കസ്റ്റംസിലെ ചിലര്‍ കെ ടി ജലീലിന് സഹായം നല്‍കുമ്പോള്‍... സി ആപ്റ്റിലേക്ക് എത്തിയ ആ പാഴ്‌സലുകള്‍ ... എല്ലാം കസ്റ്റംസ് അറിവോടെ

മന്ത്രി ജലീലിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ തൊട്ടു പിന്നാലെ തന്നെയുണ്ട് .സി ആപ്റ്റില്‍ ഒരു ക്രമക്കേടുമില്ല എന്ന് പറഞ്ഞൊഴിയാന്‍ ശ്രമിച്ച മന്ത്രിക്ക് ആപ്പ് വീണിരിക്കുകയാണ് .താന്‍ തെറ്റ് കാരനാണെങ്കില്‍ പ്രധാനമന്ത്രി തന്നെ തൂക്കികൊല്ലട്ടെ എന്ന പരിഹാസം ഉയര്‍ത്തിയ മന്ത്രി ഇപ്പോള്‍ ദുരിതത്തിന്റെ വക്കിലാണ് . കേരളത്തിനകത്തും പുറത്തും ഹവാലാ കുഴല്‍പ്പണ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് യു എ ഇയില്‍ പ്രവര്‍ത്തിച്ചു വരുന്ന തട്ടിപ്പു സംഘവുമായി ബന്ധമുണ്ടെന്ന് എന്‍ ഐ എ സംഘത്തിന് ബോധ്യപ്പെട്ടിരിക്കുകയാണ് .മൂവാറ്റുപുഴ മാഫിയയായണ് ഇതിനു പിന്നിലെന്നാണ് വ്യക്തമാകുന്നത് .തൊടുപുഴ ന്യൂമാന്‍ കോളേജിലെ മുന്‍ അധ്യാപകന്റെ കൈവെട്ടലുമായി ബന്ധപ്പെട്ട് പ്രതിയായിരുന്ന മുവാറ്റുപുഴ സ്വദേശി ഇപ്പോള്‍ അറസ്റ്റിലായത് ഭീകരബന്ധത്തെക്കൂടിയാണ് വ്യക്തമാക്കുന്നത് .
റമീസ് ഹവാല ചങ്ങല കൂട്ടിമുട്ടിക്കുന്ന കണ്ണിയാണെങ്കില്‍ കള്ളപ്പണമിറക്കുന്നതും ഇതിനു ചുക്കാന്‍ പിടിക്കുന്നതും യു എ ഇയിലെ തട്ടിപ്പുസംഘമാണ് .ഇവരുമായി സ്വപ്ന സുരേഷിനും സരിത്തിനുമെല്ലാം ബന്ധമുള്ളതായി വ്യക്തമായിരുന്നു .അതിനാല്‍ തന്നെ അന്വേഷണം വിദേശരാജ്യത്തേക്കും വ്യാപിപ്പിക്കേണ്ടി വരും എന്നത് സുവ്യക്തമാണ് .
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സി ആപ്റ്റിലേക്ക് (കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ്) കോണ്‍സുലേറ്റിന്റെ വാഹനത്തിലെത്തിച്ച പാഴ്‌സലുകള്‍ കേന്ദ്രീകരിച്ചും ഇപ്പോള്‍ കസ്റ്റംസ് അന്വേഷണം വ്യാപിപ്പിച്ചത് വന്‍ ദുരൂഹതയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് .മാത്രമല്ല മൊഴിയെടുക്കുന്നതിനു ഹാജരാകാന്‍ സി ആപ്റ്റിലെ ജീവനക്കാര്‍ക്കു കസ്റ്റംസ് നോട്ടിസ് നല്‍കി. ജൂണ്‍ അവസാനം ഈ ഓഫിസിലേക്ക് യുഎഇ കോണ്‍സുലേറ്റിലെ വാഹനം എത്തിയതായി കണ്ടെത്തിയിരുന്നു. ഈ വാഹനത്തില്‍ കൊണ്ടുവന്ന പാഴ്‌സലുകള്‍ പിറ്റേദിവസം സി ആപ്റ്റിന്റെ വാഹനത്തില്‍ പുറത്തേക്കു കൊണ്ടുപോയി. ഇത് എന്തൊക്കെയാണെന്നു കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ വിശദമായ അന്വേഷണം. മതഗ്രന്ഥങ്ങളാണു നല്‍കിയതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം.
സര്‍ക്കാര്‍ വാഹനത്തില്‍ പാഠപുസ്തകങ്ങള്‍ കൊണ്ടുപോയതിനൊപ്പമാണു മതഗ്രന്ഥങ്ങള്‍ കൊണ്ടുപോയതെന്നും രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. മതഗ്രന്ഥങ്ങള്‍ കൊണ്ടുപോകാനായി പ്രത്യേകം വാഹനം ഏര്‍പ്പെടുത്തുകയോ സാമ്പത്തിക ചെലവുണ്ടാകുകയോ ഘജനാവിന് നഷ്ടം വരുത്തുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ദേശദ്രോഹനടപടി ഉള്‍പ്പടെയുള്ള അതിലും ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് . ഇത് അധികനാള്‍ മൂടികെട്ടാന്‍ കഴിയില്ല എന്നതിന്റെ നിജസ്ഥിതി മനസ്സിലാക്കിയ മന്ത്രി അക്ഷരാര്‍ത്ഥത്തില്‍ ഭയചകിതനാണ്
https://www.facebook.com/Malayalivartha