അഗ്നിരക്ഷാസേന, 20 നിലവരെയുള്ള കെട്ടിടത്തിലെ രക്ഷാപ്രവര്‍ ത്തനത്തിന് സഹായകമായ ടേണ്‍ ടേബിള്‍ ലാഡര്‍ വാഹനം വാങ്ങുന്നു

അഗ്നിരക്ഷാസേന ടേണ്‍ ടേബിള്‍ ലാഡര്‍ വാഹനം വാങ്ങുന്നു. സംസ്ഥാനത്ത് ഉയരമുളള കെട്ടിടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 20 നിലവരെയുള്ള കെട്ടിടത്തിലെ തീ പിടിത്തമണയ്ക്കാനും രക്ഷാപ്രവര്‍ത്തനത്തിനും സഹായകരമായ, ഹൈഡ്രോളിക്ക് സംവിധാനത്തോട് കൂടിയ വാഹനമാണ് ഇത്. ഇതാദ്യമായാണ് സേനയ്ക്കായി വാങ്ങുന്നത്.
വാഹനത്തിന്റെ ലാഡര്‍ സംവിധാനത്തിലൂടെ മുകളിലെത്തി ഫയര്‍മാന് സുരക്ഷിതമായി രക്ഷാപ്രവര്‍ത്തനം നടത്താനും ഫയര്‍ എന്‍ജിനില്‍നിന്നുള്ള വെള്ളം ലാഡര്‍ ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്തെത്തിച്ച് തീയണയ്ക്കാനും കഴിയും. പടിക്കെട്ടും ലിഫ്റ്റും ഉപയോഗിക്കാതെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ കഴിയും.
നിരവധി ബഹുനിലമന്ദിരങ്ങളും ഫ്ളാറ്റുകളുമുള്ള കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഫയര്‍ സ്റ്റേഷനുകളിലേക്കാകും വാഹനം ലഭ്യമാക്കുക. കെട്ടിടത്തിനു മുകളില്‍നിന്ന് ഒരേ സമയം നാലുപേരെ ഇതുവഴി സുരക്ഷിതമായി താഴെ എത്തിക്കാം.
ആദ്യഘട്ടത്തില്‍ സ്റ്റേറ്റ് ട്രേഡിങ് കോര്‍പ്പറേഷന്‍ വഴി രണ്ടു വാഹനങ്ങള്‍ വാങ്ങും. ഒന്നിന് 14 കോടി രൂപയാണ് വില. ഇതിനായി പദ്ധതി വിഹിതത്തില്‍നിന്നു സര്‍ക്കാര്‍ ഫണ്ടനുവദിച്ചിട്ടുണ്ട്. ഗ്ലോബല്‍ ടെണ്ടര്‍ ക്ഷണിച്ച് ഒമ്പത് മാസത്തിനകം വാഹനം എത്തിക്കണമെന്നാണ് ഉത്തരവ്.
https://www.facebook.com/Malayalivartha

























