കോവിഡ് കാലത്തെ ഭാഗ്യവാന്‍ ആര്? നാളെ അറിയാം.... കേരള സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക്

കോവിഡ് കാലത്തെ ഭാഗ്യവാന്‍ ആരെന്നറിയാം. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും കേരള സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വില്‍പ്പനയാണുണ്ടായത്. നാല് ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വ്യാഴാഴ്ചയോടെ വിറ്റുതീര്‍ന്നു. ആവശ്യക്കാര്‍ കൂടിയതോടെ 2.1 ലക്ഷം ടിക്കറ്റുകള്‍ കൂടി അടിയന്തരമായി അച്ചടിച്ച് വിതരണത്തിന് എത്തിച്ചതായി ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. ഇതിന്റെ വിപണനത്തിനായി ഭാഗ്യക്കുറി ഓഫീസുകള്‍ ഇന്നും തുറന്ന് പ്രവര്‍ത്തിക്കും.നാളെ (സെപ്റ്റംബര്‍ 20 ഞായറാഴ്ച) ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്.
12 കോടിയാണ് തിരുവോണം ബമ്ബറിന് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേര്‍ക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. നാലാം സമ്മാനമായി 12 പേര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയാണ് ടിക്കറ്റ് വില.കഴിഞ്ഞ വര്‍ഷം തിരുവോണം ബമ്പറിന്റെ 46 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.
"
https://www.facebook.com/Malayalivartha

























