കോരിച്ചൊരിയുന്ന മഴയത്തും കോവിഡ് ഭീതിയൊന്നും വകവയ്ക്കാതെ ലോകത്തിന് മാതൃകയായി കരിപ്പൂരില്‍ നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം... ഭയങ്ക ശബ്ദം കേട്ടതോടെ അവര്ഓടിയെത്തി, അധികൃതരോടൊപ്പം കൈമെയ് മറന്ന് നാട്ടുകാര്‍ രംഗത്തിറങ്ങി, ഒന്നരമണിക്കൂറില്‍ രണ്ടായി കിടന്ന വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തെത്തിച്ച് ആശുപത്രിയിലാക്കി, പ്രളയകാലത്തെപ്പോലെ ഒത്തൊരുമയോടെയെത്തിയ നാട്ടുകാരുടെ സഹകരണം വലിയ ദുരന്തത്തിന്റെ ആഘാതം തടഞ്ഞു

കോരിച്ചൊരിയുന്ന മഴയത്തും കോവിഡ് ഭീതിയൊന്നും വകവയ്ക്കാതെ ലോകത്തിന് മാതൃകയായി കരിപ്പൂരില്‍ നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം... ഭയങ്ക ശബ്ദം കേട്ടതോടെ അവര്ഓടിയെത്തി, അധികൃതരോടൊപ്പം കൈമെയ് മറന്ന് നാട്ടുകാര്‍ രംഗത്തിറങ്ങി, ഒന്നരമണിക്കൂറില്‍ രണ്ടായി കിടന്ന വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തെത്തിച്ച് ആശുപത്രിയിലാക്കി, പ്രളയകാലത്തെപ്പോലെ ഒത്തൊരുമയോടെയെത്തിയ നാട്ടുകാരുടെ സഹകരണം വലിയ ദുരന്തത്തിന്റെ ആഘാതം തടഞ്ഞു. കൊണ്ടോട്ടിയും വിമാനത്താവളവുമടങ്ങുന്ന പ്രദേശം കണ്ടെയിന്മെന്റ് സോണിലാണ്. രാത്രിയും മഴയും ഒന്നും വകവയ്ക്കാതെയാണ് വലിയൊരു ശബ്ദം കേട്ടപ്പോള്‍ അവര്‍ ഓടിയെത്തിയത്.
വന്ദേഭാരത് മിഷന്റെ ഭാഗമായി വന്ന ആളുകളാണ്. പലര്‍ക്കും രോഗബാധ ഉണ്ടായിരുന്നിരിക്കണം. അതൊന്നും അവര്‍ കണക്കിലെടുത്തില്ല. അവര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനും കുഞ്ഞുങ്ങളെ മാതാപിതാക്കളെ ഏല്‍പ്പിക്കാനും അവര്‍ മുന്‍പന്തിയില്‍ നിന്നു. അധികൃതരോടൊപ്പം കൈമെയ് മറന്ന് നാട്ടുകാര്‍ രംഗത്തിറങ്ങിയതോടെയാണ് വെറും ഒന്നരമണിക്കൂറില്‍ രണ്ടായി കിടന്ന വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തെത്തിച്ച് ആശുപത്രിയിലാക്കിയത്. അപകടം നടന്ന് നിമിഷങ്ങള്‍ക്കകം ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ നേതൃത്വം നല്‍കിയത്.
വിമാനത്താവളത്തിനുള്ളില്‍ കയറി നാട്ടുകാര്‍ ആദ്യ ഘട്ടം മുതല്‍ നടത്തിയത് സജീവ ഇടപെടലുകളാണ്. ആംബുലന്‍സുകള്‍ക്ക് കാത്തു നില്‍ക്കാതെ കിട്ടിയ വാഹനങ്ങളിലെല്ലാം പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ജനം മുന്നിട്ടിറങ്ങി. പ്രളയകാലത്തെ ചേര്‍ത്തു പിടിക്കലുകള്‍ പോലെ കര്‍മരംഗത്തേക്കിറങ്ങിയ ഒരുകൂട്ടം ആളുകളാണ് വലിയൊരു ദുരന്തം ആകുമായിരുന്ന കരിപ്പൂര്‍ വിമാന ദുരന്തത്തിന്റെ ആഘോതം തടഞ്ഞു നിര്‍ത്തിയത്. വിമാനത്തിന്റെ മുന്‍ ഭാഗം ഇടിച്ച് തകര്‍ത്ത മതിനിലിടയിലൂടെ ഓടിക്കയറിയാണ് നാട്ടുകാര്‍ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്. കോരിച്ചൊരിയുന്ന മഴയും കൂരിരുട്ടും ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായെങ്കിലും എല്ലാ സംവിധാനം ഒന്നിച്ച് അണിനിരന്നതോടെ ഒന്നരമണിക്കൂറിനകം അവസാനത്തെ ആളെ അടക്കം പുറത്തെത്തിച്ച് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. ഒന്നര മണിക്കൂറിനുള്ളില്‍ വിമാനത്തിനുള്ളില്‍ കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിച്ചു. സോഷ്യല്‍ മീഡിയയും രക്ഷാപ്രവര്‍ത്തനത്തിന് ഊര്‍ജമായി. പരിക്കേറ്റവര്‍ക്ക് രക്തം വേണമെന്ന സന്ദേശം മിനിറ്റുകള്‍ക്കുള്ളില്‍ നാടാകെ പരന്നു. അര്‍ധരാത്രിയും ബ്ലഡ് ബാങ്കിലേക്ക് രക്തദാനത്തിനായി യുവാക്കള്‍ എത്തി. ക്കാതെയാണ് നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. വിമാനത്താവളത്തിനുള്ളില്‍ കയറി നാട്ടുകാര്‍ ആദ്യ ഘട്ടം മുതല്‍ നടത്തിയത് സജീവ ഇടപെടലുകളാണ്. ആംബുലന്‍സുകള്‍ക്ക് കാത്തുനില്‍ക്കാതെ കിട്ടിയ വാഹനങ്ങളിലെല്ലാം പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ജനം മുന്നിട്ടിറങ്ങി.
രുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനും കുഞ്ഞുങ്ങളെ മാതാപിതാക്കളെ ഏല്‍പ്പിക്കാനും അവര്‍ തന്നെയായിരുന്നു മുന്‍പന്തിയില്‍. സാധാരണഗതിയില്‍ വിമാനാപകടം ഉണ്ടാകുമ്ബോള്‍ തീപ്പിടുത്തം രക്ഷാപ്രവര്‍ത്തനത്തിന് ഒരു വെല്ലുവിളിയാകാറുണ്ട്, എന്നാല്‍ ഇവിടെ വിമാനത്തില്‍ നിന്ന് കനത്ത പുക ഉയര്‍ന്നുവെങ്കിലും തീപ്പിടുത്തമുണ്ടായില്ല. ഇതോടെ നിസാര പരിക്കേറ്റ യാത്രക്കാര്‍ക്ക് ഉടന്‍ തന്നെ പുറത്തിറങ്ങാനും കഴിഞ്ഞു.
"
https://www.facebook.com/Malayalivartha
























