കോവിഡ് വ്യാപന കാലത്ത് തൊഴില്‍രഹിതരായിരുന്ന വെങ്കല ശില്‍പികള്‍ക്ക് ആശ്വാസം, ഗുരുവായൂരപ്പന്റെ വെങ്കല വിഗ്രഹത്തിന് പ്രിയമേറുന്നു

കോവിഡ് വ്യാപന കാലത്ത് തൊഴില്‍രഹിതരായിരുന്ന വെങ്കല ശില്‍പികള്‍ക്ക് ആശ്വാസമേകി കൊണ്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഗുരുവായൂരപ്പന്റെ വെങ്കല വിഗ്രഹത്തിനു ഓര്‍ഡറുകള്‍ എത്തുന്നു.
ഉത്തമ സംഖ്യയായ 39 യവത്തില്‍ നിര്‍മിക്കുന്ന വിഗ്രഹങ്ങളോടാണ് ഏറെ പ്രിയം. പരമ്പരാഗത വെങ്കല ശില്‍പികള്‍ വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നത് വിഗ്രഹ നിര്‍മാണ ശാസ്ത്രത്തിലെ നിയമങ്ങള്‍ അനുസരിച്ചാണ്.
ചിങ്ങ മാസത്തില്‍ ഈ വിഗ്രഹാരാധനയ്ക്ക് ഏറെ പ്രാധാന്യമുള്ളതുകൊണ്ടു തന്നെ കര്‍ക്കടകത്തില്‍ പരമ്പരാഗത ശില്‍പികള്‍ ഏറെ വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നുണ്ട്.
പടോളിയിലെ വെങ്കല ശില്‍പി പടോളി ഗോവിന്ദന്‍ അന്തിത്തിരിയനും മകന്‍ വിനോദ് പടോളിയും ഈ വിഗ്രഹ നിര്‍മാണത്തില്‍ സജീവമാണ്. പ്രഭാവലയവും പീഠവും ഉള്‍പ്പെടെ 24 സെന്റീമീറ്റര്‍ ഉയരമാണ് വിഗ്രഹത്തിനുള്ളത്. ഇതിനൊപ്പം തന്നെ മറ്റ് ദേവീദേവന്മാരുടെയും ചെറുവിഗ്രഹങ്ങളും ഇവര്‍ നിര്‍മിക്കുന്നു.
https://www.facebook.com/Malayalivartha