എല്ലാ പൈലറ്റുമാരും ശ്രദ്ധിക്കുന്നത്... മംഗലാപുരം വിമാനപകടടം നടന്ന് 10 വര്‍ഷത്തിന് ശേഷമുണ്ടായ കരിപ്പൂരിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലില്‍ മലയാളികള്‍; അതി സാഹസികമായി ലാന്റ് ചെയ്യേണ്ട ടേബിള്‍ ടോപ്പ് റണ്‍വേ നെഞ്ചിടുപ്പ് കൂട്ടുന്നത്; കാലാവസ്ഥ കൂടി പ്രതികൂലമായാല്‍ പൈലറ്റിന് ലാന്റിംഗ് ദുര്‍ഘടം

മലയാളികളെ ഞെട്ടിപ്പിച്ചിരിക്കുകയാണ് കരിപ്പൂരിലെ വിമാനാപകടം. പത്തുവര്‍ഷം മുമ്പ് നടന്ന മംഗലാപുരത്തെ വിമാനാപകടത്തിന്റെ സമാനതകളാണ് കരിപ്പൂരിലും കാണുന്നത്. മംഗലാപുത്തെ വിമാനാപകടത്തിന്റെ പ്രധാന കാരണവും ടേബിള്‍ ടോപ്പ് റണ്‍വേ ആയിരുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുവന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് 812 വിമാനമാണ് അന്ന് അപകടത്തില്‍പ്പെട്ടത്. 158 പേരാണ് അന്നത്തെ അപകടത്തില്‍ മരിച്ചത്. ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാനാപകടമായിരുന്നു മംഗലാപുരത്തേത്.
കരിപ്പൂരിലുണ്ടായത് സമാന അപകടാണെന്നാണ് വ്യോമയാന വിദഗ്ധര്‍ കരുതുന്നത്. ടേബിള്‍ ടോപ്പ് റണ്‍വേയാണ് ഇവിടേയും അപകട കാരണം. വിമാനത്താവളങ്ങളില്‍ അപകട സാദ്ധ്യത കൂടിയ റണ്‍വേകളുടെ ഗണത്തില്‍ ഉള്‍പ്പെട്ടതാണ് ടേബിള്‍ ടോപ്പ് റണ്‍വേകള്‍. കുന്നുകള്‍ ഇടിച്ചു നിരത്തി ഒരു ടേബിള്‍ പോലെയാക്കി അതിനു മുകളില്‍ റണ്‍വേ പണിയുന്നതാണ് ടേബിള്‍ ടോപ്പ് റണ്‍വേ. ഏതെങ്കിലും സാഹചര്യത്തില്‍ റണ്‍വേയില്‍ നിന്നും വിമാനം തെന്നി മാറിയാല്‍ താഴെക്ക് പതിക്കും.ഇത് വന്‍ദുരന്തത്തിന് കാരണമാകും. കരിപ്പൂരില്‍ ലാന്‍ഡ് ചെയ്യാന്‍ റണ്‍വേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം ടേബിള്‍ ടോപ് റണ്‍വേയില്‍നിന്നു താഴേക്കു പതിക്കുകയായിരുന്നു. അപകടത്തില്‍ വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേര്‍ മരണപ്പെടുകയും ചെയ്തു. പൈലറ്റിന്റെ മനസാന്നിധ്യമാണ് മരണം ഇത്രയേറെ കുറച്ചത്
ടേബിള്‍ ടോപ്പ് റണ്‍വേകളില്‍ വിമാനം ലാന്റ് ചെയ്യിക്കുന്നത് സാധാരണ വിമാനത്താവളങ്ങളില്‍ ലാന്റ് ചെയ്യിക്കുന്നതിനേക്കാള്‍ പ്രയാസമാണെന്നാണ് വ്യോമയാന വിദഗ്ദ്ധര്‍ പറയുന്നത്.കാലാവസ്ഥ പ്രതികൂലമായാല്‍ പൈലറ്റിന് ലാന്റിംഗ് ദുര്‍ഘടമാകും. കണക്കുകൂട്ടലില്‍ നേരിയ പിഴവ് സംഭവിച്ചാല്‍ ഇത് വന്‍ദുരന്തത്തിലേക്ക് വഴിവയ്ക്കും. മംഗലാപുരത്തെ പോലെ കരിപ്പൂരിലും ഇതാണ് സംഭവിച്ചത് എന്നാണ് വിലയിരുത്തല്‍.
കരിപ്പൂര്‍ ലാന്‍ഡിങ് ശ്രമകരമായ വിമാനത്താവളമാണെന്നും ഇവിടെ ലാന്‍ഡ് ചെയ്തുള്ള പരിചയം നിലനിര്‍ത്തുന്നതിനായി കമ്പനി എല്ലാ ക്യാപ്റ്റന്‍മാരെയും ഇടയ്ക്കിടെ ഇങ്ങോട്ടുള്ള വിമാനങ്ങളില്‍ നിയോഗിക്കാറുണ്ട്. ലാന്റിംഗ് സഹപൈലറ്റിന് നല്‍കരുതെന്ന് നിര്‍ദേശമുള്ള അപൂര്‍വം എയര്‍പോര്‍ട്ടുകളില്‍ ഒന്നാണ് ഇത്.
ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെ വളരെ പരിചയസമ്പന്നനായ പൈലറ്റാണ്. എന്തുകൊണ്ടാണ് അപകടം സംഭവിച്ചതെന്ന് ഇപ്പോള്‍ പറയുക സാധ്യമല്ലെന്നാണ് വിദഗ്ധര്‍ കരുതുന്നത്. സാങ്കേതിക തകരാര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. ലാന്റിംഗ് ഏറെ ശ്രമകരമായ വിമാനത്താവളമാണ് കരിപ്പൂരിലേത്. വ്യത്യസ്ത കാലാവസ്ഥകളില്‍ ഇവിടെ ലാന്റ് ചെയ്ത് പരിചയം നേടുന്നതിനായി എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ എല്ലാ പ്രധാന പൈലറ്റുമാരെയും വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ കരിപ്പൂരിലേക്ക് നിയോഗിക്കാറുണ്ടെന്നതാണ് വാസ്തവം. അതുപോലെ പരിചയം നിലനിര്‍ത്താന്‍ നിയോഗിക്കുന്ന മറ്റൊരു വിമാനത്താവളം മംഗലാപുരമാണ്.
കരിപ്പൂര്‍ വിമാനത്താവളത്തെ 'ട്രിക്കി' ആക്കുന്ന പല ഘടകങ്ങളുമുണ്ട്. അതില്‍ പ്രധാനം വിമാനത്താവളം ഇരിക്കുന്ന സ്ഥലവും കാലാവസ്ഥയും തന്നെയാണ്. ടേബിള്‍ ടോപ്പ് മോഡല്‍ ആണെന്നതു കൂടാതെ റണ്‍വേയ്ക്ക് നീളവും കുറവാണ്. തീരെ നീളമില്ലെന്നല്ല, റണ്‍വേയുടെ നീളം കൂടുന്തോറും പൈലറ്റിന്റെ ആത്മവിശ്വാസവും കൂടുതലായിരിക്കും. ലാന്‍ഡിങ് കൂടുതല്‍ അനായാസമായിരിക്കും. മാത്രമല്ല, മലമ്പ്രദേശമായതിനാല്‍ ലോ ക്ലൗഡ്‌സ് ഇവിടെ എപ്പോഴുമുണ്ടാകും. ഈയൊരു പശ്ചാത്തലത്തില്‍ അതിരാവിലെയോ രാത്രി വൈകിയോ ഇവിടെ ലാന്‍ഡ് ചെയ്യുക എന്നത് ഏത് പൈലറ്റിനെയും സംബന്ധിച്ച് അത്ര എളുപ്പമാവില്ല. പൈലറ്റിനെ സംബന്ധിച്ച് ലാന്‍ഡിങ്ങിന് മുമ്പേ ഏറ്റവും ജാഗ്രതയോടെ ഇരിക്കുന്ന വിമാനത്താവളങ്ങളിലൊന്നാണ് കരിപ്പൂര്‍ എന്നാണ് പൈലറ്റുമാരുടെ വിലയിരുത്തല്‍.
"
https://www.facebook.com/Malayalivartha
























