മൂന്നു തവണ സ്വപ്‍ന കോണ്‍സുലേറ്റിലെ വാഹനം ഉപയോഗിച്ച് കറങ്ങി നടന്നു; നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ വാഹനം വിട്ടു കിട്ടുക പ്രയാസം; അന്വേഷണം പുരോഗമിക്കുമ്പോൾ സ്വപ്നയുടെ ജീവൻ അപകടത്തിൽ

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന മൂന്നു തവണ കോണ്‍സുലേറ്റിലെ വാഹനം ഉപയോഗിച്ച് കറങ്ങി നടന്നതായി വിവരങ്ങൾ പുറത്ത് . വിമാനത്താവളത്തിലെത്തിയ സ്വര്‍ണ്ണം വിവിധയിടങ്ങളിലേക്ക് കൊണ്ടുപോകാന്‍ കോണ്‍സുലേറ്റിലെ വാഹനവും സ്വപ്‌ന ഉപയോഗിച്ചുവെന്ന് കസ്റ്റംസ് കണ്ടെത്തി കഴിഞ്ഞു . ഈ പശ്ചാത്തലത്തില്‍ കോണ്‍സുലേറ്റ് വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുത്തേക്കും. മൂന്ന് തവണയിലധികം സ്വപ്‌ന വാഹനം ഉപയോഗിച്ചുവെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ഏത് സാഹചര്യത്തിലാണ് വാഹനം ഇവര്‍ ഉപയോഗിച്ചതെന്ന അന്വേഷണം നടക്കുന്നുണ്ട്.സാധാരണ ഗതിയില്‍ വാഹനം കസ്റ്റഡിലെടുക്കേണ്ടതാണ്. പക്ഷെ നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ വാഹനം വിട്ടു കിട്ടാനായി ചില കടമ്പകൾ കടക്കണം. ഇത് വിട്ടുകിട്ടാനുള്ള നടപടികള്‍ യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് കസ്റ്റംസ് തുടങ്ങി കഴിഞ്ഞു. അതേ സമയം സ്വപ്നയുടെ ജീവൻ ഇപ്പോൾ എന്‍ ഐ. എയുടെ കൈയിലാണ് ഉള്ളത്. തീവ്രവാദ ബന്ധമുള്ളവര്‍ സ്വര്‍ണ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന എന്‍ഐഎയുടെ കണ്ടെത്തലോടെ സ്വപ്നയുടെ സുരക്ഷ വര്‍ധിപ്പിച്ചേ ക്കും. തീവ്രവാദ ബന്ധമുള്ളവര്‍ കള്ളക്കടത്ത് കേസില്‍ ഇനിയുമുണ്ടെന്ന് എന്‍ഐഎ അറിയിച്ചതോടെ സ്വപ്നയുടെ സുരക്ഷ ഭീഷണി ശക്തമാകുകയാണ്.
വിവാദമായ സ്വര്‍ണ കള്ളക്കടത്ത് കേസ് എന്‍ഐഎ അന്വേഷണം കടുപ്പിച്ചപ്പോള്‍ തീവ്രവാദ ബന്ധങ്ങളും കൂടി പുറത്താകുകയാണ്. സ്വര്‍ണക്കടത്തിലെ സ്വര്‍ണവും പണവും എങ്ങോട്ട് പോയന്ന എന്‍ഐഎയുടെ ചോദ്യമാണ് സ്വപ്നയേയും കൂട്ടരേയും കുടുക്കിയതും ആ ബന്ധങ്ങൾ പുറത്ത് വരാൻ കാരണമായതും . സ്വര്‍ണം പോയ വഴിയേ എന്‍ഐഎ സംഘം തമിഴ്‌നാട്ടിലേക്ക് പോയപ്പോള്‍ കണ്ടെത്തിയതാകട്ടെ ഭീകരവാദ ബന്ധവുമായിരുന്നു . സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ച് നിര്‍ണായക അറസ്റ്റും റെയ്ഡുകളുമാണ് കഴിഞ്ഞ ദിവസം നടന്നത്. മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി മുഹമ്മദലിയടക്കം രണ്ടുപേരെ എന്‍.ഐ.എ. ശനിയാഴ്ച അറസ്റ്റുചെയ്തു. ചെന്നൈയില്‍ എന്‍.ഐ. എ കസ്റ്റഡിയിലുള്ള സ്വര്‍ണവില്‍പ്പനക്കാരായ രണ്ടുപേരില്‍നിന്നാണ് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചത്. കള്ളക്കടത്തു സ്വര്‍ണം ഇവര്‍ വാങ്ങി ആന്ധ്രയിലെ നെല്ലൂരിലാണ് വിറ്റിരുന്നത്. നെല്ലൂരില്‍നിന്നാണ് കശ്മീരിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമായും പണം പോയിരുന്നത്. ഇതോടെ എന്‍.ഐ.എ. അന്വേഷണം ഈവഴിക്കും നീങ്ങിയിട്ടുണ്ട്.
സ്വാർണ്ണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.മൂവാറ്റുപുഴയില്‍ ജലാലിന്റെയും റബിന്‍സിന്റെയും വീടുകളില്‍ പരിശോധന നടത്തിയപ്പോള്‍ മലപ്പുറത്ത് കെ.ടി. റമീസ്, മുഹമ്മദ് ഷാഫി, സെയ്ദ് അലവി, പി.ടി. അബ്ദു എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. ഞായറാഴ്ച പുലര്‍ച്ചെ തുടങ്ങിയ റെയ്ഡ് മണിക്കൂറുകള്‍ നീണ്ടു.സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ എന്‍.ഐ.എ.യുടെ പിടിയിലായത് പത്തുപേരാണ്. ജൂലായ് 31ന് മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, പി.ടി. അബ്ദു എന്നിവരെയും 30ന് മൂവാറ്റുപുഴ സ്വദേശി എ.എം. ജലാലിനെയും മലപ്പുറം സ്വദേശി സെയ്ദ് അലവിയെയും എന്‍.ഐ.എ. അറസ്റ്റുചെയ്തിരുന്നു. നേരത്തേ സ്വപ്‌നാ സുരേഷ്, സന്ദീപ് നായര്‍, സരിത്ത്, കെ.ടി. റമീസ് എന്നിവരെയും അറസ്റ്റുചെയ്ത എന്‍.ഐ.എ. ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നിവരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.അതേസമയം സ്വര്‍ണ്ണക്കടത്തു കേസില്‍ എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള റമീസിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ് .
https://www.facebook.com/Malayalivartha