Widgets Magazine
28
Sep / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിറവയറോടെ വേദന സഹിച്ച് ആശുപത്രികൾ കയറിയിറങ്ങിയത് 14 മണിക്കൂർ ; കൊവിഡ് മുക്തയായിട്ടും പൂര്‍ണഗര്‍ഭിണിക്ക് ചികിത്സ നല്‍കിയില്ല; ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു


കേരളത്തെ മുടിപ്പിക്കാൻ ഇരട്ട എൻജിൻ ഹെലികോപ്റ്റർ ; സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഫ്രഞ്ച് നിർമ്മിത ഇരട്ട എൻജിൻ ചോപ്പർ എഎസ് 365 ഡൗഫിൻ എൻ3 തിരുവനന്തപുരം ചാക്ക രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ വിശ്രമജീവിതം നയിക്കുന്നു


കേരളത്തില്‍ ഓപ്പറേഷന്‍ ന്യുനപക്ഷത്തിനൊരുങ്ങി ബി.ജെ.പി; എ.പി അബ്ദുള്ളക്കുട്ടിയുടെ ദേശീയ ഉപഅധ്യക്ഷ സ്ഥാനം കൃത്യയോടുള്ള നീക്കം; സംസ്ഥാന ഗ്രൂപ്പു നേതാക്കള്‍ക്ക് ദഹിക്കുന്നില്ല; ബി.ജെ.പിയില്‍ സംഭവിക്കാനിരിക്കുന്നത്?


സി.എഫ് തോമസ് സുശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവ്; കെ.എം മാണിക്ക് പാല പോലെ ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളി പോലെ സി.എഫ് തോമസിന് ചങ്ങനാശ്ശേരി; ആധുനിക ചങ്ങനാശേരിയുടെ മുഖ്യശില്‍പി; മാണിക്കൊപ്പം നിന്ന് കേരളകോണ്‍ഗ്രസിനെ വളര്‍ത്തി


അഞ്ചുവർഷം മുൻപ് ആദ്യ വിവാഹം... ഒടുക്കം നാലാം വിവാഹത്തിന് തടസ്സമായത് ആദ്യ മകൻ! ഭിന്നശേഷിക്കാരനായ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം അമ്മ ചെയ്തത്...

കാതോര്‍ത്ത് രാജ്യം... കരിപ്പൂര്‍ വിമാനാപകടം രാജ്യത്തിന്റെ തേങ്ങലായി മാറുമ്പോള്‍ ഒട്ടും ചിന്തിക്കാതെ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഡല്‍ഹിയിലുള്ള കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉടന്‍ തന്നെ കോഴിക്കോടെത്തി എല്ലാ പിന്തുണയും നല്‍കി; ഇന്ന് മുഖ്യമന്ത്രി കൂടി എത്തുന്നതോടെ ഒറ്റക്കെട്ടായുള്ള രക്ഷാദൗത്യം പൂര്‍ണം

08 AUGUST 2020 09:39 AM IST
മലയാളി വാര്‍ത്ത

ഒരപകട സമയത്ത് എല്ലാം മറന്ന് ഒന്നാകുന്നതാണ് നമ്മള്‍ ഭാരതീയര്‍. ആ ഒരു ഐക്യം കാണുന്നതായിരുന്നു ഇന്നലത്തെ കരുപ്പൂരിലെ വിമാനപകട രക്ഷാ പ്രവര്‍ത്തനങ്ങളില്‍ കണ്ടത്. അപടകം ഉണ്ടായ ഉടന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം കേന്ദ്രവും ഇടപെട്ടു. കരിപ്പൂര്‍ വിമാനപകടത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. മാത്രമല്ല സംസ്ഥാനത്തിന് എല്ലാ തരത്തിലുമുള്ള സഹായവും ഉണ്ടാകുമെന്ന് ഉറപ്പും നല്‍കി. മലപ്പുറം, കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ ജി അശോക് യാദവും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതായി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തു.

പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാനും മറ്റെല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്താനും വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സര്‍വ്വ സംവിധാനങ്ങളും ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഡല്‍ഹിയിലുണ്ടായിരുന്ന കേന്ദ്രമന്ത്രി വി. മുരളീധരനുമായും മോദി സംസാരിച്ചു. എത്രയും വേഗം കോഴിക്കോടെത്താന്‍ വി. മുരളീധരന് നിര്‍ദേശം നല്‍കി. തുടര്‍ന്ന്അന്വേഷണ സംഘത്തിനോടൊപ്പമുള്ള പ്രത്യേക വിമാനത്തില്‍ വി മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരം വെളുക്കും മുമ്പ് കോഴിക്കോടെത്തി. പുലര്‍ച്ചെ രണ്ട് മണിയോടെ ദില്ലിയില്‍ നിന്ന് പുറപ്പെട്ട അദ്ദേഹം പുലര്‍ച്ചെ അഞ്ചരയോടെയാണ് കരിപ്പൂരിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കരിപ്പൂരിലെത്തി അപകടസ്ഥലം സന്ദര്‍ശിക്കുകയും നില വിലയിരുത്തുകയും ചെയ്യുമെന്നാണ് വിവരം.

കരിപ്പൂര്‍ വിമാനാപകടം ഏറെ ആശങ്കയുണ്ടാക്കുന്നതെന്ന് വി മുരളീധരന്‍ പറഞ്ഞു. സംഭവത്തില്‍ ഡി ജി സി എ അന്വേഷണം നടത്തുന്നതാണ്. അപകടത്തില്‍ പരിക്കേറ്റവരെ മന്ത്രി സന്ദര്‍ശിക്കും.

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍നിന്ന് 190 യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എ എക് സ് ബി 1344 ബി 737 വിമാനം വെള്ളിയാഴ്ച രാത്രി 7.45 ഓടെയാണ് അപകടത്തില്‍പ്പെട്ടത്. ദുബായിയില്‍ നിന്ന് അവിടുത്തെ പ്രാദേശിക സമയം രണ്ട് മണിക്ക് പുറപ്പെട്ട് കരിപ്പൂരില്‍ വൈകിട്ട് 7.27ന് എത്തേണ്ടിയിരുന്ന വിമാനമാണിത്. വിമാനാപകടത്തില്‍ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേയും സഹ പൈലറ്റ് അഖിലേഷും അടക്കം 19 പേരുടെ മരണം സ്ഥിരീകരിച്ചു.

191 പേര്‍ വിമാനത്തിലുണ്ടായിരുന്നു. 185 യാത്രക്കാരില്‍ 11 പേര്‍ കുട്ടികളാണ്. ഇതില്‍ കൂടുതലും അഞ്ച് വയസിന് താഴെയാണ്. നാല് ക്യാബിന്‍ ക്രൂ, രണ്ട് പൈലറ്റുമാര്‍ എന്നിവരും വിമാനത്തിലുണ്ടായിരുന്നു. 2010 മേയ് 22ന് 158 പേരുടെ മരണത്തിനിടയാക്കിയ മംഗലാപുരം വിമാനത്താവളത്തെപ്പോലെ ടേബിള്‍ ടോപ്പ് രീതിയിലുള്ളതാണ് കരിപ്പൂര്‍ വിമാനത്താവളവും.

അതേസമയം കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി പൈലറ്റടക്കം നിരവധി പേര്‍ മരിച്ച സംഭവം ഓര്‍മ്മപ്പെടുത്തുന്നത് മംഗളൂരുവില്‍ പത്ത് വര്‍ഷം മുമ്പുണ്ടായ സമാനമായ വിമാനാപകടത്തെയാണ്. ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മഴ കാരണം റണ്‍വേയില്‍ നിന്നും തെന്നി മാറി താഴേക്ക് പതിക്കുകയായിരുന്നു.

2010 മെയ് 21ന് രാത്രി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജീവനക്കാരടക്കം 166 പേരുമായി മംഗലാപുരത്തേക്ക് എത്തിയ വിമാനം ലാന്‍ഡിംഗിന് തൊട്ടുമുന്‍പ് തീപിടിച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. റണ്‍വേയില്‍ നിന്നും തെന്നിമാറിയ വിമാനം മണല്‍തിട്ടയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മുന്നോട്ട് നീങ്ങിയ വിമാനത്തിന്റെ ചിറകുകള്‍ കോണ്‍ക്രീറ്റ് ടവറില്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ഇന്ധനം ചോര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനത്തിന് തീപിടിക്കുകയുമായിരുന്നു. അപകടത്തില്‍ എട്ട് യാത്രക്കാര്‍ അന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ അന്ന് മരണപ്പെട്ടിരുന്നു. ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാന ദുരന്തമായിരുന്നു മംഗലാപുരത്തേത്. പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞു പോയിരുന്നതിനാല്‍ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.ഇതിനാല്‍ മൃതദേഹങ്ങള്‍ ഒന്നിച്ച് സംസ്‌കരിക്കുകയായിരുന്നു. കരിപ്പൂരിലുണ്ടായത് മംഗലാപുരത്തെ അപകടത്തിന് സമാനമാണ്. കരിപ്പൂരില്‍ തീപിടിത്തമുണ്ടാകാത്തതിനാല്‍ മാത്രമാണ് വന്‍ദുരന്തം ഒഴിവായത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക പരിഷ്കരണ ബില്ലുകളില്‍ ഒപ്പിട്ടു  (8 hours ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം... ഭാഗ്യലക്ഷ്മിക്ക് പിന്തുണ അറിയിച്ച് സുഗതകുമാരി  (8 hours ago)

ഭാഗ്യലക്ഷ്‍മി ഇപ്രകാരം പ്രവര്‍ത്തിച്ചത് മോശമായി പോയി ; പ്രതികരണവുമായി നടന്‍ സുധീര്‍  (8 hours ago)

പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ്: അവസാന നിമിഷംവരെയും നിക്ഷേപകര്‍ക്കുവേണ്ടി ബി.ജെ.പി. ഉണ്ടാകുമെന്ന് കെ.സുരേന്ദ്രന്‍  (8 hours ago)

കണ്ണൂരില്‍ മാനസിക വൈകല്യമുള്ള 22കാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു  (8 hours ago)

'ഞാൻ തല്ലും ,അവരെ കൊണ്ട് തല്ലിക്കുകയും ചെയ്യും. ഇത് അധികാരം കൈയിൽ എടുക്കുന്നതും അല്ല നീതിന്യായ വ്യവസ്ഥിതിയോടുള്ള ബഹുമാനക്കുറവും അല്ല. ഇങ്ങനെ ഉള്ളവർക്കു ശിക്ഷ കിട്ടാൻ ഉള്ള നിയമങ്ങൾ ഇവിടെ ഉണ്ടൊ എന്ന് ചോ  (8 hours ago)

നിറവയറോടെ വേദന സഹിച്ച് ആശുപത്രികൾ കയറിയിറങ്ങിയത് 14 മണിക്കൂർ ; കൊവിഡ് മുക്തയായിട്ടും പൂര്‍ണഗര്‍ഭിണിക്ക് ചികിത്സ നല്‍കിയില്ല; ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു  (8 hours ago)

ഇറാഖില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിച്ച് അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു  (9 hours ago)

സ്തീ​ക​ളെ അ​പ​മാ​നി​ച്ച്‌ പ​ണം ക​ണ്ടെ​ത്താ​ന്‍ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ സ​ര്‍​ക്കാ​ര്‍ ഒ​രു ത​ര​ത്തി​ലും അ​നു​വ​ദി​ക്കി​ല്ല  (9 hours ago)

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും പിന്തുണയുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍  (9 hours ago)

വിവാദ കാര്‍ഷിക ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവച്ചു;ഇരുസഭകളിലും ബില്ലുകള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തി  (9 hours ago)

വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ഇനി ഏഴ് ദിവസത്തെ ക്വാറന്റൈന്‍  (9 hours ago)

കേരളത്തെ മുടിപ്പിക്കാൻ ഇരട്ട എൻജിൻ ഹെലികോപ്റ്റർ ; സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഫ്രഞ്ച് നിർമ്മിത ഇരട്ട എൻജിൻ ചോപ്പർ എഎസ് 365 ഡൗഫിൻ എൻ3 തിരുവനന്തപുരം ചാക്ക രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ വിശ്രമജീവ  (10 hours ago)

വല്ലോരുടേം ഭർത്താവോ കാമുകനോ ആണേൽ പൊളിക്കും! പേടിച്ചു വണ്ടിയെടുക്കാതെ ഇരിക്കുന്ന പെണ്ണുങ്ങൾക്ക് വേണ്ടി കുറച്ചു ടിപ്സ് പറയാം... കുറിപ്പ് വൈറൽ  (10 hours ago)

വീണ്ടും ദുരഭിമാനക്കൊല.... ജാതി മാറി വിവാഹം കഴിച്ച യുവാവിനെ ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി  (10 hours ago)

Malayali Vartha Recommends