തിരുവനന്തപുരം ജില്ലയിൽ തീരദേശ മേഖലയിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ ഈ മാസം 17 വരെ നീട്ടി
കോവിഡ് സമ്പർക്ക രോഗികളുടെ എണ്ണം വലിയതോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ ഈ മാസം 17 വരെ നീട്ടി.. തീരദേശ മേഖലയെ മൂന്ന് സോണുകളായി തിരിച്ചായിരുന്നു സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്.
ലോക്ക് ഡൗൺ വ്യാഴാഴ്ച അർദ്ധരാത്രി അവസാനിക്കാനിരിക്കെയാണ് ഈ മാസം 17 വരെ വീണ്ടും നീട്ടിയത്. തീരദേശത്ത് ഇപ്പോഴും രോഗവ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൌൺ നീട്ടുന്നതിന് തീരുമാനിച്ചത് . സമൂഹവ്യാപനമുണ്ടായ പൂന്തുറ, വിഴിഞ്ഞം അടക്കമുള്ള പ്രദേശങ്ങളിൽ രോഗവ്യാപനം കുറഞ്ഞെങ്കിലും അഞ്ചുതെങ്ങിൽ സ്ഥിതി അതീവ ഗുരുതരമാണ്.
പുല്ലുവിളയിലും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ട്. ഈ ഘട്ടത്തിൽ കൂടിയാണ് കടുത്ത നിയന്ത്രണങ്ങൾ പതിനേഴാം തീയതി വരെ നീട്ടിയത്.
അതേസമയം ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ തീരദേശ മേഖലയിലുള്ളവർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ചില ഇളവുകൾ കൂടി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്
https://www.facebook.com/Malayalivartha