കോവിഡ് രോഗമുക്തിയില്‍ അമേരിക്കയെ മറികടന്ന് ഇന്ത്യ ഒന്നാമതായി... രാജ്യത്ത് കോവിഡ് രോഗമുക്തരായവര്‍ 42 ലക്ഷം കടന്നു

കോവിഡ് രോഗമുക്തിയില്‍ ഇന്ത്യ ഒന്നാമതായി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അമേരിക്കയെ മറികടന്നാണ് ഇന്ത്യ ഒന്നാമതായത്. രാജ്യത്ത് കോവിഡ് രോഗമുക്തരായവര്‍ 42 ലക്ഷം കടന്നു. അതേസമയം, ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷമായി ഉയര്‍ന്നു. കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 53,08,015 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 93,337 പേര്‍ക്കാണ് പുതിയതായി കോവിഡ് പോസിറ്റീവായത്. 1,247 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് 85,619 പേര്‍ കോവിഡ് മൂലം മരണത്തിന് കീഴടങ്ങുകയും ചെയ്തു. കോവിഡ് ബാധിതരായിരുന്ന 42,08,432 പേര്‍ രോഗമുക്തി നേടി. 10,13,964 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോഴും ചികിത്സയിലാണ്.
"
https://www.facebook.com/Malayalivartha

























