കോവിഡ് പ്രോട്ടോക്കാള്‍: സമരം ചെയ്യുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി എടുക്കാമെന്ന് ഹൈക്കോടതി

സമരം ചെയ്യുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെങ്കില്‍ അവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കാമെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
ശക്തമായ പ്രക്ഷോഭമാണ് മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് നടക്കുന്നത്. ആ സാഹചര്യത്തിലാണ് ഹൈക്കോടതി നിര്‍ദ്ദേശം.
കെ.ടി ജലീലിനെതിരായ പ്രതിഷേധത്തിനിടെ ഉണ്ടായ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ഇന്നലെയും തലസ്ഥാനത്ത് സമരം നടന്നു. കോണ്‍ഗ്രസ്-ബി.ജെ.പി സമരം സംസ്ഥാനവ്യാപകമായി നടക്കുന്നുണ്ട്.
എം.എല്‍.എമാരായ ഷാഫി പറമ്പിലിന്‍െ്റയും കെ.എസ് ശബരീനാഥന്‍െ്റയും നേതൃത്വത്തില്‍ പോലീസ് ആസ്ഥാനത്തിന് മുമ്പാകെയാണ് സമരം നടന്നത്.
ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഉച്ചയ്ക്ക് ശേഷമാണ് എം.എല്‍.എമാരുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് ആസ്ഥാനത്തിന് മുന്നില്‍ എത്തിയത്. പോലീസ് ആസ്ഥാനത്തിന് മുന്നിലെത്തിയ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
https://www.facebook.com/Malayalivartha

























