Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

കൊണ്ടോട്ടിക്കാരുടെ മനസിന്റെ നന്മ... വിമാനത്താവളത്തില്‍ വന്‍ ശബ്ദം കേട്ടതോടെ എല്ലാ സുരക്ഷാ മതിലും കടന്ന് കൊണ്ടോട്ടിക്കാര്‍ മുണ്ടും മടക്കിക്കുത്തി ഓടിയെത്തി; രക്ഷാപ്രവര്‍ത്തകര്‍ എത്തും മുമ്പേ സ്വയം രക്ഷകരായ നാട്ടുകാര്‍ രക്ഷപ്പെടുത്തിയത് നിരവധി ജീവനുകള്‍; കൊണ്ടോട്ടി നന്മ ലോകത്തിന് മാതൃകയാകുന്നു

08 AUGUST 2020 08:40 AM IST
മലയാളി വാര്‍ത്ത

ലോകം തന്നെ കൊറോണയുടെ പിടിയിലാണ്. ഈ സമയത്ത് ആരും ആരേയും രക്ഷിക്കാന്‍ സ്വ രക്ഷ നോക്കുന്ന കാലമാണ്. എന്നാല്‍ കൊറോണയെപ്പോലും തോല്‍പ്പിച്ച് കൊണ്ടോട്ടിക്കാര്‍ മാതൃകയാകുകയാണ്. സ്വന്തം ജീവനോ മാസ്‌കോ സുരക്ഷാ മുന്‍കരുതലുകളോ ഒന്നും ഇല്ലാതെ അവര്‍ രക്ഷാ പ്രവര്‍ത്തകരായി ഓടിയെത്തുകയാണ് ഉണ്ടായത്. വിമാനത്താവളത്തിന്റെ മതിലിനുള്ളിലായിരുന്നു അപകടമായതിനാല്‍ ആദ്യം കയറാന്‍ ബുദ്ധിമുട്ടി. അവസാനം അധികൃതര്‍ തന്നെ ഗേറ്റ് തുറന്ന് കൊടുത്തു. കിട്ടിയ വാഹനങ്ങളില്‍ അവര്‍ അപകടത്തില്‍ പെട്ടവരെ ആശുപത്രികളിലെത്തിച്ചു. അവര്‍ തന്നെയാണ് വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ സന്നദ്ധപ്രവര്‍ത്തകരെ വിളിച്ച് വരുത്തിയത്.

കൊണ്ടോട്ടിയും വിമാനത്താവളവുമടങ്ങുന്ന പ്രദേശം കണ്ടെയിന്‍മെന്റ് സോണിലാണെങ്കിലും ജനങ്ങള്‍ക്ക് രക്ഷകരാകാന്‍ അതൊരു പ്രശ്‌നമേ അല്ലായിരുന്നു. രാത്രിയും മഴയും ഒന്നും വകവയ്ക്കാതെയാണ് വലിയൊരു ശബ്ദം കേട്ടപ്പോള്‍ അവര്‍ ഓടിയെത്തിയത്. വന്ദേഭാരത് മിഷന്റെ ഭാഗമായി വന്ന ആളുകളാണ്. പലര്‍ക്കും രോഗബാധ ഉണ്ടായിരുന്നിരിക്കണം. അതൊന്നും അവര്‍ കണക്കിലെടുത്തില്ല. അവര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനും കുഞ്ഞുങ്ങളെ മാതാപിതാക്കളെ ഏല്‍പ്പിക്കാനും അവര്‍ മുന്‍പന്തിയില്‍ നിന്നു.

രക്ഷാപ്രവര്‍ത്തനത്തില്‍ എടുത്തുപറയേണ്ട സാന്നിധ്യമായിരുന്നു നാട്ടുകാര്‍. വിമാനത്താവളത്തിനുള്ളില്‍ കയറി നാട്ടുകാര്‍ ആദ്യ ഘട്ടം മുതല്‍ നടത്തിയത് സജീവ ഇടപെടലുകളാണ്. ആംബുലന്‍സുകള്‍ക്ക് കാത്തുനില്‍ക്കാതെ കിട്ടിയ വാഹനങ്ങളിലെല്ലാം പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ജനം മുന്നിട്ടിറങ്ങി. പ്രളയകാലത്തെ ചേര്‍ത്തുപിടിക്കലുകള്‍ പോലെ കര്‍മരംഗത്തേക്കിറങ്ങിയ ഒരുകൂട്ടം ആളുകളാണ് വലിയൊരു ദുരന്തം ആകുമായിരുന്ന കരിപ്പൂര്‍ വിമാന ദുരന്തത്തിന്റെ ആഘോതം തടഞ്ഞു നിര്‍ത്തിയത്.

നാട്ടുകാരെ സംബന്ധിച്ച് വന്‍ പേടിയോടെയാണ് സംഭവം ഓര്‍ക്കുന്നത്. വലിയ 2 സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടാണ് ഓടിച്ചെന്നത്. ക്രോസ് റോഡില്‍ വിമാനത്താവള വളപ്പിന്റെ മതില്‍ തകര്‍ത്ത് വിമാനത്തിന്റെ ഒരു ഭാഗം പുറത്തേക്കു കാണാമായിരുന്നു. ഒപ്പം നിലവിളികളും ഉയര്‍ന്നു കേട്ടു. കാര്യമായി പരുക്കേല്‍ക്കാത്ത യാത്രക്കാര്‍ പലരും എമര്‍ജന്‍സി വാതില്‍ വഴിയും മറ്റും പുറത്തേക്ക് ഇറങ്ങുന്നുണ്ടായിരുന്നു.

വിമാനം വീണതിനു തൊട്ടടുത്ത് അകത്തേക്കു കയറാനുള്ള വലിയ ഗേറ്റുണ്ട്. അതു സുരക്ഷാ ഉദ്യോഗസ്ഥര്‍ തുറക്കാത്തതിനാല്‍ ഏറെ നേരം പുറത്തുനില്‍ക്കേണ്ടിവന്നു. പിന്നീട് ഗേറ്റ് തുറന്നെങ്കിലും അകത്തേക്കു കയറ്റി വിട്ടില്ല. ആ സമയം, അഗ്‌നിരക്ഷാസേനയുടെ ഒരു വാഹനവും ഒരു ആംബുലന്‍സും ആണ് അവിടെ ഉണ്ടായിരുന്നത്. എന്നാല്‍, യാത്രക്കാര്‍ പുറത്തിറങ്ങി നിന്ന ഭാഗത്തേക്ക് ആംബുലന്‍സിനും ഫയര്‍ ഫോഴ്‌സ് വാഹനത്തിനും എത്താനായില്ല.

റണ്‍വേയ്ക്കു ചുറ്റുമുള്ള ലിങ്ക് റോഡ് വഴി ആംബുലന്‍സും ഫയര്‍ എന്‍ജിനും എത്തിയതു വിമാനത്തിന്റെ മറുഭാഗത്തേക്കായിരുന്നു. ഈ സമയം, അവിടെയെത്തിയ മലയാളികളായ ഉദ്യോഗസ്ഥരോട് ഞങ്ങളുടെ സേവനം ആവശ്യമാണോ എന്നു ചോദിച്ചപ്പോള്‍ അവരാണ് അകത്തേക്കു കയറ്റിവിട്ടത്. ഉടന്‍ പ്രദേശവാസികളുടെ സ്വകാര്യ വാഹനങ്ങള്‍ എത്തിച്ച് യാത്രക്കാരെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. പിന്നീട് പൊലീസും കൂടുതല്‍ ആംബുലന്‍സുകളും അഗ്‌നിരക്ഷാസേനയുടെ വാഹനങ്ങളും എത്തി. കണ്ടെയ്ന്‍മെന്റ് സോണ്‍ ആയതിനാല്‍ റോഡുകള്‍ അടച്ചതും ആദ്യം പ്രയാസമുണ്ടാക്കി.

അങ്ങനെ കൊണ്ടോട്ടി ഗ്രാമത്തിലെ ജനങ്ങളുടെ നന്മ ലോകത്തിന് തന്നെ മാതൃകയാകുകയാണ്. ഒരപകടം വന്നാല്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഒട്ടും പിന്നില്‍ നില്‍ക്കുന്നവരല്ല മലയാളികള്‍. ആ ഒരു മഹത്തായ സന്ദേശമാണ് കൊണ്ടോട്ടിക്കാരെ ഈയവസരത്തില്‍ എല്ലാവരും നെഞ്ചിലേറ്റുന്നത്. ഒരിക്കലും മരിക്കാത്ത കൊണ്ടോട്ടി നന്മ.

 

" fr

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (26 minutes ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (34 minutes ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (46 minutes ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (51 minutes ago)

ജോര്‍ദാനിലെ പള്ളിയില്‍ വെടിവയ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു  (2 hours ago)

മഞ്ഞപ്രയില്‍ വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍  (3 hours ago)

ലോക്ഭവനില്‍ സസ്യേതര ഭക്ഷണം വിലക്കിയ നടപടിക്കെതിരെ എം.വി ഗോവിന്ദന്‍  (3 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാദ്ധ്യത  (3 hours ago)

ഗർഭിണിയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രസവിച്ച ഉടൻ കുഞ്ഞുമായി വഴിയിൽ തള്ളി..!  (4 hours ago)

ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം; മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണം; കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി ബിന്ദു  (4 hours ago)

വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തി വെച്ചവർ തന്നെ ഇപ്പോൾ ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണ്; ലോക്ഭവന്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില  (4 hours ago)

ഇ-കെവൈസി ; റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മൂന്നുമാസത്തെ സമയപരിധിയില്‍ ഇളവ് വേണം; കേന്ദ്രത്തിന് കത്തയച്ച് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കൈരളി, ശ്രീ, നിള തീയേറ്ററുകളിൽ സിനിമ കാണാനെത്തിയവരുടെ സഭ്യേതര ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ  (4 hours ago)

പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 47-ാം പിറന്നാൾ; പുതിയ ചിത്രമായ 'ഫൗജി'യുടെ പുതിയ ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ  (4 hours ago)

നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...  (4 hours ago)

Malayali Vartha Recommends