സമരങ്ങളുടെ വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടി; കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി

കേരളത്തില്‍ കോവിഡ് രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമുള്ള വിലക്ക് ഹൈക്കോടതി നീട്ടി വച്ചു . ഓഗസ്റ്റ് 31 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച വിലക്ക് ജൂലൈ 31 അവസാനിച്ചിരുന്നു. ഇതോടെയാണ് ഓഗസ്റ്റ് 31 വരെ നീട്ടിയിരിക്കുന്നത് .സര്‍ക്കാ റിനെതിരായ പ്രതിഷേധങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ സമരങ്ങളില്‍ പങ്കെടുക്കുന്നതും ലാത്തി ചാര്‍ജ് ഉള്‍പ്പടെയുള്ള കാര്യങ്ങളിലേക്ക് പ്രതിഷേധങ്ങള്‍ മാറിയ സാഹചര്യത്തിലാണ് ഹൈക്കോടതി ഈ വിഷയത്തിൽ ഇടപ്പെട്ടത്.
മാത്രമല്ല കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങളില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി അറിയിച്ചു . കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സർക്കാരിനെതിരെ സമരങ്ങൾ നടന്നിരുന്നു. എന്നാൽ ആ സമരങ്ങൾക്കെതിരെ ഹൈക്കോടതിയിൽ ഹർജി പോയിരുന്നു. മാത്രമല്ല സമരക്കാരെ ഓടിക്കവെ പോലീസുകാർക്ക് കോവിഡ് ബാധിച്ചിരുന്നു. അതേ സമയം കേരളത്തില്‍ കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും രോഗവ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അലംഭാവം ഉണ്ടായെന്ന പരാതികള്‍ ഉയര്‍ന്നാല്‍ ഇനി കര്‍ക്കശ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha