ചെറുകിട കഞ്ചാവ് കച്ചവടക്കാര്‍ക്ക് ബൈക്കിലും മറ്റുമായി കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണി..കോവിഡുമായി ബന്ധപ്പെട്ട് സ്‌റ്റേഷനതിര്‍ത്തികളില്‍ നടത്തുന്ന പ്രത്യേക വാഹനപരിശോധനക്കിടെ രണ്ട് കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

ചെറുകിട കഞ്ചാവ് കച്ചവടക്കാര്‍ക്ക് ബൈക്കിലും മറ്റുമായി കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ യുവാവ് പിടിയില്‍. കരുവാരകുണ്ട് കേരള പതിനൊന്നാം മൈല്‍ സ്വദേശി മുതുകോടന്‍ വീട്ടില്‍ മഷൂദിനെയാണ് (23) രണ്ട് കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. അരിമണല്‍ വ്യവസായ പാര്‍ക്കിനടുത്ത് വെച്ചാണ് ഇയാള്‍ പിടിയിലായത്. ചെറുകിട കഞ്ചാവ് കച്ചവടക്കാര്‍ക്ക് ബൈക്കിലും മറ്റുമായി കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
ഇയാള്‍ ഉപയോഗിച്ചിരുന്ന ബുള്ളറ്റ് ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.സംഘത്തിലെ മറ്റുള്ളവരെ കുറിച്ചും പരിസര പ്രരദേശങ്ങ ളിലുള്ള പല കഞ്ചാവ് കച്ചവടക്കാരെക്കുറിച്ചും വിവരം ലഭിച്ചതായും അവരെ നിരീക്ഷിക്കുമെന്നും വരുംദിവസങ്ങളില്‍ ലഹരിമാഫിയകള്‍ക്ക് എതിരെയുള്ള നിയമനടപടികള്‍ ശക്തമാക്കുമെന്നും ഇന്‍സ്‌പെക്ടര്‍ പി. ജ്യോതീന്ദ്രകുമാര്‍ അറിയിച്ചു.പിടിയിലായ മഷൂദിനെ മുമ്ബ് കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ മറ്റൊരു കഞ്ചാവ് സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിലും കരുവാരകുണ്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha