വീണ്ടും ഈ ഓഗസ്റ്റിലും കേരളത്തില്‍ പ്രളയസാധ്യത; തമിഴ്‌നാട്ടുകാരന്‍ 'കാലാവസ്ഥാ മാന്ത്രികന്‍' പ്രദീപ് ജോണ്‍ എന്ന വെതര്‍മാന്റേ പ്രവചനം, കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ക്കാണ്ജാഗ്രതാ നിര്‍ദേശം നല്‍കുന്നത്

രണ്ട് പ്രളയങ്ങളെയും അതിജീവിച്ച കേരളത്തിൽ വീണ്ടും ഈ ഓഗസ്റ്റിൽ പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളെ പോലെ തന്നെ ഈ ഓഗസ്റ്റിലും കേരളത്തില്‍ പ്രളയസാധ്യതയെന്ന് പ്രവചനം ലഭ്യമായിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള 'കാലാവസ്ഥാ മാന്ത്രികന്‍' പ്രദീപ് ജോണ്‍ എന്ന വെതര്‍മാന്റേതാണ് പ്രവചനം.
അതായത് ഓഗസ്റ്റ് പകുതി വരെ സംസ്ഥാനത്തെ മലയോരമേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഒന്‍പത് ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്നും സ്വകാര്യ കാലാവസ്ഥ നിരീക്ഷകനായ തമിഴ്‌നാട് വെതര്‍മാന്റെ മുന്നറിയിപ്പ് നൽകുകയാണ്. എന്തെന്നാൽ 2018,2019 വര്‍ഷങ്ങള്‍ക്ക് സമാനമായി ഈ വര്‍ഷവും ശരാശരിക്കും മേലെ മഴ പെയ്യുമെന്നാണ് രാജ്യത്തെ ഏറ്റവും മികച്ച കാലാവസ്ഥാ വിദഗ്ദ്ധരില്‍ ഒരാളായി അറിയപ്പെടുന്ന പ്രദീപ് ജോണ്‍ എന്ന തമിഴ്‌നാട് വെതര്‍മാന്‍ നല്‍കുന്ന മുന്നറിയിപ്പ് എന്നത്. അതോടൊപ്പം തന്നെ കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ക്കാണ് പ്രദീപ് ഇത്തരത്തിൽ ജാഗ്രതാ നിര്‍ദേശം നല്‍കുന്നത്.
പ്രദീപ് ജോണ്‍ പറയുന്നത് ഇങ്ങനെ;
2018,2019 വര്‍ഷങ്ങളുടെ ആദ്യപകുതിയില്‍ കേരളത്തിലും തമിഴ്‌നാട്ടിലും മഴ ശരാശരിയിലും താഴെയായിരുന്നു. ഇതേതുടർന്ന് പല മേഖലകളിലും വരള്‍ച്ചയും അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഓഗസ്റ്റ് മാസത്തില്‍ പൊടുന്നനെ ശരാശരിയിലും പലമടങ്ങ് അധികം മഴ ലഭിച്ചതോടെയാണ് പ്രളയസമാനമായ സാഹചര്യംപോലും ഉണ്ടായത്. ഈ വര്‍ഷവും ഇതേ നിലയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്നത് പ്രളയത്തിന്റെ സൂചനയാകാം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇതേതുടർന്ന് ഓഗസ്റ്റ് ഇരുപത് വരെയുള്ള ദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ച്ചയായി ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് വ്യക്തമാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദങ്ങളുടെ സഞ്ചാരദിശ ഒഡീഷ - മധ്യപ്രദേശ് - മഹാരാഷ്ട്ര- ഗുജറാത്ത് എന്നീ പ്രദേശങ്ങളിലേക്കായിരിക്കും. ആയതിനാൽ തന്നെ ഇവയുടെ സ്വാധീനം മൂലമാണ് കേരളത്തിലേയും തമിഴ്‌നാട്ടിലും മഴ ശക്തിപ്പെടുക. തീരപ്രദേശങ്ങളിലടക്കം നന്നായി മഴ പെയ്യുമെങ്കിലും കേരളവും തമിഴ്‌നാടും അതിരിടുന്ന പശ്ചിമഘട്ട മേഖലയിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത കൽപ്പിക്കുന്നത്. ഡാമുകള്‍ വേഗം നിറയുന്നതിനാൽ തന്നെ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ക്കും ഇതു കാരണമായേക്കുന്നതാണ്.
അതോടൊപ്പം ഓഗസ്റ്റ് മൂന്ന് തിങ്കളാഴ്ച മുതല്‍ ഇടുക്കി, വയനാട്, മലപ്പുറം, പാലക്കാട്,തൃശ്ശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ജാഗ്രത വേണം. അതില്‍ തന്നെ ആഗസ്റ്റ് അഞ്ച് മുതല്‍ എട്ട് വരെയുള്ള നാല് ദിവസം അതീവ ജാഗ്രത പാലിക്കണം. കാവേരി മേഖലയില്‍ കനത്ത മഴ ലഭിക്കാനാണ് സാധ്യത. കബനി നദിയും നിറഞ്ഞൊഴുകാൻ സാധ്യത കൽപ്പിക്കുന്നു. മേടൂര്‍ ഡാമില്‍ നിന്നും തുടര്‍ച്ചയായി മൂന്നാം വര്‍ഷവും വലിയ തോതില്‍ ജലം ഒഴുക്കിവിടേണ്ടി വന്നേക്കാം. കുടകിലും വയനാട്ടിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാണുന്നത്.
നിലമ്ബൂര്‍, പീരുമേട്, തൊടുപുഴ, പൊന്മുടി, കുറ്റ്യാടി, കക്കയം, തരിയോട്, വൈത്തിരി, പടിഞ്ഞാറെത്തറ, കക്കി ഡാം, പെരിങ്ങല്‍ക്കൂത്ത് ഡാം, ലോവര്‍ ഷോളയാര്‍, നേര്യമംഗലം, പിറവം എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ കൊടുക്കണമെന്നും തമിഴ്‌നാട് വെതര്‍മാന്‍ ഇന്നലെ രാത്രിയോടെ പുറത്തുവിട്ട അറിയിപ്പില്‍ വെളിപ്പെടുത്തുകയാണ്.
എന്നാൽ കേരളത്തില്‍ ശരാശരി ലഭിക്കുന്ന മഴ - 420 mm
2018 - ല്‍ ലഭിച്ചത് 822 mm
2019 - ല്‍ ലഭിച്ചത് 951 mm
അതേസമയം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായി തുടങ്ങിയിട്ടുണ്ട്. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ,കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പാലക്കാട് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടായിരിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇത് ശക്തമായാല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നാളെ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതീവജാഗ്രത പാലിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.
https://www.facebook.com/Malayalivartha