നിര്‍ണായക നീക്കം... തീവ്രവാദ ബന്ധമുള്ളവര്‍ സ്വര്‍ണ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന എന്‍ഐഎയുടെ കണ്ടെത്തലോടെ സ്വപ്നയുടെ സുരക്ഷ വര്‍ധിപ്പിച്ചേക്കും; എല്ലാമറിയുന്ന സ്വപ്നയെ സംഘം ലക്ഷ്യം വയ്ക്കുമെന്ന് സംശയം; തീവ്രവാദ ബന്ധമുള്ളവര്‍ കള്ളക്കടത്ത് കേസില്‍ ഇനിയുമുണ്ടെന്ന് എന്‍ഐഎ

സ്വപ്ന പ്രഭ സുരേഷിന്റെ ജീവന് ഭീഷണിയോ? മൂവാറ്റുപുഴ കൈവെട്ട് കേസില്‍ 24ാം പ്രതിയായ മുഹമ്മദലിയെ അറസ്റ്റ് ചെയ്തതോടെയാണ് സ്വപ്നയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ എന്‍ ഐ എ തീരുമാനിച്ചതെന്നറിയുന്നു. മുഹമ്മദലിയുടെ കൂട്ടാളി മുഹമ്മദ് അലി ഇബ്രാഹിമും പിടിയിലായി.
തീവ്രവാദ ബന്ധമുള്ളവര്‍ സ്വര്‍ണ്ണ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എന്‍ ഐ എ പറഞ്ഞപ്പോള്‍ ആരും അതത്ര കാര്യമായെടുത്തില്ല. കള്ള കടത്ത് എന്തിന് എന്‍ ഐ എ അന്വേഷിച്ചു എന്ന് ചോദിച്ചവരുമുണ്ട്. കോടതിക്ക് പോലും ഒരു ഘട്ടത്തില്‍ സംശയമുണ്ടായി. അതു കൊണ്ടാണ് കേസ് ഡയറി ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. കേസ് ഡയറി ഹാജരാക്കിയതോടെ കോടതിയുടെ സംശയം മാറി. തീവ്രവാദ ബന്ധമുള്ളവര്‍ കള്ളക്കടത്ത് കേസില്‍ ഇനിയുമുണ്ടെന്നാണ് എന്‍ ഐ എ കരുതുന്നത്. അവരെ തത്കാലം വെളിച്ചത്ത് കൊണ്ടു വരില്ല. കടത്തിയ സ്വര്‍ണ്ണം ജുവലറികള്‍ക്ക് നല്‍കുന്നതിനല്ല തീവ്രവാദ സംഘടനകള്‍ക്ക് നല്‍കാനുള്ളതാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
തീവ്രവാദ ബന്ധമുള്ളവരുടെ കണ്ണിലെ കരടായി സ്വപ്ന മാറുന്നത് സ്വാഭാവികം മാത്രമാണ്. സരിത്തും സന്ദീപുമൊക്കെ നല്ല മിടുക്കന്‍മാരാണ്. അവര്‍ക്ക് കള്ളക്കടത്ത് നടത്തി നല്ല പരിചയമുണ്ട്. ചാണക വെള്ളം വായിലൊഴിച്ചാലും രഹസ്യങ്ങളൊന്നും സരിത്തും സന്ദീപും പുറത്തുവിടില്ലെന്ന് കള്ളക്കടത്ത് സംഘത്തിന് അറിയാം. എന്നാല്‍ സ്വപ്നയെയാണ് അവര്‍ക്ക് ഭയം. കേസില്‍ ഉള്‍പ്പെട്ടെ ഏക വനിതയാണ് സ്വപ്ന. രഹസ്യങ്ങള്‍ പുറത്തു പോകുമെങ്കില്‍ അത് സ്വപ്നയിലൂടെ മാത്രമേ പോവുകയുള്ളുവെന്ന് കള്ളക്കടത്തുകാര്‍ക്ക് അറിയാം . അതിന് തടയിടാന്‍ കള്ളക്കടത്തുകാര്‍ സ്വാഭാവികമായും ശ്രമിക്കും.
തീവ്രവാദിയെ അറസ്റ്റ് ചെയ്തതോടെയാണ് സ്വപ്നയെ കാര്യമായി ശ്രദ്ധിക്കാന്‍ അന്വേഷണ ഏജന്‍സി തീരമാനിച്ചത്. സ്വപ്ന ഇതു വരെ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയ കാര്യങ്ങള്‍ സ്വര്‍ണ്ണ കടത്ത് റാക്കറ്റിന്റെ സമനില തെറ്റിച്ചിരിക്കുകയാണ്. സ്വപ്നക്ക് കള്ളക്കടത്ത് സംഘങ്ങളെ കുറിച്ച് ഒരു പാട് കാര്യങ്ങളറിയാം. രഹസ്യങ്ങളില്‍ പലതും അന്വേഷണ ഏജന്‍സികളുടെ കൈയിലെത്തി കഴിഞ്ഞുവെന്ന് കളളക്കടത്ത് സംഘം മനസിലാക്കിയിട്ടുണ്ട്. അതവരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. സ്വാഭാവികമായും വൈരാഗ്യം ഉണ്ടാകാം.
സ്വപ്നയുടെ ജീവന്‍ എന്‍ ഐ. എയുടെ കൈയിലാണ്. അവര്‍ക്ക് കേരള പോലീസ് സംരക്ഷണം നല്‍കുന്നുണ്ടെങ്കിലും കേരള പോലീസിനെ അന്വേഷണ ഏജന്‍സിക്ക് വേണ്ടത്ര വിശ്വാസം പോരാ. കേരള പോലീസില്‍ പലരും കള്ളക്കടത്തുകാരുടെ കൂട്ടുകാരാണോ എന്ന സംശയം എന്‍ ഐ എക്കും കസ്റ്റംസിനുമുണ്ട്.
അതിനാല്‍ സ്വപ്നയുടെ ഓരോ നീക്കങ്ങളും അതീവ ശ്രദ്ധയോടെയാണ് എന്‍ ഐ എ വീക്ഷിക്കുന്നത്. ഒരു അധ്യാപകന്റെ കൈവെട്ടാന്‍ തയ്യാറായ ഒരാള്‍ കേസില്‍ ഉള്‍പ്പെടുമ്പോള്‍ സ്വപ്നയുടെ ജീവന് വലിയ വിലയുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്
മുഹമ്മദലി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ്. കെ.റ്റി. രമീസിന്റെ വിശ്വസ്തനാണ് മുഹമ്മദലി. തീവ്രവാദ ബന്ധം തെളിയിക്കുന്നതിനുള്ള ഡിജിറ്റല്‍ തെളിവുകള്‍ എന്‍ ഐ എക്ക് ലഭിച്ചിട്ടുണ്ട്. അതിന്റെ വിശദാംശങ്ങള്‍ കോടതിക്ക് നല്‍കും.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha