ശിവശങ്കറിന് ആപ്പ് വച്ച് റമീസ്... റമീസിന്റെ ഒന്നൊന്നര ആപ്പ് ദേ സ്വപ്നയുടെ കൂട്ടുപ്രതിയാകാന്‍ ശിവശങ്കറിന്റെ മറ്റൊരു ബന്ധംകൂടി മൊഴിയില്‍ നിന്നും കിട്ടിയ പുതിയ രണ്ടു വിവരങ്ങള്‍

സത്യം പറയാമല്ലോ ഈ ശങ്കരേട്ടനെ കൊണ്ട് എന്‍ ഐ എ തോറ്റു .ആദ്യം പറയുന്നതല്ല പിന്നെ പറയുന്നത് എന്നാല്‍ പറഞ്ഞ കാര്യങ്ങളില്‍ ഒരിടത്തും പൊടിപ്പും തൊങ്ങലും വച്ചുകെട്ടിയിട്ടില്ല .മനസ്സിലായില്ലെങ്കില്‍ മനസ്സിലാക്കിത്തരാം .അതായത് കള്ളക്കടത്തു കേസുമായാണല്ലോ സ്വപ്നയെ ബാംഗ്‌ളൂരില്‍ നിന്ന് അതിവിദഗദ്ധമായി പൊക്കിയത് .സ്വപ്നയ്ക്ക് ജീവഹാനി വരെ സംഭവിച്ചക്കാവുന്ന സാഹര്യത്തില്‍ മാളത്തില്‍ പൊളി ഒളിച്ചതാണ്.അല്ലാതെ എന്‍ ഐ എ യെ പേടിച്ചിട്ടോ ,ശിവശങ്കറുമായുള്ള ബന്ധം പുറത്താവുമെന്നോ കരുതിയാല്ല .ശിവശങ്കര്‍ മാനസികമായ ഉല്ലാസം നടത്താന്‍ സ്വപ്‌നയുടെ ഫ്‌ലാറ്റില്‍ ദര്‍ശനം നടത്തിയെന്നത് അദ്ദേഹം പല വട്ടം പറഞ്ഞു എന്നാല്‍ ഒരു കാര്യം മറച്ചു വച്ചു .
കളവുമുതല്‍ സൂക്ഷിക്കാനായിരുന്നു സ്വപ്നയ്ക്ക് താന്‍ ലോക്കര്‍ സംവിധാനം ഒരുക്കിയതെന്നുള്ള കാര്യം അറിയില്ല എന്ന് പറഞ്ഞ അതെ ശിവശങ്കറിനെ കൊണ്ട് തന്നെ കള്ളക്കടത്തുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സ്വപ്നയില്‍ നിന്നും നേരത്തെ വ്യക്തമായിരുന്നു എന്ന കാര്യത്തിലേക്ക് അന്വേഷണസംഘം എത്തിച്ചിരിക്കുകയാണ് .കളവുമുതല്‍ സൂകഷിക്കാനും മറ്റുമായി എടുത്ത ലോക്കര്‍ സംവിധാനം ശിവശങ്കര്‍ തന്റെ വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ചായിരുന്നു എടുത്തിരുന്നത് .ഇതിനെക്കുറിച്ച് അദ്ദേഹം ഒരു രീതിയിലും അന്വേഷണ സംഘത്തോട് സഹകരിച്ചതുമില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത് .
എന്നാല്‍ ഇപ്പോള്‍ റമീസിന്ററെ മൊഴിയില്‍ നിന്നും വ്യക്തമാകുന്നത് ശിവശങ്കറിന് പല കാര്യങ്ങളും അറിയാമായിരുന്നു എന്നത് തന്നെയാണ് .നേരിട്ടെഴുതി കിട്ടിയതല്ലെങ്കിലും കണ്‍ഫേര്‍ഡ് ഐ എ എസ് പദവി പരമാവധി അഴിമതിക്കും സ്വജനപക്ഷപാതത്തിനുമായി ദുരുപയോഗപ്പടുത്തി എന്നത് വ്യക്തമായിരിക്കുകയാണ് .റെമീസിന്റെ മൊഴികളില്‍ നിന്നും ലഭിച്ച ഭീകരബന്ധവും ഒടുവില്‍ ശിവശങ്കറിലേക്കും അതുവഴി മുഖ്യമന്ത്രിയുടെ വേണ്ടപെട്ടവരിലേക്കും വിരല്‍ചൂണ്ടുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ് . .സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി കെ.ടി. റമീസിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞപ്പോള്‍ പല കാര്യങ്ങളും പുറത്തുവന്നിരിരുന്നു .
ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഭീകരബന്ധത്തെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട് അന്വേഷണസംഘത്തിന് ലഭിച്ചതെന്ന് തന്നെ മനസ്സിലാക്കാം.സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ മറ്റു പ്രതികള്‍ക്ക് ഇവരുമായുള്ള ബന്ധം ഓരോന്നായി തലനാരിഴ കീറി പരിശോധിച്ച് വരികയാണ് ഇപ്പോള്‍ എന്‍ ഐ എ .അങ്ങനെയെങ്കില്‍ ഒരാളെപ്പോലുംരക്ഷപ്പെടാന്‍ അനുവദിക്കാത്ത വിപുലമായ അന്വേഷണമായിരിക്കും ഇതിലൂടെ നടക്കുന്നത് .
കോടതിയില്‍ ഹാജരാക്കിയ ഭീകരബന്ധമുള്ള മുഹമ്മദ് അലിയെ ഇതിനോടകം തന്നെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഇതുവരെ 10 പേരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച 3 പേരെ അറസ്റ്റ് ചെയ്തു.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിനെ സമീപിച്ചു. അഴിമതി നിരോധന നിയമ ഭേദഗതി 17 (എ) പ്രകാരം മന്ത്രിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. .എന്‍ ഐ എഅന്വേഷണത്തിലെ ഒരു സംഘം അയാള്‍ സംസ്ഥാനത്താണ് പരിശോധനയും മറ്റും നടത്തി വരുന്നത് .
എന്നാല്‍ ഭീകരരുടെ ലിസ്റ്റുള്‍പ്പടെ അതീവരഹസ്യമായി സൂക്ഷിച്ചിരിക്കുന്നതിന് രണ്ടു കാരണങ്ങളാണുള്ളത്ഒന്ന് കേസ് അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന ആക്ഷേപമുള്ളതിനാലും മറ്റൊന്ന്കേസിലെ കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്ന പലരും പുറം രാജ്യങ്ങളില്‍ ഉള്ളവരായതിനാലുമാണ് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത് .റമീസിന്റെ മൊഴിയില്‍ നിന്നും എന്‍ ഐ യ്ക്ക് ലഭിച്ച പ്രധാനപ്പെട്ട രണ്ടു കാര്യങ്ങള്‍ പരസ്യപ്പെടുത്തിയില്ല എന്നത് രാജ്യസുരക്ഷയെ ബന്ധിക്കുമെന്നുള്ളതിനാല്‍ തന്നെയെന്നാണ് കരുതപ്പെടുന്നത് .
https://www.facebook.com/Malayalivartha