Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

സ്വപ്നത്തിലും സൂചനയില്ല... സ്വപ്നയുടെ കൂട്ടരുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ നീക്കം എം. ശിവശങ്കറിന്റെ നേര്‍ക്ക്; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍; രക്ഷപ്പെട്ടെന്നു കരുതിയ ശിവശങ്കറിന് എന്‍ഫോഴ്‌സ്‌മെന്റ് വഴി കുരുക്ക് മുറുകുമ്പോള്‍

15 AUGUST 2020 08:50 AM IST
മലയാളി വാര്‍ത്ത

More Stories...

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പലവെട്ടം കസ്റ്റംസും എന്‍ഐഎയും മാറിമാറി ചോദ്യം ചെയ്തിട്ടും രക്ഷപ്പെട്ടയാളാണ് സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍. എന്നാല്‍ ഇടിത്തീ പോലെ വന്നിറങ്ങുകയാണ് സാമ്പത്തിക കുറ്റം അന്വേഷിക്കുന്ന ഇ.ഡി. അഥവാ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇ.ഡിയുടെ ചടുലമായ നീക്കം നേരത്തേ കണ്ടതാണ്. സ്വപ്ന സുരേക്ഷിന്റേയും കൂട്ടരുടേയും സ്വത്തുക്കള്‍ എല്ലാം ഒറ്റ രാത്രി കൊണ്ട് കണ്ട് കെട്ടിയവരാണ് ഇഡി., ഇപ്പോഴിതാ ശിവശങ്കറിനെ പൂട്ടാനുള്ള ശ്രമത്തിലാണ് ഇ.ഡി.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസില്‍ എം.ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടതോടെയാണ് മറ്റൊരു കുരുക്ക് കൂടി മുറുകുന്നത്. വീണ്ടും ചോദ്യം ചെയ്യണമെന്നാണ് ഇ.ഡി. കോടതിയില്‍ പറഞ്ഞത്. അതായത് നേരത്തെ ചോദ്യം ചെയ്‌തെന്ന്. കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ട് ആദ്യം ചോദ്യം ചെയ്തത് എന്നാണെന്ന് ആര്‍ക്കും അറിയില്ല. പെട്ടിമുടി ദുരന്തമുണ്ടായ ദിവസമാണെന്ന് സൂചനയുണ്ട്. ചാനലുകാര്‍ ആരും അറിയാതെയാണ് ഇഡിയുടെ നീക്കമെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമല്ലേ.

നേരത്തെ ശിവശങ്കറിനെ എന്‍.ഐ.എ കൊച്ചിയില്‍ വിളിച്ചുവരുത്തി രണ്ടു ദിവസം മുഴുവനും ചോദ്യം ചെയ്തിരുന്നു. അതിനു മുന്‍പ് കസ്റ്റംസ് തിരുവനന്തപുരത്ത് അഞ്ചു മണിക്കൂറും ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. അന്ന് വിട്ടയച്ചെങ്കിലും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് വേണ്ടിവന്നാല്‍ വീണ്ടും ചോദ്യം ചെയ്യാനാണ് രണ്ട് അന്വേഷണ ഏജന്‍സികളുടെയും ശ്രമം. അതിനിടെയാണ് ഇ.ഡി വീണ്ടും ചോദ്യം ചെയ്യണമെന്ന ആവശ്യവുമുന്നയിക്കുന്നത്.

സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഉപയോഗം, സാമ്പത്തിക ഇടപാടുകള്‍ എന്നിവയാണ് ഇ.ഡി അന്വേഷിക്കുന്നത്. അറസ്റ്റുണ്ടായാല്‍ ആറു മാസം വരെ ജാമ്യം കിട്ടില്ല.സ്വപ്ന, സരിത്ത്, സന്ദീപ് എന്നീ പ്രതികളുടെ കസ്റ്റഡി നീട്ടണമെന്നാവശ്യപ്പെട്ട് ഇന്നലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചപ്പോഴാണ് ശിവശങ്കറിനെയും ചോദ്യം ചെയ്യണമെന്ന് ഇ.ഡി അസി. ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടത്.ശിവശങ്കറുമായുള്ള അടുപ്പം സ്വപ്‌ന ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.

സ്വപ്‌നയുടെ വിശ്വാസ്യത സംശയകരമാണെന്ന് ശിവശങ്കറിന് പൂര്‍ണമായും അറിയാമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണക്കടത്തില്‍ കെ.ടി. റമീസിന്റെ പങ്കും സ്വപ്നയും സന്ദീപും സരിത്തും ഇ.ഡിയോടു വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതികള്‍ക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നും സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം വരുത്തണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കാര്യമായ സ്വാധീനമുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തിയെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞു.

സ്വപ്ന, ശിവശങ്കര്‍ കൂടിക്കാഴ്ച യു.എ.ഇയിലും ഉണ്ടായെന്ന വെളിപ്പെടുത്തലുമുണ്ടായി. യു.എ.ഇയിലെ ഇന്ത്യക്കാരില്‍ നിന്ന് പ്രളയ ദുരിതാശ്വാസ സഹായം സ്വീകരിക്കാന്‍ സര്‍ക്കാര്‍ മെഷിനറി 2018 ഒക്ടോബര്‍ 17 മുതല്‍ 21 വരെ അവിടെയുണ്ടായിരുന്നു. സ്വപ്‌ന ഇക്കാലയളവില്‍ ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഈ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ.ഡി ഒരുങ്ങുന്നത്. സ്വപ്നയടക്കമുള്ള പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന അപേക്ഷ പരിഗണിച്ച് മൂന്നു പേരെയും തിങ്കളാഴ്ചവരെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു. 7 ദിവസം ചോദ്യം ചെയ്തശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കിയാണ് ഇന്നലെ കസ്റ്റഡി നീട്ടിവാങ്ങിയത്. ഇതിന് പിന്നാലെയാണ് ഇഡിയുടെ നിര്‍ണായക നീക്കം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (21 minutes ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (35 minutes ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (47 minutes ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (1 hour ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (1 hour ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (2 hours ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (2 hours ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (3 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (11 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (11 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (12 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (12 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (12 hours ago)

Malayali Vartha Recommends