വനപാലകര്‍ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തുന്നതിനിടെ ചിറ്റാര്‍ കുടപ്പന സ്വദേശി മത്തായി കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ ആരോപണവിധേയരായ ആറു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

വനപാലകര്‍ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തുന്നതിനിടെ ചിറ്റാര്‍ കുടപ്പന സ്വദേശി മത്തായി കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ ആരോപണവിധേയരായ ആറു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഇവരുടെ കൂടെയുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. മത്തായിയുമായി തെളിവെടുപ്പ് നടത്തിയ ഉദ്യോഗസ്ഥര്‍, വടശേരിക്കരറേഞ്ച് ഓഫീസര്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് നിയമപരമായി പാലിക്കേണ്ട ഉത്തരവാദിത്വം നിര്‍വഹിച്ചില്ലെന്ന് കണ്ടെത്തി. റിപ്പോര്‍ട്ട് ചീഫ് കണ്‍സര്‍വേറ്റര്‍ ഫോറസ്റ്റര്‍ക്ക് ഉടന്‍ സമര്‍പ്പിക്കും. മത്തായി നിരീക്ഷണ ക്യാമറ നശിപ്പിക്കുന്നത് കണ്ടെന്ന് അരുണ്‍ വനം വകുപ്പിനോട് പറഞ്ഞ, അരുണിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.
അരുണിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യും. മത്തായിയുടെ മരണത്തില്‍ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വന്‍ വീഴ്ചയുണ്ടായതായിട്ടാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
"
https://www.facebook.com/Malayalivartha