം മുഖ്യമന്ത്രിക്കു മനസ്സിലായില്ല എന്നു പറയുന്നതു വെറുതേയാണ്. രാജ്യദ്രോഹ പ്രവര്‍ത്തനത്തിനു കൂട്ടു നില്‍ക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ ആരോപണം കുറിക്ക് കൊണ്ടിരിക്കുകയാണ് .അതിനാല്‍ തന്നെ ജലീലിനെ കേന്ദ്രീകരിച്ചതും ഏതു നിമിഷവും അന്വേഷണം ഉണ്ടായേക്കാമെന്ന് തന്നെയാണ് വ്യക്തമാകുന്നത്
"
https://www.facebook.com/Malayalivartha