തൂണിലും തുരുമ്പിലും സ്വപ്ന ; ഇടയ്ക്ക് നിന്ന കളികൾ വിജയിച്ചതോടെ വേറെ ലെവലിലേക്ക്; എന്ത് ആവശ്യത്തിനും അവർ സമീപിക്കുന്നത് സ്വപ്നയെ ; എല്ലാ ആസൂത്രണം ചെയ്തത് പോലെ മുന്നോട്ട് ; പക്ഷേ അതിനിടയിൽ സംഭവിച്ചത്

സ്വര്‍ണം കടത്തിയ കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് യു.എ.ഇയില്‍ നിന്നുള്ള പ്രളയ ദുരിതാശ്വാസ സഹായത്തിലും വെട്ടിപ്പ് നടത്തി വിവരമാണ് ഇപ്പോൾ ഏറ്റവുമൊടുവിലായി കേരളം അറിഞ്ഞത് . എന്നാൽ പല മേഖലകളിലും ഇടനിലക്കാരിയായി നിന്ന് സ്വപ്ന കളിച്ച കളികൾ ചില്ലറയല്ല എന്ന വിവരവും പുറത്ത് വരികയാണ്. ഇടനിലക്കാരിയായി നിന്ന് സ്വപ്ന സമ്ബാദിച്ചത് കോടികള്‍. എന്നാൽ പല മേഖലകളിലും ഇടനിലക്കാരിയായി നിന്ന് സമ്ബാദിച്ച കോടികള്‍ എവിടെയൊക്കെ നിക്ഷേപിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്ബാതെ പൂര്‍ണമായും ഇക്കാര്യവും സ്വപ്ന വെളിപ്പെടുത്തിയിട്ടുമില്ല. ഈ വഴിക്കുള്ള അന്വേഷണം നടക്കുന്നതിനാല്‍ ഇവര്‍ സമ്ബാദിച്ച കോടിക്കണക്ക് വൈകാതെ പുറത്തുവരുമെന്നാണ് കരുതുന്നത്. വെറും പ്ളസ് ടു വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന സ്വപ്‌ന, തട്ടിപ്പില്‍ ബിരുദാനന്തര ബിരുദധാരിയെ പോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഓരോ തട്ടിപ്പ് നടത്തിയതും നന്നായി തയ്യാറാക്കിയ ആസൂത്രിത പദ്ധതികൾക്ക് അനുസരിച്ചായിരുന്നു . എന്നാൽ പരീക്ഷിച്ച മേഖലകൾ വിജയമായതോടെ കോടികള്‍ കൈയില്‍ വന്നു. ഇതോടെ മേഖലകള്‍ മാറിമാറി പരീക്ഷിച്ചുകൊണ്ടിരുന്നു. ഓരോന്നും വിജയമായതോടെ കോടികള്‍ ഒഴുകിയെത്തി .
ബിസിനസ് രംഗത്ത് കുറഞ്ഞ നാളുകള്‍ കൊണ്ട് സ്വപ്ന നേടിയത് അത്ഭുതകരമായ വളര്‍ച്ച . അറബിക് അടക്കം വിവിധ ഭാഷകള്‍ അനായാസം സ്വപ്‌ന സംസാരിക്കുമായിരുന്നു. ഇതിനിടെ തലസ്ഥാനത്തെ ചില വന്‍തോക്കുകളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയായിരുന്നു . ഇവരുടെ സഹായത്തോടെ ഗള്‍ഫിലേക്ക് പോയ സ്വപ്‌ന പിന്നീട് മടങ്ങിയെത്തുകയായിരുന്നു. എയര്‍ ട്രാവല്‍സില്‍ ജീവനക്കാരിയായി. രണ്ടുവര്‍ഷം ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തു. 2013ലാണ് എയര്‍ഇന്ത്യയുടെ ഗ്രൗണ്ട് ഹാന്‍ഡിംലിഗ് കമ്ബനിയായ എയര്‍ ഇന്ത്യ സാറ്റ്സില്‍ ജോലിയില്‍ പ്രവേശിപ്പിച്ചത്. അവിടെ ജീവനക്കാരനു നേരെ ലൈംഗികാരോപണ പരാതി വരെ നല്‍കിയിരുന്നു . പിന്നീട് ഈ ജോലി പോയതോടെ യു.എ.ഇ കോണ്‍സുലേറ്റില്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായി . . കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടികളുടെ ചുക്കാന്‍ സ്വപ്‌നയുടെ കൈയില്‍ തന്നെയായിരുന്നു . ഉന്നതരുമായി അടുത്ത ബന്ധം, പെരുമാറ്റത്തിലൂടെയും സഹകരണത്തിലൂടെയും എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറുകയും ചെയ്തു .
യു.എ.ഇ കോണ്‍സുലേറ്റിലെ ജോലിക്കിടെയാണ് സ്വപ്‌ന സ്വര്‍ണക്കടത്തിലേക്ക് തിരിയുന്നത്. കൂട്ടിന് കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒയും ഇപ്പോള്‍ എന്‍.ഐ.എയുടെ കസ്‌റ്റഡിയിലുള്ള, സ്വര്‍ണക്കടത്ത് കേസിലെ ഒന്നാംപ്രതി പി.എസ്.സരിത്തും. 20 തവണ സ്വര്‍ണം കടത്തിയതിലൂടെ സ്വപ്‌ന കോടികള്‍ സമ്ബാദിച്ചതായാണ് കസ്‌റ്റംസ് പറയുന്നത്. ഇതെല്ലാം എവിടെയെന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഉത്തരമില്ല. സ്വര്‍ണക്കടത്തില്‍ നിന്ന് കോടികള്‍ ഉണ്ടാക്കിയതു കൂടാതെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ ഇടനില നിന്നും സ്വപ്‌ന കോടികള്‍ വാരി.
സ്വര്‍ണക്കടത്തിന് പുറമേ യു.എ.ഇ സര്‍ക്കാരുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ സംസ്ഥാനത്ത് നടത്തിയ ഭവന നിര്‍മ്മാണ പദ്ധതികളിലും ഇടനിലക്കാരിയായി സ്വപ്‌ന സുരേഷ് കോടികള്‍ കമ്മിഷന്‍ കൈപ്പറ്റുകയായിരുന്നു . യു.എ.ഇ.യിലെ സന്നദ്ധസംഘടന കേരളത്തിലെ ഭവന നിര്‍മാണത്തിനായി നല്‍കിയ ഒരുകോടി ദിര്‍ഹത്തിന്റെ (ഏതാണ്ട് 20 കോടി രൂപ) സഹായത്തില്‍ നിന്നായിരുന്നു സ്വപ്‌ന തുക വെട്ടിച്ചത്. എന്നാല്‍, 1.38 കോടി മാത്രമാണ് ഇടനിലക്കാരിയായ തനിക്ക് ലഭിച്ചതെന്നാണ് സ്വപ്‌നയുടെ ഭാഷ്യം . സ്വപ്നയുടെ അക്കൗണ്ടിലേക്ക് 1.35 ലക്ഷം ഡോളര്‍ വന്നതായി കസ്റ്റംസ് കണ്ടെത്തി . ഇതിനുപുറമേ 50,000 ഡോളര്‍കൂടി തനിക്ക് മറ്റു രീതിയില്‍ പ്രതിഫലം കിട്ടിയതായി സ്വപ്‌ന തന്നെ വെളിപ്പെടുത്തുകയും ചെയ്തു. കേരളത്തിനും യു.എ.ഇയ്ക്കും ഇടയില്‍ സര്‍ക്കാര്‍ തലത്തിലും സ്വകാര്യസംരംഭങ്ങളിലും ഇടനിലക്കാരിയായി സ്വപ്നയുണ്ടായിരുന്നു. യു.എ.ഇ.യുമായി ബന്ധപ്പെട്ട് സഹായം ലഭിക്കാന്‍ എല്ലാവരും സ്വപ്നയെയാണു സമീപിച്ചിരുന്നത്. സഹായനിധികളില്‍നിന്നു സ്വപ്നയ്ക്കും കൂട്ടര്‍ക്കും കൃത്യമായ വിഹിതം വന്നിരുന്നു എന്നതാണ് സത്യാവസ്ഥ .
https://www.facebook.com/Malayalivartha