കോവിഡ് നിയന്ത്രണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓഗസ്റ്റ് 15ലെ സ്വാതന്ത്ര്യ ദിന പരേഡ് ചുരുങ്ങും... പരേഡിന്റെ ഭാഗമായി മാര്‍ച്ച് പാസ്റ്റ് ഉണ്ടാവില്ല, രാവിലെ ഒന്പതിനു ശേഷമാണ് സ്വാതന്ത്ര്യദിനാഘോഷം തുടങ്ങുക
കോവിഡ് നിയന്ത്രണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓഗസ്റ്റ് 15ലെ സ്വാതന്ത്ര്യ ദിന പരേഡ് ചുരുങ്ങും. തലസ്ഥാനത്ത് പോലീസ്, പാരാമിലിറ്ററി സേനാംഗങ്ങളുടെ ഏഴു പ്ലറ്റൂണുകള്‍ മാത്രമേ സ്വാതന്ത്ര്യ ദിന പരേഡില്‍ പങ്കെടുക്കൂ. കഴിഞ്ഞ വര്‍ഷങ്ങളില്‍ 24 പ്ലറ്റൂണുകള്‍ വരെ പങ്കെടുത്തിരുന്നു.
ജില്ലാ ആസ്ഥാനങ്ങളില്‍ മൂന്നു മുതല്‍ അഞ്ചു വരെ പ്ലറ്റൂണുകള്‍ മാത്രമാകും ഉണ്ടാകുക. പരേഡിന്റെ ഭാഗമായി മാര്‍ച്ച് പാസ്റ്റ് ഉണ്ടാവില്ല. നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്കു പ്രവേശനമുണ്ടാകില്ല. രാവിലെ ഒന്പതിനു ശേഷമാണു സ്വാതന്ത്ര്യദിനാഘോഷം തുടങ്ങുക. നേരത്തെ രാവിലെ എട്ടരയക്കാണു തുടങ്ങിയിരുന്നത്.
കോവിഡ് പ്രതിരോധ രംഗത്തുള്ള ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സാനിറ്റേഷന്‍ ജീവനക്കാര്‍ തുടങ്ങിയവരുടെ പ്രതിനിധികളെ ചടങ്ങില്‍ പ്രത്യേക അതിഥികളായി ക്ഷണിക്കും.
"
https://www.facebook.com/Malayalivartha