സ്വപ്നയുടെ അഞ്ചു കിലോ സ്വര്‍ണ്ണം ,ഒടുവില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി ....... പ്ലാന്‍ ബി പൊളിച്ചടുക്കി എന്‍ ഐ എ 5 കിലോ സ്വര്‍ണ്ണവുമിട്ട് സ്വപ്ന മണവാട്ടി കല്യാണത്തലേന്ന് ഒരുങ്ങിയടിച്ചത് ആപ്പായി

ജനിക്കുന്നെങ്കിലും ജീവിക്കുന്നെങ്കിലും ഇങ്ങനെ ജീവിക്കണം ,ഏതൊരു ട്വിസ്റ്റ് ,കഥയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ട്വിസ്റ്റോഡ് ട്വിസ്റ്റ് .സ്വപ്ന ജന്മനാ കോടീശ്വരിയായിരുന്നെന്നും വീട്ടില്‍ തന്നെ കിലോക്കണക്കിന് ആഭരണങ്ങളുണ്ടായിരുന്നുവെന്നും പ്രതിഭാഗം കോടതിയില്‍ ബോധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ആരായിരുന്നാലും ചിരിച്ചു മണ്ണുകപ്പും .അന്വേഷണം ഇന്റര്‍പോളിലേക്ക് കൈമാറണോ എന്ന് വരെ തലപുകഞ്ഞു ആലോചിക്കുന്ന വേളയില്‍ ഇത്തരത്തിലൊരു കഥ കൂടി പുറത്തു വന്നത് ബഹുരസമാണ് .
നേരത്തെ ഡിഗ്രി ഉള്‍പ്പടെ വ്യാജമാണെന്നത് അറിഞ്ഞ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ പോലും തലയില്‍ കൈവച്ചിരിപ്പായിരുന്നു .ഏജന്‍സിയില്‍ നിന്നും കോണ്‍സുലേറ്റില്‍ നിന്നും സര്‍ക്കാരില്‍ നിന്നുമെല്ലാം മൊത്തത്തില്‍ ശരാശരി രണ്ടര ലക്ഷം രൂപയെങ്കിലും കൈപറ്റിയിരുന്നു എന്ന വസ്തുത ആരും മറക്കില്ല .
ഇത് ഹൈടെക്കിനെ വെല്ലുന്ന അതിബുദ്ധി തന്നെ .പലനാള്‍ കള്ളി ഒരുനാള്‍ വലയിലായി .പക്ഷെ ഇപ്പോഴും നിരവധി പ്ലാനുകളും കണക്കൂട്ടലും സ്വപ്നയ്ക്ക് ഉണ്ട് .ഇന്ത്യ വിടാനുള്ള ശ്രമം പോലും ഉണ്ടായിരുന്നതായാണ് സൂചന .ഏറ്റവുമൊടുവിലിതാ ബാങ്ക് ലോക്കറില്‍ നിന്നും കസ്റ്റംസ് കണ്ടെത്തിയ സ്വര്‍ണ്ണം മുഴുവന്‍ കുടുംബപരമായി ഉള്ള ധനമാണെന്ന് പ്രതിഭാഗം വാദിച്ചിരിക്കുകയാണ് .
5 കിലോഗ്രാം സ്വര്‍ണാഭരണങ്ങളാണു വിവാഹവേളയില്‍ സ്വപ്ന ധരിച്ചിരുന്നതെന്ന വാദവുമായി പ്രതിഭാഗം കോടതിയില്‍ വിവാഹചിത്രം ഉള്‍പ്പടെ ഹാജരാക്കി. തിരുവനന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ 1 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയതില്‍ അസ്വാഭാവികതയില്ലെന്നു വാദിക്കാനാണു ചിത്രം ഹാജരാക്കിയത്. ബാങ്ക് അക്കൗണ്ടിലും ലോക്കറിലും കണ്ടെത്തിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താമെന്നും അറിയിച്ചു.എന്നാല്‍ ഇത് വെറും കെട്ടിച്ചമച്ച കഥയാണ് എന്ന നിഗമനത്തിലാണ് കസ്റ്റംസും എന്‍ ഐ എ യും .ഏകദേശം പത്തുകൊല്ലത്തിലധികമായി വിവിധ തട്ടിപ്പ് സംഘങ്ങളുമായി അടുത്തബന്ധം പുലര്‍ത്തിയേക്കാനുള്ള സാധ്യതയെ പറ്റിയും എന്‍ ഐ എ അന്വേഷിക്കുന്നുണ്ട്
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനു മുഖ്യമന്ത്രിയെ പരിചയം മാത്രമെങ്കിലും അദ്ദേഹത്തിന്റെ ഓഫിസില്‍ വന്‍ സ്വാധീനമായിരുന്നുവെന്ന് എന്‍ഐഎ. യുഎഇ കോണ്‍സുലേറ്റിലും നല്ല സ്വാധീനമായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ സ്ഥിരമായി ഉപദേശങ്ങള്‍ നല്‍കിയിരുന്ന 'മാര്‍ഗദര്‍ശി'യാണെന്നും സ്വപ്നയുടെ മൊഴി ഉദ്ധരിച്ച് അന്വേഷണസംഘം കോടതിയില്‍ പറഞ്ഞു.അധികാര ഇടനാഴികളിലും പൊലീസിലും സ്വപ്നയ്ക്കു വന്‍ സ്വാധീനമുണ്ടായിരുന്നതായും അതുപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തിയതായും സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ ഇപ്പോള്‍ കസ്റ്റംസും അറിയിച്ചു.
നയതന്ത്ര പാഴ്‌സല്‍ വിട്ടുകിട്ടാന്‍ സഹായം തേടി സ്വപ്ന ശിവശങ്കറിന്റെ ഫ്‌ലാറ്റില്‍ പോയെങ്കിലും അദ്ദേഹം സഹായിച്ചില്ലെന്ന് സ്വപ്നയുടെ ജാമ്യഹര്‍ജിയെ എതിര്‍ക്കവേ എന്‍ഐഎക്കു വേണ്ടി ഹാജരായ അസി. സോളിസിറ്റര്‍ ജനറല്‍ പി.വിജയകുമാര്‍ വ്യക്തമാക്കി.എന്നാല്‍ അതിന്റെ ആധികാരികതയെ പറ്റി എന്‍ ഐ എ ക്ക് പല സംശയങ്ങളുമുണ്ട് .സ്വര്‍ണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുമെന്നു പ്രതിക്ക് അറിയാമെന്നതു ഗൗരവമുള്ള കാര്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി. കൂട്ടുപ്രതികളുടെ ലക്ഷ്യവും അറിയാമായിരുന്നുവെന്നാണു മൊഴികളില്‍നിന്നു വ്യക്തമാകുന്നതെന്നും വാക്കാല്‍ നിരീക്ഷിച്ചു.
സ്‌പേസ് പാര്‍ക്കില്‍ ഒരു ലക്ഷം രൂപയിലേറെ ശമ്പളം വാങ്ങുമ്പോള്‍ തന്നെ സ്വപ്ന കോണ്‍സുലേറ്റില്‍ നിന്നു മാസം 1000 ഡോളര്‍ വേതനം പറ്റിയിരുന്നതായും എന്‍ഐഎ അറിയിച്ചു.അതിനാല്‍ തന്നെ കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇനിയും നിരവധി ചോദ്യം ചെയ്യല്‍ അവശേഷിക്കുന്നതായി വ്യക്തമാവുകയാണ്
https://www.facebook.com/Malayalivartha
























