സങ്കടക്കടലായി കരിപ്പൂര്‍.... കരളലിയിപ്പിക്കുന്ന കാഴ്ചകള്‍, രക്തത്തില്‍ കുളിച്ച് കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ.. എങ്ങും പൊട്ടിക്കരച്ചിലുകള്‍, അമ്മയെ വിളിച്ചു കരയുന്ന കൈക്കുഞ്ഞ് മുതല്‍ അമ്മയെ തെരയുന്ന മകന് വരെ അപകട സ്ഥലത്തെ നൊമ്പരമായി

കരളലയിപ്പിക്കുന്ന കാഴ്ചകള്‍. പലരും വിങ്ങിപ്പൊട്ടി. രക്തത്തില്‍ കുളിച്ചു കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ. രക്ഷപ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങിയവര്ക്കു കാണേണ്ടിവന്നതു സങ്കട കാഴ്ചകളായിരുന്നു. അപകടം നടന്ന സമയത്ത് രണ്ടു മരണം മാത്രമാണ് പുറത്തുവന്നത്. എന്നാല്‍ ഒരു മണിക്കൂറില്‍ ഇതു പതിനൊന്നായി. പിന്നീട് മരണക്ക് നിരക്കു വര്‍ധിക്കുകയായിരുന്നു. വിമാനത്തില്‍ നിന്നു ചിതറി വീണ യാത്രക്കാരെയും വിമാന ജീവനക്കാരെയും പൂര്‍ണമായും ആശുപത്രിയിലെത്തിക്കാനയത് നാട്ടുകാരുടെയും എയര്‍പോര്‍ട്ട് അഥോറിറ്റി, പോലീസ് ഉന്നതാധികാരികളുടെയും സമയോചിതമായ ഇടപെടലാണ്. അപകടം നടന്ന സ്ഥലത്തായിരുന്നു കൂടുതല്‍ യാത്രക്കാരുമുണ്ടായിരുന്നത്.
ഏറെ ദൂരേക്ക് തെറിച്ചവരെ പലപ്പോഴും നിലവിളി കേട്ടാണ് കണ്ടെത്താനായത്. പരിക്കേറ്റവരും ഒന്നും പറ്റാത്തവരും കൂട്ടത്തിലുണ്ടായിരുന്നു. അമ്മയെ വിളിച്ചു കരയുന്ന കൈക്കുഞ്ഞ് മുതല്‍ അമ്മയെ തെരയുന്ന മകന് വരെ അപകട സ്ഥലത്തെ നൊന്പരമായി. വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവാസികള്‍ക്കു നാട്ടിലെത്താനായാണ് ദുബായില്‍ നിന്നു വിമാനം എത്തിയത്. കോവിഡ് മൂലം നാട്ടിലേക്ക് മടങ്ങിയവരില്‍ സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ് കൂടുതല്‍ പേരും.
വിമാനത്തിലുണ്ടായിരുന്ന നൂറിലേറെ പേര്‍ക്കു ഗുരുതര പരിക്കാണ്. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരവുമാണ്.
https://www.facebook.com/Malayalivartha
























