Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

എങ്ങനെ കരിപ്പൂര്‍ ദുരന്തമായി... കരുപ്പൂരിലെ വിമാന ദുരന്തത്തില്‍ വേദനിച്ച് രാജ്യം; അപകട കാരണം സ്വര്‍ണ മെഡലും സ്വോഡ് ഓഫ് ഓണര്‍ പുരസ്‌കാരവും നേടിയ പൈലറിന്റെ മാത്രം കുഴപ്പമല്ലെന്ന് വിലയിരുത്തല്‍; ഒഴിവാക്കാമായിരുന്ന അപകടത്തിന് കാരണം തേടുമ്പോള്‍ വിമാനത്താവളം നിര്‍മ്മിച്ച എഞ്ചിനീയര്‍മാരും ഉത്തരം പറയണം

08 AUGUST 2020 10:59 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

ലോട്ടറി ഭാഗ്യവും ബാല്യകാല സുഹൃത്തുക്കളുടെ കണ്ടുമുട്ടലും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

കരിപ്പൂരിലെ വിമാന ദുരന്തം ഉണ്ടായത് എങ്ങനെയാണ്? തീര്‍ച്ചയായും അത് സ്വര്‍ണ മെഡലും സ്വോഡ് ഓഫ് ഓണര്‍ പുരസ്‌കാരവും നേടിയ പൈലറിന്റെ കുഴപ്പമല്ല. വിമാനത്താവളം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ അതിന് പറഞ്ഞേ തീരൂ.

മംഗലാപുരത്തെ ദുരന്തത്തിന് സമാനമായ അപകടമാണ് കരിപ്പൂരിലും ഉണ്ടായിരിക്കുന്നത്. മംഗലാപുരത്തേത് പോലെ ടേബിള്‍ ടോപ്പ് വിമാനത്താവളമാണ് കരിപ്പൂരിലുമുള്ളത്. കനത്ത മഴയായതിനാല്‍ റണ്‍വേയിലേക്ക് കയറിയെന്ന് കരുതി പൈലറ്റ് മുന്നോട്ട് പോകവേ, റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം മതിലില്‍ ഇടിച്ച് താഴേക്ക് മറിഞ്ഞ് രണ്ടായി പിളര്‍ന്നുവെന്നാണ് വിവരം. പൈലറ്റിന് റണ്‍വേ ഇല്യൂഷന്‍ ഉണ്ടായതായും കരുതുന്നു. മോശം കാലാവസ്ഥ കാരണം കാഴ്ചയും തടസപ്പെട്ടിരിക്കാം.

ടേബിള്‍ടോപ്പ് വിമാനത്താവളം എന്നാല്‍ എന്താണ്? രണ്ട് ഭാഗത്തും ആഴത്തിലുള്ള ഗര്‍ത്തങ്ങളുള്ള വിമാനത്താവളമാണ് അത് . മംഗലാപുരം വിമാനത്താവളവും ഇതു പോലുള്ളതായിരുന്നു. ഇത് കരിപ്പൂരിലെ ദുരന്ത സാധ്യത കൂട്ടി. വളരെ വൈദഗ്ധ്യത്തോടെ വിമാനമിറക്കേണ്ട സ്ഥലമാണ് കരിപ്പൂര്‍ വിമാനത്താവളം. അപകടത്തില്‍ പെട്ട വിമാനത്തിന്റെ പൈലറ്റ് തീര്‍ത്തും പരിചയ സമ്പന്നനായിരുന്നു. എയര്‍ഫോഴ്‌സില്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. വിമാനം ഓടിച്ച് ദീര്‍ഘനാളത്തെ പരിചയം അദ്ദേഹത്തിനുണ്ടായിരുന്നു. അതു കൊണ്ടു തന്നെ പൈലറ്റിന്റെ ഭാഗത്ത് പിഴവുണ്ടെന്ന് കരുതാന്‍ വയ്യ. രാത്രിയും പ്രതികൂല കാലാവസ്ഥയായും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.

കനത്ത മഴയാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. വിമാനത്തില്‍ 184 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പത്ത് കുട്ടികളും ഉണ്ടായിരുന്നു. 6 ക്രൂ അംഗങ്ങളുണ്ടായിരുന്നു എന്നും എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു. വന്ദേഭാരത് മിഷനില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥെ, ക്യാപ്റ്റന്‍ അഖിലേഷ് എന്നിവരാണ് വിമാനം ഓടിച്ചിരുന്നത് എന്നാണ് വിവരം. പൈലറ്റിനെ പുറത്തെടുക്കുമ്പോള്‍ തന്നെ ബോധം ഇല്ലായിരുന്നു എന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

വിമാനത്താവളത്തിന്റെ മതിലില്‍ തട്ടി വിമാനത്തിന്റെ ചിറകുകള്‍ തകര്‍ന്നു. ഇതിനുള്ളില്‍ സംഭരിച്ചിരുന്ന വിമാന ഇന്ധനം നിറച്ച് ടാങ്ക് പൊട്ടിത്തകരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കിയെന്നാണ് വിവരം. മംഗലാപുരം ദുരന്തത്തില്‍ വിമാനം താഴേക്ക് വീണപ്പോള്‍ തീപിടിച്ചാണ് നിരവധിപ്പേര്‍ മരിച്ചത്. എന്നാല്‍ ഇത്തരത്തിലൊരു ദുരന്തം ഇവിടെ ഉണ്ടായിട്ടില്ല. എന്നാല്‍ യാത്രക്കാര്‍ക്ക് എല്ലാവര്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. നിരവധി ആംബുലന്‍സുകളാണ് സ്ഥലത്ത് എത്തിയത്. നിരവധി ഫയര്‍ എഞ്ചിനുകളും സ്ഥലത്ത് എത്തി.

മംഗലാപുരം ദുരന്തം ഉണ്ടായപ്പോള്‍ തന്നെ ടേബിള്‍ ടോപ്പ് റണ്‍വേ ഒഴിവാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. വിമാനം ലാന്റ് ചെയ്യുമ്പോള്‍ പരിപൂര്‍ണ ശ്രദ്ധ കൊടുക്കണം. 2010 മേയ് 22 നാണ് മംഗലാപുരത്ത് അപകടം നടന്നത്. അന്നു തന്നെ ടേബിള്‍ ടോപ്പ് നിര്‍മ്മിതിയുടെ അപകടം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നതാണ്. എന്നാല്‍ പ്രസ്തുത അപകടം കഴിഞ്ഞതോടെ അക്കാര്യം എല്ലാവരും മറന്നു. എരുമേലി വിമാനത്താവളത്തിന്റെ നിര്‍മ്മാണം നടക്കുകയാണെങ്കില്‍ അത് ടേബിള്‍ ടോപ്പ് ആകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞിട്ടുണ്ട്. 1988 ഏപ്രില്‍ 13നാണ് കോഴിക്കോട് വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചത്. 1992 ഏപ്രില്‍ 23 നാണ് ആദ്യത്തെ അന്താരാഷ്ട്ര സര്‍വീസ് ഇവിടെ നിന്നും തുടങ്ങിയത്. അത് ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസായിരുന്നു. 2006 ഫെബ്രുവരി 2 ന് കരിപ്പൂര്‍ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നല്‍കി. ഇന്ത്യയിലെ തിരക്കുള്ള ഏഴാമത്തെ വിമാനത്താവളമാണ് കോഴിക്കോട്. സമുദ്ര നിരപ്പില്‍ നിന്ന് 104 മീറ്റര്‍ ഉയരത്തിലാണ് കോഴിക്കോട് വിമാനത്താവളം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (29 minutes ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (45 minutes ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (1 hour ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (1 hour ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (10 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (11 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (11 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (11 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (11 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (11 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (11 hours ago)

Malayali Vartha Recommends