Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്ത്....


വിദേശ ജോലി, ആഭരണ ലബ്ധി, സുഖസൗകര്യങ്ങൾ: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം


നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ... പരാതി രഹസ്യമാക്കി അന്വേഷിച്ചു, ചാനലുകള്‍ പിന്നാലെ കൂടും മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ചു; നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ


ശബരിമല സ്വർണക്കൊള്ളക്കേസ്... തന്ത്രി കണ്‌ഠരര് രാജീവരർക്കെതിരെ അതിശക്തമായ തെളിവുണ്ടെന്നും കൂടുതൽ കേസുകളിൽ പ്രതിയാക്കുമെന്നും എസ്.ഐ.ടി


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ...പാലക്കാട് നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്, പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് സൂചന

കരിപ്പൂരിൽ ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ 600 ഓളം പേർ ക്വാറന്റീനിൽ

10 AUGUST 2020 06:43 PM IST
മലയാളി വാര്‍ത്ത

കൊവിഡ് ഭീതിയെ പോലും വകവെയ്ക്കാതെ കരിപ്പൂർ വിമാനാപകടത്തിനിടെ ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരുടെ നടപടി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇവർക്ക് ആദരമർപ്പിച്ച് എയർ ഇന്ത്യ തന്നെ രംഗത്തെത്തിയിരുന്നു.

എന്നാൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട 600 ഓളം പേരാണ് ഇപ്പോൾ ക്വാറന്റീനിൽ പോയിരിക്കുന്നതെന്ന് മലപ്പുറം ജില്ലാകളക്ടർ കെ ഗോപാലകൃഷ്ണൻ പറഞ്ഞു. വിമാനത്താവളം ഉൾപ്പെടുന്ന പ്രദേശം കണ്ടെയ്ൻമെന്റ് സോൺ ആയിരുന്നെങ്കിലും നാട്ടുകാർ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തുകയായിരുന്നു.

വലിയൊരു ശബ്ദം കേട്ട് കൊണ്ടായിരുന്നു ഞങ്ങൾ പ്രദേശത്തേക്ക് ഓടിയെത്തിയത്. ഞാൻ അവിടെ എത്തിയപ്പോൾ 10-15 ആളുകൾ അവിടെ ഉണ്ടായിരുന്നു. കനത്ത മഴയായിരുന്നു. അപകടത്തിൽ പെട്ട വിമാനത്തിന് തീപിടിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ വിമാനത്തിനുള്ളിൽ നിന്ന് യാത്രക്കാരുടെ കരച്ചിൽ കേട്ടപ്പോൾ മറ്റൊന്നും ആലോചിക്കാതെ അവരെ രക്ഷപ്പെടുത്താനാണ് തോന്നിയതെന്ന് രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട ഷെബീർ എപി പറഞ്ഞു

കുട്ടികളും ഗർഭിണികളും മുതിർന്ന ആളുകളും അപകടപ്പെട്ടവരിൽ ഉണ്ടായിരുന്നു.കുറേ പേർ ചോരയൊലിച്ച് നിൽക്കുന്നത് കാണമായിരുന്നു. മറ്റൊന്നും അപ്പോൾ ആലോചിക്കാൻ തോന്നിയില്ല. കൊവിഡിനെ കുറിച്ചൊന്നും അപ്പോൾ ആരും ചിന്തിച്ചിരുന്നില്ല. ചിലർ മാസ്ക് പോലും ഇല്ലാതെയായിരുന്നു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതെന്നും ഷബീർ പറഞ്ഞു.

കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് വിദേശത്ത് നിന്നെത്തിയവർക്ക് 14 ദിവസത്തെ ക്വാറന്റീനിൽ കഴിയണം. അപകടത്തിൽ പെട്ട ഒരാൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ നാട്ടുകാർ കൈമെയ് മറന്ന് ഇറങ്ങിയതോടെയാണ് രക്ഷാപ്രവർത്തനം വളരെ എളുപ്പത്തിൽ നടത്താൻ സാധിച്ചതെന്ന് വിമാനത്താവള അധികൃതർ പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബോംബിട്ട് അതിജീവിത..! കത്തിച്ച് എറിഞ്ഞ് പോസ്റ്റ്..! മാലാഖ കുഞ്ഞുങ്ങൾ ക്ഷമിക്കട്ടെ..! രാഹുൽ നിന്ന് ഉരുകുന്നു..!POST ഇതാ  (5 minutes ago)

15 മിനിട്ടിൽ ഇട്ടവേഷത്തോടെ രാഹുൽ പോലീസ് ജീപ്പിൽ ..! എല്ലാം ഞാൻ കണ്ടു...!രാഹുലിനെ കണ്ടപ്പോൾ നെഞ്ച് പൊട്ടി..സെക്യൂരി  (10 minutes ago)

ചികിത്സയിലിരുന്ന മലയാളി മരിച്ചു...  (16 minutes ago)

വാഹനാപകടത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു...  (25 minutes ago)

എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്ത്.  (38 minutes ago)

15 മിനിട്ടിൽ ഇട്ടവേഷത്തോടെ രാഹുൽ പോലീസ് ജീപ്പിൽ ..! പൂങ്കുഴലിയുടെ സർജിക്കൽ സ്ട്രൈക്ക് പണി AKG സെന്ററിൽ നിന്ന്  (46 minutes ago)

പുതിയ വീട്, സർവ്വകാര്യ വിജയം, ധനലാഭം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യവർഷം!  (54 minutes ago)

യുവതിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍...  (1 hour ago)

സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് യോഗ്യത നേടാന്‍  (1 hour ago)

നഗരസഭ ജീവനക്കാർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കൊക്കയിലേക്ക്  (1 hour ago)

മുതിർന്ന ഫോട്ടോ ജേണലിസ്റ്റ് എൻ പി ജയൻ അന്തരിച്ചു...    (1 hour ago)

ഡൽഹി ക്യാപിറ്റൽസിനെതിരെ 50 റൺസിന്റെ തകർപ്പൻ ജയമാണ്  (2 hours ago)

കെ.ജെ.യേശുദാസിന്റെ 86-ാം ജന്മദിനത്തിൽ  (2 hours ago)

നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ... പരാതി രഹസ്യമാക്കി അന്വേഷിച്ചു, ചാനലുകള്‍ പിന്നാലെ കൂടും മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ചു; നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ  (2 hours ago)

പ്രവാസി മലയാളി റാസൽഖൈമയിൽ ഹൃദയാഘാതത്തെ  (3 hours ago)

Malayali Vartha Recommends